For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-പാക് പോരിനെക്കുറിച്ച് അക്രം പറഞ്ഞത് വൈറല്‍, ഇത്തവണ ചരിത്രം തിരുത്തും!! മഴ കനിഞ്ഞാല്‍...

മാഞ്ചസ്റ്ററില്‍ ഞായറാഴ്ചയാണ് ഗ്ലാമര്‍ പോരാട്ടം

By Manu

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ ലോകകപ്പിലെ ഫൈനലിനേക്കാള്‍ വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് ഞായറാഴ്ചയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയമാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോയ്ക്കു ആതിഥേയത്വം വഹിക്കുന്നത്. മല്‍സരത്തിനു മഴ ഭീഷണിയുണ്ടെങ്കിലും മുഴുവനായും ഉപേക്ഷിക്കേണ്ടി വരിന്നെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ലോകം മുഴുവന്‍ ഇന്ത്യ- പാക് പോരിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കവെ മുന്‍ പേസ് ഇതിഹാസവും നായകനുമായ വസീം അക്രത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇത് യുദ്ധമല്ലെന്ന് അക്രം

ഇത് യുദ്ധമല്ലെന്ന് അക്രം

ലോകം മുഴുവനുമുള്ള കോടിക്കണക്കിന് പേര്‍ ഉറ്റുനോക്കുന്ന മല്‍സരമാണ് ഇന്ത്യ-പാക് പോരാട്ടം. ശാന്തമായി മല്‍സരം ആസ്വദിക്കൂവെയാന്നാണ് അവരോടു തനിക്കു പറയാനുള്ളതെന്നു അക്രം വ്യക്തമാക്കി.
ഒരു ടീം ജയിക്കം, മറ്റൊരു ടീം തോല്‍ക്കും. അതുകൊണ്ടു തന്നെ ഇത് അത്ര ഗൗരവമായി എടുക്കേണ്ട കാര്യമല്ല. ഇതൊരു യുദ്ധമായി ആരും കണക്കാക്കരുത്. ഇതിനെ യുദ്ധത്തിനോട് ഉപമിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ക്രിക്കറ്റ് പ്രേമികളല്ലെന്നും അക്രം ചൂണ്ടിക്കാട്ടി.

ഇത്തവണ പാകിസ്താന്‍ നേടും

ഇത്തവണ പാകിസ്താന്‍ നേടും

1992 മുതല്‍ നടന്ന ലോകകപ്പുകളില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. ലോകകപ്പില്‍ ആറു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ പാക് ടീം ചരിത്രം തിരുത്തുമെന്ന് അക്രം അഭിപ്രായപ്പെട്ടു.
വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് കഴിയുമെന്ന് 1992, 99, 2003 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരേ തോറ്റ പാക് ടീമിലുണ്ടായിരുന്ന അക്രം കൂട്ടിച്ചേര്‍ത്തു.

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍

ഇന്ത്യയുടേത് ശക്തമായ ടീമാണെന്ന് ചൂണ്ടിക്കാട്ടിയ അക്രം 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നേടിയ ഞെട്ടിക്കുന്ന ജയം പോലെ മറ്റൊരു അവിസ്മരണീയ വിജയം ഞായറാഴ്ച സ്വന്തം പേരില്‍ കുറിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബാറ്റിങും ബൗളിങും ശക്തമാണ്. എങ്കിലും പാക് ടീമിന് അവയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യ- പാക് പോരാട്ടങ്ങള്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദങ്ങളെ മറികടക്കുന്ന ടീമാണ് ജയിക്കാറുള്ളതെന്നും അക്രം വിശദമാക്കി.മഴ കാരണം മല്‍സരം തടസ്സപ്പെടില്ലെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 15, 2019, 19:39 [IST]
Other articles published on Jun 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+