വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബെംഗളൂരു ഒരുങ്ങി, ചരിത്ര ടെസ്റ്റിന് രണ്ടു നാള്‍ കൂടി... അപൂര്‍വ്വ ഭാഗ്യമെന്ന് രഹാനെ

ജൂണ്‍ 14നാണ് ഇന്ത്യ-അഫ്ഗാന്‍ ടെസ്റ്റ് ആരംഭിക്കുന്നത്

ബെംഗളൂരു: ചുരുങ്ങിയ കാലത്തിനുള്ളില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ടീമുകളിലൊന്നായി മാറിയ അഫ്ഗാനിസ്താന്‍ ടെസ്റ്റിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടെസ്റ്റ് അംഗത്വം ലഭിച്ച അഫ്ഗാന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് ബെംഗളൂരുവാണ് വേദിയാവുന്നത്. ജൂണ്‍ 14ന് ആരംഭിക്കുന്ന ടെസ്റ്റില്‍ ലോക ഒന്നാം റാങ്കുകാരായ ഇന്ത്യയുമായാണ് അഫ്ഗാന്‍ ഏറ്റുമുട്ടുക.

ഒരേയൊരു ടെസ്റ്റ് മാത്രമേ ഇന്ത്യയും അഫ്ഗാനും തമ്മില്‍ കളിക്കുന്നുള്ളൂ. സ്ഥിരം നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ മധ്യനിര താരം അജിങ്ക്യ രഹാനൊണ് ഇന്ത്യയെ നയിക്കുന്നത്.

 വലിയ ഭാഗ്യമെന്ന് രഹാനെ

വലിയ ഭാഗ്യമെന്ന് രഹാനെ

അഫ്ഗാനെതിരായ ചരിത്ര ടെസ്റ്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് രഹാനെ പറഞ്ഞു. അഫ്ഗാനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നല്‍കുന്ന നിമിഷമാണിത്. ഈ ചരിത്രത്തിനൊപ്പം പങ്കാളിയാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്നു രഹാനെ വ്യക്തമാക്കി.
മികച്ച ടീമാണ് അഫ്ഗാന്റേത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിച്ച പ്രതിഭാശാലികളായ ചില താരങ്ങളും അവര്‍ക്കുണ്ട്. ടെസ്റ്റിലും ഇത് ആവര്‍ത്തിക്കാന്‍ തന്നെയായിരിക്കും അവരുടെ ശ്രമം. ഇന്ത്യന്‍ ടീമിനു വേണ്ടി അവര്‍ക്കു ആശംസകള്‍ നേരുന്നതായും ക്യാപ്റ്റന്‍ പറഞ്ഞു.

മികച്ച ടീം

മികച്ച ടീം

കോലി കളിക്കുന്നില്ലെങ്കിലും മികച്ച ടീമിനെ തന്നെയാണ് അഫ്ഗാനെതിരേ ഇന്ത്യ ഇറക്കുന്നത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര, ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടിയ ലോകേഷ് രാഹുല്‍, പരിചയസമ്പന്നരായ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ട്.
അഫ്ഗാനെതിരേ മിന്നുന്ന പ്രകടനം നടത്തി ഐസിസി ടെസ്റ്റ് റാങ്കിങില്‍ മുന്നേറ്റം നടത്താനുള്ള അവസരമാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്.

ടെസ്റ്റിലെ 12ാമന്‍

ടെസ്റ്റിലെ 12ാമന്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമാവുന്ന 12ാമത്തെ ടീമാണ് അഫ്ഗാന്‍. അഫ്ഗാനൊപ്പം തന്നെ സ്ഥിരം ടെസ്റ്റ് അംഗത്വം ലഭിച്ച അയര്‍ലന്‍ഡ് അടുത്തിടെ ടെസ്റ്റില്‍ അരങ്ങേറിയിരുന്നു. പാകിസ്താനെതിരേയാണ് അയര്‍ലന്‍ഡ് കന്നി ടെസ്റ്റ് കളിച്ചത്. പാകിസ്താനെ വിറപ്പിക്കുന്ന പ്രകടനം നടത്താനും ഐറിഷ് ടീമിനായിരുന്നു.
അയര്‍ലന്‍ഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യക്കെതിരേ മികച്ച പ്രകടനത്തിന് കച്ചമുറുക്കുകയാണ് അഫ്ഗാന്‍.

ചരിത്രനിമിഷമെന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍

ചരിത്രനിമിഷമെന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍

അഫ്ദഗാനിസ്താന്‍ ക്രിക്കറ്റിന് ചരിത്ര നിമിഷമാണ് ഇന്ത്യക്കെതിരായ അരങ്ങേറ്റമെന്ന് ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് പറഞ്ഞു.
ഇന്ത്യയെപ്പോലൊരു ടീമിനെതിരേ ടെസ്റ്റില്‍ തുടക്കം കുറിക്കാന്‍ കഴിയുന്നത് വലിയ അഭിമാനം നല്‍കുന്ന കാര്യമാണ്. ടീമിലെ ഓരോ താരവും കഴിവിന്റെ പരമാവധി തന്നെ നല്‍കാന്‍ ശ്രമിക്കും.
ടെസ്റ്റിലെ അരങ്ങേറ്റം മോശമാവില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഇതിനായി കഠിനമായി അധ്വാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം റാങ്ക് നഷ്ടമാവില്ല

ഒന്നാം റാങ്ക് നഷ്ടമാവില്ല

ബെംഗളൂരു ടെസ്റ്റില്‍ അഫ്ഗാനെതിരേ ജയം തന്നെയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ അഫ്ഗാന്‍ ഈ മല്‍സരത്തില്‍ അട്ടിമറി ജയം കൊയ്താലും റാങ്കിങില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനം നഷ്ടമാവില്ല.
ടെസ്റ്റില്‍ തോല്‍ക്കുകയാണങ്കില്‍ മൂന്നു പോയിന്റാണ് ഇന്ത്യക്കു നഷ്ടമാവുക. നിലവില്‍ രണ്ടാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്കു മേല്‍ ഇന്ത്യക്കു 13 പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട്.

സഞ്ജു മാത്രമല്ല, യോ യോ ടെസ്റ്റില്‍ വീണവര്‍ ഇനിയുമുണ്ട്... യുവരാജ്, റെയ്‌ന!! ഈ നിര കേട്ടാല്‍ ഞെട്ടുംസഞ്ജു മാത്രമല്ല, യോ യോ ടെസ്റ്റില്‍ വീണവര്‍ ഇനിയുമുണ്ട്... യുവരാജ്, റെയ്‌ന!! ഈ നിര കേട്ടാല്‍ ഞെട്ടും

ഇന്ത്യ ദി ഗ്രേറ്റ്.. സമാനതകളില്ലാത്ത റെക്കോര്‍ഡ്, ഒപ്പമെത്താന്‍ ആരും നോക്കേണ്ട!! ധോണിയും ലിസ്റ്റില്‍ ഇന്ത്യ ദി ഗ്രേറ്റ്.. സമാനതകളില്ലാത്ത റെക്കോര്‍ഡ്, ഒപ്പമെത്താന്‍ ആരും നോക്കേണ്ട!! ധോണിയും ലിസ്റ്റില്‍

Story first published: Tuesday, June 12, 2018, 13:42 [IST]
Other articles published on Jun 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X