For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുതിയ നിയമം കഷ്ടപ്പാടാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ

By Muralidharan

മുംബൈ: ഐ സി സി ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന് വെല്ലുവിളിയാകുമെന്ന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. സിംബാബ്‌വെയില്‍ കളിച്ചുതുടങ്ങിയാലേ പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റൂ. നിയമങ്ങള്‍ക്ക് അനുസരിച്ച് തന്ത്രങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇന്ത്യയുടെ ബ്രാന്‍ഡ് ന്യൂ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പറഞ്ഞു.

ജൂലൈ അഞ്ചിനാണ് ഐ സി സിയുടെ പുതിയ നിയമങ്ങള്‍ ഏകദിന ക്രിക്കറ്റില്‍ നടപ്പില്‍ വരിക. ഇതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് സിംബാബ്‌വെയില്‍. ഇന്ത്യയ്ക്കാണെങ്കില്‍ തീരെ പരിചയ സമ്പത്തില്ലാത്ത ടീമും ക്യാപ്റ്റനുമാണ് പരമ്പരയ്ക്കായി ഉള്ളത്. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി - 20 മത്സരങ്ങളുമാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നത്.

ajinkyarahane1

10 മുതല്‍ 40 വരെ ഓവറുകള്‍ക്കിടയിലെ ബാറ്റിംഗ് പവര്‍പ്ലേ ഐ സി സി ഒഴിവാക്കി. കൂടാതെ ആദ്യത്തെ പത്തോവര്‍ കഴിഞ്ഞാല്‍ പവര്‍ പ്ലേ കഴിഞ്ഞു, ഫ്രീ ഹിറ്റ് ഇനി എല്ലാ നോബോളിനും, 41 മുതല്‍ അമ്പതാമത്തെ ഓവര്‍ വരെ 30 വാര വൃത്തത്തിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ അനുവദിക്കും, ആദ്യ പത്തോവറില്‍ ക്യാച്ചിംഗ് പൊസിഷനില്‍ ആള് നിര്‍ബന്ധമില്ല, എന്നിവയാണ് ഏകദിനങ്ങളില്‍ വരാന്‍ പോകുന്ന പ്രധാന മാറ്റങ്ങള്‍.

ക്യാപ്റ്റന്‍ ധോണി, വൈസ് ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന തുടങ്ങിയ വമ്പന്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തിന് പോകുന്നത്. വിരാട് കോലിയുടെ ആക്രമണോത്സുകയും ധോണിയുടെ അക്ഷോഭ്യതയുമാണ് താന്‍ ക്യാപ്റ്റന്‍സിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് എന്നാണ് രഹാനെ പറയുന്നത്.

Story first published: Wednesday, July 1, 2015, 15:22 [IST]
Other articles published on Jul 1, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+