IND vs ENG: റൂട്ടിനെ വീഴ്ത്തിയതെങ്ങനെ? എല്ലാം നേരത്തേ പ്ലാന്‍ ചെയ്തു, വെളിപ്പെടുത്തി അക്ഷര്‍
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ പുറത്താക്കുന്നതിനെക്കുറിച്ച് നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്നതായി ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേല്‍. വെറും ആറു റണ്‍സ് മാത്രമേ റൂട്ടിന് ആദ്യ ഇന്നിങ്‌സില്‍ നേടാനായിരുന്നുള്ളൂ. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച ഇംഗ്ലീഷ് ക്യാപ്റ്റനെ അക്ഷറിന്റെ ബൗളിങില്‍ ആര്‍ അശ്വിന്‍ ക്യാച്ച് ചെയ്യുകയായിരുന്നു. ഇംഗ്ലണ്ട് നിരയിലെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് കൂടിയായിരുന്നു അദ്ദേഹത്തിന്റേത്.
ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ റൂട്ട് തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ വന്‍ തോല്‍വിക്കു പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ റൂട്ടിനെ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

റൂട്ടും സ്വീപ്പ് ഷോട്ടും
ആദ്യ ടെസ്റ്റില്‍ റൂട്ടിന്റെ ബാറ്റിങ് ഞാന്‍ നിരീക്ഷിച്ചിരുന്നു. അദ്ദേഹം ഒരുപാട് സ്വീപ് ഷോട്ടുകളും റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളും കളിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. എന്റെ വേഗത്തിനെതിരേ സ്വീപ്പ് ഷോട്ട് കളിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നറിയാം. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചപ്പോല്‍ ആദ്യ വിക്കറ്റ് റൂട്ടിന്റേതായിരിക്കുമെന്ന് തോന്നിയിരുന്നതായും അക്ഷര്‍ വ്യക്തമാക്കി.

വിക്കറ്റിനു മുന്നില്‍ കുരുക്കും
എനിക്കെതിരേ സ്വീപ്പ് ഷോട്ടിനു ശ്രമിച്ചാല്‍ റൂട്ടിനെ എല്‍ബിഡബ്ല്യുവായി പുറത്താക്കാമെന്നു പ്ലാന്‍ ചെയ്തിരുന്നു. സ്വീപ്പ് ഷോട്ടിനു ശ്രമത്തിനിടെ റൂട്ടിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ അശ്വിന്‍ ക്യാച്ച് ചെയ്തപ്പോള്‍ ഏറെ ആഹ്ലാദം തോന്നി.എന്റെ പ്രതികരണത്തില്‍ നിന്നും നിങ്ങള്‍ക്കു അതു കാണാന്‍ കഴിയും. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ താരമായതിനാല്‍ തന്നെ റൂട്ടിന്റേത് പ്രധാനപ്പെട്ട വിക്കറ്റായിരുന്നുവെന്നും അക്ഷര്‍ പറഞ്ഞു.

വൈകാരികമായ മുഹൂര്‍ത്തം
ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത് വളരെ വൈകാരികമായ മുഹൂര്‍ത്തമായിരുന്നുവെന്ന് അക്ഷര്‍ പറഞ്ഞു. ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നതിന്റെ ഫീല്‍ എങ്ങനെ വിവരിക്കണമെന്നറിയില്ല. ആദ്യത്തെ ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത് മഹത്തായ നിമിഷമായിരുന്നു. ഏതൊരു താരവും ക്രിക്കറ്റ് കളിക്കാന്‍ ആരംഭിക്കുമ്പോള്‍ അയാളുടെ അന്തിമ ലക്ഷ്യം സ്വന്തം രാജ്യത്തിനായി കളിക്കുകയെന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിനാണ് അതില്‍ കൂടുതല്‍ പ്രാധാന്യം. ഇന്ത്യക്കു വേണ്ടി ടെസ്റ്റ് കളിക്കുകയെന്നത് വലിയ കാര്യമാണെന്നും അക്ഷര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications