ഞങ്ങളുടെ പിഴ, അവനു ലേലത്തില്‍ ഉയര്‍ന്ന വില ലഭിച്ചില്ല!- വെളിപ്പെടുത്തലുമായി ചാഹറിന്റെ അച്ഛന്‍
ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലെ ബാറ്റിങ് ഹീറോയിസത്തിലൂടെ താരപദവിയിലേക്കുയര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍. തോറ്റെന്നുറപ്പിച്ച കളിയില്‍ പുറത്താവാതെ 69 റണ്‍സെടുത്ത ചാഹര്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തിയിരുന്നു.
ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ് ചാഹര്‍. 2018ലെ മെഗാലേലത്തില്‍ 80 ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹത്തെ സിഎസ്‌കെ സ്വന്തമാക്കിയത്. എന്നാല്‍ ചാഹറിന്റെ സഹോദരനും സ്പിന്നറുമായ രാഹുല്‍ ചാഹറിനെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത് 1.9 കോടിക്കായിരുന്നു. അന്നു ദീപക്കിനു ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാതിരിക്കാന്‍ കാരണം തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അച്ഛന്‍ ലോകേന്ദര്‍ ചാഹര്‍. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓള്‍റൗണ്ടറെന്നു നല്‍കിയത് വിനയായി
ഞങ്ങളുടെ പിഴവ് കാരണമാണ് ദീപക്കിന് അന്നു അര്‍ഹിച്ച മൂല്യ ലഭിക്കാതിരുന്നത്. ഫോം പൂരിപ്പിച്ച ദീപക് അന്നു ഓള്‍റൗണ്ടറെന്നായിരുന്നു നല്‍കിയത്. ഐപിഎല്‍ ലേലത്തില്‍ ഓള്‍റൗണ്ടര്‍ വിഭാഗം ഏറ്റവും അവസാനം മാത്രമേ വരാറുള്ളൂ. രാഹുല്‍ നല്‍കിയത് ബൗളറെന്നായിരുന്നു. ലേലത്തില്‍ നേരത്തേ അവന്‍ വരികയും ചെയ്തു. പക്ഷെ ദീപക്കിന്റെ പേര് അവസാനമായിരുന്നു ലേലത്തില്‍ വിളിക്കപ്പെട്ടത്. അപ്പോഴേക്കും ഫ്രാഞ്ചൈസികള്‍ ഒരുപാട് പണം ചെലവഴിച്ചു കഴിഞ്ഞിരുന്നു. അല്ലായിരുന്നെങ്കില്‍ ദീപക്കിനു രണ്ടു കോടിയിലധികം ലഭിക്കുമായിരുന്നുവെന്നും ലോകേന്ദര്‍ വെളിപ്പെടുത്തി.

ദീപക്കിന് അറിയാമായിരുന്നു
രാജസ്ഥാനു വേണ്ടി ദീപക്ക് നന്നായി ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനു പിന്നാലെ അവനു പരിക്കേറ്റു. എങ്കിലും ബൗളറായി മാത്രം തുടരാനാവില്ലെന്നും ബാറ്റിങ് കൂടി കരിയറില്‍ ആവശ്യമാണെന്നു ദീപക്കിന് അറിയാമായിരുന്നുവെന്നും ലോകേന്ദര്‍ പറഞ്ഞു.
2018ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ചഹാര്‍ ബൗളിങിനൊപ്പം ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. സിഎസ്‌കെയിലെത്തിയപ്പോള്‍ 2018ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ചാഹറിനെ നായകന്‍ ധോണി ബാറ്റിങിലേക്കു ആറാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തിരുന്നു. 20 ബോളില്‍ 39 റണ്‍സുമായി താരം തിളങ്ങുകയും ചെയ്തു.

ലങ്കയ്‌ക്കെതിരായ പ്രകടനം
ലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ചാഹറിന്റെ ഇന്നിങ്‌സിനെ എല്ലാവരും വാഴ്ത്തിയിരുന്നു. 276 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 193 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. 250 റണ്‍സ് പോലും ഇന്ത്യ തികയ്ക്കില്ലെന്നായിരുന്നു അപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത്. കാരണം അംഗീകൃത ബാറ്റ്‌സ്മാന്‍മാരെല്ലാം പുറത്തായിരുന്നു. തുടര്‍ന്നായിരുന്നു എട്ടാം നമ്പറില്‍ ഇറങ്ങിയ ചാഹര്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് 84 റണ്‍സിന്റെ അവിശ്വസനീയ കൂട്ടുകെട്ടുമായി ഇന്ത്യയെ രക്ഷിച്ചത്. 82 ബോൡ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ചാഹറിന്റെ ഇന്നിങ്‌സ്. ബൗളിങിലും തിളങ്ങിയ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications