Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി 20 തോറ്റാലും കുറ്റം പിച്ചിന്.. ക്യാപ്റ്റന്‍ ധോണിക്ക് തുല്യം ധോണി മാത്രം!!!

പുനെ: ടെസ്റ്റ് മത്സരം തോറ്റാല്‍ ടീമുകള്‍ പിച്ചിനെ കുറ്റം പറയാറുണ്ട്. വിദേശ ക്യാപ്റ്റന്‍മാര്‍ ഇന്ത്യയില്‍ വന്ന് തോറ്റ് ഇത് പോലെ കുറ്റം പറഞ്ഞിട്ടുണ്ട്. സൗത്താഫ്രിക്ക - ഇന്ത്യ ടെസ്റ്റ് മത്സരം നടന്ന നാഗ്പൂര്‍ പിച്ചാണ് അടുത്തിടെ ഇങ്ങനെ പഴികേട്ടത്. എന്നാല്‍ ട്വന്റി 20 മത്സരം തോറ്റ ശേഷം ഏതെങ്കിലും ക്യാപ്റ്റന്‍, അതും ഹോം ടീമിന്റെ ക്യാപ്റ്റന്‍ പിച്ചിനെ കുറ്റം പറഞ്ഞിട്ടുണ്ടാകുമോ. സംശയമാണ്.

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരം തോറ്റ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി കൈചൂണ്ടുന്നത് പിച്ചിന് നേരെയാണ്. കഴിഞ്ഞ രണ്ട് മാസത്തോളമായി തങ്ങള്‍ കളിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ പിച്ച് പോലെയല്ലത്രെ പുനെയിലെ പിച്ച്. ഇംഗ്ലണ്ടിലെ പിച്ചുകള്‍ പോലെ തോന്നി എന്നാണ് ക്യാപ്റ്റന്‍ ധോണി പറയുന്നത്. ഇന്ത്യയിലെ പിച്ചാണ് എന്ന് തോന്നിയതേ ഇല്ല.

msdhoni

പിച്ച് വേണ്ടവിധം മനസിലാക്കിയാണോ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാന്ദിമല്‍ ബൗളിംഗ് തിരഞ്ഞെടുത്തത് എന്നത് വ്യക്തമല്ല. എന്നാല്‍ ആ തീരുമാനം ശരിവെക്കുന്ന ബൗളിംഗ് പ്രകടനമാണ് സന്ദര്‍ശകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സീം ബൗളര്‍മാരുടെ പന്ത് തലങ്ങും വിലങ്ങും മൂളിപ്പറന്നപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ വിഷമിച്ചു.

ബാറ്റിംഗ് നിരയുടെ സാ മട്ടിലുള്ള പ്രകടനം കൂടിയായതോടെ 101 റണ്‍സില്‍ ഇന്ത്യന്‍ ഇന്നംഗ്‌സ് തീര്‍ന്നു. പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ ഒന്നൊന്നായി കൂടാരം കയറിയത് അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാണ്. പിച്ചില്‍ നിന്നും ആനുകൂല്യം ഇന്ത്യയ്ക്കും വേണ്ടത് പോലെ കിട്ടി. ബാറ്റിംഗ് നിര കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ച് ഒരു മുപ്പത് റണ്‍സെങ്കിലും അധികം എടുത്തിരുന്നെങ്കില്‍ കളി ഒരു പക്ഷേ ഇന്ത്യയുടെ കയ്യിലിരുന്നേനെ. അതിന് പിച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

Story first published: Wednesday, February 10, 2016, 14:17 [IST]
Other articles published on Feb 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+