ധോണിയെ ബൗള്‍ഡാക്കിയ 19കാരന്‍ ഇവിടെയുണ്ട് ! എങ്ങനെ അതു സാധിച്ചെന്നു താരം പറയുന്നു
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വിക്കറ്റെടുക്കുകയെന്നത് ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്ന ഏതൊരു യുവതാരത്തിന്റെയും സ്വപ്‌നമാണ്. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ക്കു മാത്രമേ ഇതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ധോണി ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ.
അന്താരാഷ്ട്ര ക്രിക്കറ്റിലോ, ഐപിഎല്ലിലോ കളിക്കാതെ തന്നെ ധോണിയുടെ വിക്കറ്റെടുക്കാന്‍ കഴിഞ്ഞതില്‍ ഇപ്പോഴും അഭിമാനംകൊള്ളുന്ന ഒരു യുവതാരമാണ്ട്. 19 കാരനായ പ്രഹര്‍ഷ് പരീഖാണിത്. ഒരിക്കല്‍ ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴായിരുന്നു പ്രഹര്‍ഷ് ധോണിയെ ബൗള്‍ഡാക്കിയത്. അന്നത്തെ ഓര്‍കള്‍ പങ്കുവയ്ക്കുകയാണ് താരം.

സംഭവം 2019ലെ ലോകകപ്പിനിടെ
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയായിരുന്നു സംഭവം. ധോണിയുടെ അവസാനത്തെ ലോകകപ്പും ദേശീയ ടീമിനായി അവസാനമായി കളിച്ച മല്‍സരവും ഈ ലോകകപ്പില്‍ തന്നെയായിരുന്നു. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
ലോകകപ്പിനിടെയാണ് മാഞ്ചസ്റ്ററില്‍ താമസിക്കുന്ന പ്രഹര്‍ഷിനു നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ലങ്കാഷെയര്‍ അണ്ടര്‍ 17 ടീമിന്റെ മുന്‍ താരമായ പ്രഹര്‍ഷ് രാജസ്ഥാന്‍ റോയല്‍സിന്റെ ജൂനിയര്‍ പ്രോഗ്രാമിന്റെ ഭാഗവുമായിരുന്നു.

ധോണി ക്ലീന്‍ബൗള്‍ഡ്
ജൂണ്‍ 15ന് ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലായിരുന്നു ലോകകപ്പ് മല്‍സരം. ഈ ഗ്ലാമര്‍ പോരാടത്തിന്റെ തലേദിവസമായിരുന്നു ധോണിക്കെതിരേ നെറ്റ്‌സില്‍ പ്രഹര്‍ഷ് ബൗള്‍ ചെയ്തത്.
റൗണ്ട് വിക്കറ്റായിരുന്നു സ്പിന്നര്‍ കൂടിയായ താരം പന്തെറിഞ്ഞത്. കട്ട് ഷോട്ടിനായി ധോണി ശ്രമിച്ചെങ്കിലും ബോള്‍ പ്രതീക്ഷിച്ചതു പോലെ ടേണ്‍ ചെയ്തില്ല. ബാറ്റിനടിയിലൂടെ ബോള്‍ ഓഫ് സ്റ്റംപ് തെറിപ്പിച്ചപ്പോള്‍ പ്രഹര്‍ഷിന് അതു ലോകം കീഴടക്കിയ പ്രതീതിയായിരുന്നു. ഈബോളെറിയും മുമ്പ് പ്രഹര്‍ഷ് ലങ്കാഷെയര്‍ അണ്ടര്‍ 17 ടീമിന്റെ താരം മാത്രമായിരുന്നു. എന്നാല്‍ ധോണിയെ പുറത്താക്കിയതോടെ പ്രഹര്‍ഷ് ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാവുന്ന ഒരു വലിയ നേട്ടത്തിന് അവകാശിയാവുകയും ചെയ്തു.

ഒരിക്കലും മറക്കാനാവില്ല
അതു മഹത്തായ മുഹൂര്‍ത്തമായിരുന്നു. ജീവിതകാലം മുഴുവന്‍ ഇതു എന്റെ മനസ്സിലുണ്ടാവും. എന്റെ മുന്‍ ബോളുകളില്‍ ധോണി സിംഗിളുകളാണ് നേടിയിരുന്നത്. അപ്പോഴാണ് ഫ്‌ളിപ്പര്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ ഗുണം ചെയ്യുമെന്ന് എനിക്കു തോന്നിയത്. അദ്ദേഹത്തെ ബൗള്‍ഡാക്കിയപ്പോള്‍ യഥാര്‍ഥത്തില്‍ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആഹ്ലാദിക്കണോ, വേണ്ടയോ എന്നു പോലും അറിയാതെ ഞാന്‍ നിന്നു. നെറ്റ് ബൗളിങില്‍ വ്യത്യസ്ത ടീമുകളിലെ പല താരങ്ങള്‍ക്കുമെതിരേ ഞാന്‍ ബൗള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ധോണിയുടെ വിക്കറ്റ് ജീവിതകാലം മുഴുവന്‍ തനിക്കു ആഹ്ലാദിക്കാന്‍ വക നല്‍കുമെന്നും പ്രഹര്‍ഷ് പറയുന്നു.

പലരെയും പരിചയപ്പെട്ടു
2019ലെ ലോകകപ്പില്‍ ഞാന്‍ നെറ്റ് ബൗളറായിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് ക്രിക്കറ്റര്‍മാരെ കാണുവാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. എന്നാല്‍ ധോണിയെ പരിചയപ്പെട്ട നിമിഷമാണ് ഏറ്റവും സ്‌പെഷ്യല്‍. ഹാര്‍ദിക് പാണ്ഡ്യയോടു ഹിന്ദിയില്‍ സംസാരിച്ചതും അതുപോലെ മറക്കാനാവാത്ത സംഭവമാണ്. 2014ല്‍ ഇന്ത്യന്‍ ടീം ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിച്ചപ്പോള്‍ എനിക്കു ആര്‍ അശ്വിനെ പരിചയപ്പെടാന്‍ കഴിഞ്ഞു. 2018ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നെറ്റ് സെഷനിടെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറുമായും ഞാന്‍ സംസാരിച്ചിരുന്നു. അതു താന്‍ ഏറെ ആസ്വദിച്ചതായും പ്രഹര്‍ഷ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications