ഇത് ധോണിയുടെ ക്ലാസിക് ഇന്നിങ്‌സ്; അഡ്‌ലെയ്ഡിലെ ജയത്തെക്കുറിച്ച് വിരാട് കോലി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച എംഎസ് ധോണിക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പുകഴ്ത്തല്‍. ഇന്ത്യയെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തിച്ചത് ധോണിയുടെ അവസരോചിതമായ ഇന്നിങ്‌സായിരുന്നു. ധോണിയുടെ ക്ലാസിക് ഇന്നിങ്‌സുകളിലൊന്നാണിതെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു.
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഓസ്‌ട്രേലിയയും ജോര്‍ദനും പ്രീക്വാര്‍ട്ടറില്‍
ധോണിക്കുമാത്രമേ അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് പറയാന്‍ സാധിക്കൂ. അത്രമാത്രം കണക്കുകൂട്ടലുകളോടെയാണ് ധോണി കളിച്ചത്. വമ്പന്‍ ഷോട്ടുകള്‍ കളിക്കേണ്ടത് എപ്പോഴാണെന്ന് ധോണിക്കറിയാമെന്നും ദിനേഷ് കാര്‍ത്തിക്കും മികവുകാട്ടിയെന്നും കോലി പറഞ്ഞു. മത്സരത്തില്‍ 104 റണ്‍സെടുത്ത കോലിയാണ് മാന്‍ ഓഫ് ദി മാച്ച് ആയതെങ്കിലും 55 റണ്‍സെടുത്ത് അവസാന ഓവറില്‍ ഇന്ത്യയെ ജയിപ്പിച്ച ധോണിയാണ് യഥാര്‍ഥത്തില്‍ വിജയശില്‍പി.

ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഒരവസരത്തില്‍ 300 കടക്കുമെന്നുറപ്പായിരുന്നു. എന്നാല്‍, ഭുവനേശ്വര്‍ കുമാറിന്റെ ഒരോവറില്‍ ഗ്ലെന്‍ മാക്‌സ്‌വെലും ഷോണ്‍ മാര്‍ഷും പുറത്തായതോടെയാണ് സ്‌കോറില്‍ കുറവു വന്നത്. ഭുവനേശ്വര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് കോലി വിലയിരുത്തി. നാലു വിക്കറ്റെടുത്ത ഭുവി ആദ്യ മത്സരത്തിലെ മോശം പ്രകടനം രണ്ടാം മത്സരത്തില്‍ ആവര്‍ത്തിച്ചില്ല.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 298 എന്ന വിജയലക്ഷ്യം ഇന്ത്യ 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 7 റണ്‍സാണ്. ജേസണ്‍ ബെഹ്രെന്‍ഡ്രോഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സറിന് പറത്തിയതോടെ കളി ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. രണ്ടാം പന്തില്‍ സിംഗിളെടുത്ത് ധോണി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ(43), ശിഖര്‍ ധവാന്‍(32), ദിനേഷ് കാര്‍ത്തിക്(25), അമ്പാട്ടി റായിഡു(24) എന്നിവരും സ്‌കോര്‍ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications