Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തു വില കൊടുത്തും അവിടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു- പിതൃത്വ അവധിയെക്കുറിച്ച് കോലി

ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാവുന്നതിനു മുമ്പ് ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവത്തോടനുബന്ധിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നത്. ചിലര്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ ക്രിക്കറ്റിനേക്കാള്‍ വലുതാണ് സ്വകാര്യ ജീവിതമെന്നും കോലിയുടെ തീരുമാനമാണ് ശരിയെന്നും അഭിപ്രായപ്പെട്ടിരുന്നു. കോലിയുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു ബിസിസിഐ അദ്ദേഹത്തിനു പിതൃത്വ അവധി നല്‍കിയത്. ഇതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

1

വ്യാഴാഴ്ച തുടങ്ങുന്ന പിങ്ക് ബോള്‍ ടെസ്റ്റ് അവസാനിക്കുന്നത് 21നാണ്. അതിനു പിന്നാലെ കോലി മുംബൈയിലേക്കു മടങ്ങും. തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യയെ നയിക്കുന്നത്. അനുഷ്‌കയോടൊപ്പം ആദ്യത്തെ കുഞ്ഞിനെ വളരെയധികം ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്നു കോലി പറഞ്ഞു.

മനസ്സില്‍ വളരെ വ്യക്തമായി എടുത്ത തീരുമാനമായിരുന്നു ഇത്. സ്വന്തം രാജ്യത്തിനായി കളിക്കാന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതാവട്ടെ ജീവിതത്തിലെ വളരെ, വളരെ സ്‌പെഷ്യലായ മുഹൂര്‍ത്തമാണ്. എന്തുവില കൊടുത്തും അവിടെയുണ്ടാവണമെന്നു നിങ്ങള്‍ ആഗ്രഹിക്കും. വളരെയധികം അനുഗ്രഹിക്കപ്പെട്ട സമയമാണിത്, അതിന്റെ ആവേശത്തിലണ് ഞങ്ങളെന്നും ഓസീസ് താരം സ്റ്റീവ് സ്മിത്തുമായുള്ള ചാറ്റില്‍ കോലി മനസ്സ്തുറന്നു.

തന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ശേഷിച്ച ടെസ്റ്റുകളില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കാന്‍ അജിങ്ക്യ രഹാനെയ്ക്കു കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നതായും കോലി വ്യക്തമാക്കി. വര്‍ഷങ്ങളായി ഞാനും രഹാനെയും തമ്മില്‍ നല്ല പരസ്പര ധാരണ വളര്‍ത്തിയെടുത്തിട്ടുണ്ട്. പരസ്പര വിശ്വാസത്തിലൂന്നിയുള്ള മികച്ച ബാറ്റിങ് കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഇന്ത്യയുടെ കഴിഞ്ഞ രണ്ടു പരിശീലന മല്‍സരങ്ങളിലും രഹാനെ ക്യാപ്റ്റന്റെ റോള്‍ ഭംഗിയായി നിറവേറ്റി. ഞങ്ങളുടെ ടീമിന്റെ കരുത്ത് എന്തൊക്കെയാണെന്നും എങ്ങനെ മുന്നോട്ടുപോവണമെന്നും അദ്ദേഹത്തിനു നന്നായറിയാം.

ടീം ഏതു തരത്തിലാണ്, ഫോര്‍മേഷനിലാണ് കളിക്കേണ്ടതെന്നും ഞങ്ങള്‍ക്കു നന്നായി അറിയാം. ഞാനും രഹാനെയും ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണ്. അതുകൊണ്ടു തന്നെ എന്റെ അഭാവത്തില്‍ ക്യാപ്റ്റന്റെ റോള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ രഹാനെയ്ക്കു കഴിയുമെന്ന് ഉറപ്പുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു തുടക്കമാവുന്നത്. ജയത്തോടെ തന്നെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയാവും ഇരുടീമുകളുടെയും ലക്ഷ്യം. ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ പ്ലെയിങ് ഇലവനില്‍ നിന്നും തഴയപ്പെട്ടു.

Story first published: Wednesday, December 16, 2020, 18:14 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+