വാഷിങ്ടണ്‍ സുന്ദറിന്റെ സെഞ്ച്വറി നഷ്ടം- അവര്‍ക്കു ധൈര്യമില്ല! ആഞ്ഞടിച്ച് പിതാവ്
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവ താരം വാഷിങ്ടണ്‍ സുന്ദറിന് കന്നി സെഞ്ച്വറി നഷ്ടമായത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ സുന്ദര്‍ പുറത്താവാതെ 96 റണ്‍സെടുത്തിരുന്നു. വാലറ്റക്കാര്‍ പിന്തുണ നല്‍കിയിരുന്നെങ്കില്‍ താരത്തിനു മൂന്നക്കം തികയ്ക്കാമായിരുന്നു. പക്ഷെ അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് ഒരേ സ്‌കോറില്‍ വച്ച് പുറത്തായതോടെ സുന്ദറിന്റെ സെഞ്ച്വറി മോഹം പൊലിയുകയായിരുന്നു.
മകനു സെഞ്ച്വറി തികയ്ക്കാന്‍ കഴിയാത്തതില്‍ നിരാശനാണെന്നു പ്രതികരിച്ചിരിക്കുകയാണ് താരത്തിന്റെ അച്ഛന്‍ എം സുന്ദര്‍. ഇന്ത്യയുടെ വാലറ്റ നിരക്കാരുടെ പ്രകടനത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ട് ഇത്ര അദ്ഭുതം?
സുന്ദറിന്റെ ബാറ്റിങില്‍ ആളുകള്‍ എന്തുകൊണ്ടാണ് ഇത്രയധികം ആശ്ചര്യം പ്രകടിപ്പിക്കുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു സുന്ദര്‍ പറഞ്ഞു.
പലരും അവന്റെ ബാറ്റിങില്‍ അദ്ഭുതം പ്രകടിപ്പിക്കുന്നതായി ഞാന്‍ കേട്ടു. പക്ഷെ അവന്‍ ന്യൂബോളിനെതിരേ കളിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ്. ഇന്ത്യന്‍ ടീം എന്തു റോള്‍ നല്‍കിയാലും അത് ഏറ്റെടുക്കാന്‍ അവന്‍ തയ്യാറാണെന്നും സുന്ദര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

വാലറ്റക്കാര്‍ക്കു ധൈര്യമില്ല
നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ വാലറ്റനിരയുടെ പ്രകടം എന്നെ ഏറെ നിരാശപ്പെടുത്തി. കുറച്ചു നേരം ക്രീസില്‍ നില്‍ക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. ഇന്ത്യക്കു ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെയാണ് വാലറ്റക്കാര്‍ ഇങ്ങനെ നിരാശപ്പെടുത്തിയിരുന്നെങ്കില്‍ അതു വലിയൊരു തെറ്റായി മാറുമായിരുന്നു.
ലക്ഷക്കണക്കിന് യുവ തലമുറ മല്‍സരം കാണുന്നുണ്ട്. വാലറ്റക്കാര്‍ ചെയ്തതു കണ്ട് അവര്‍ പഠിക്കരുതെന്നും എം സുന്ദര്‍ ആവശ്യപ്പെട്ടു.

ധൈര്യമാണ് പ്രശനം
കഴിവോ, ബാറ്റിങ് ടെക്‌നിക്കോയല്ല മറിച്ച് ധൈര്യമില്ലെന്നതാണ് വാലറ്റക്കാരുടെ പ്രശ്‌നമെന്നു സുന്ദര്‍ തുറന്നടിച്ചു. ഇംഗ്ലണ്ട് ആ സമയത്തു വളരെയേറെ ക്ഷീണിതരായിരുന്നു. ബെന്‍ സ്റ്റോക്‌സാവട്ടെ 123-126 കിമി വേഗതയിലാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ഒരുപാട് വേഗതയില്‍ അവര്‍ ബൗള്‍ ചെയ്തിരുന്നില്ലെന്നും എം സുന്ദര്‍ അഭിപ്രായപ്പെട്ടു.

ബാറ്റിങില്‍ തിളങ്ങി
സ്പിന്നറെന്ന നിലയില്‍ ബൗളിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും ബാറ്റിങില്‍ വാഷിങ്ടണ്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 90.50 ശരാശരിയില്‍ 181 റണ്‍സ് പരമ്പരയില്‍ താരം നേടിയിരുന്നു. പരമ്പരയില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയും വാഷിങ്ടണിനായിരുന്നു.
നാലാം ടെസ്റ്റില്‍ മാത്രമല്ല ചെന്നൈയിലെ ഒന്നാംടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും വാഷിങ്ടണ്‍ പുറത്താവാതെ 85 റണ്‍സെടുത്തിരുന്നു. അന്നും വാലറ്റക്കാരില്‍ നിന്നും മതിയായ പിന്തുണ താരത്തിനു ലഭിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications