Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇഷാന്ത് അവരോളം മിടുക്കനല്ല! എന്നിട്ടും നേട്ടം കൊയ്തതിന് കാരണം നെഹ്റ പറയുന്നു

1

ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ പ്രശംസിച്ച് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. എലൈറ്റ് ക്ലബ്ബില്‍ അംഗമായ ഇഷാന്ത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നതായി നെഹ്‌റ പറയുന്നു. ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ തികച്ച മൂന്നാമത്തെ ഇന്ത്യന്‍ പേസര്‍ കൂടിയാണ് അദ്ദേഹം. കപില്‍ ദേവ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കു മാത്രമേ നേരത്തേ 300 വിക്കറ്റുകള്‍ തികയ്ക്കാനായിട്ടുള്ളൂ.

ചെന്നൈ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ട് താരം ഡൊമിനിക്ക് ലോറന്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയായിരുന്നു ഇഷാന്ത് കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്.

ഒരുപാട് സമയം ആവശ്യം

ഒരുപാട് സമയം ആവശ്യം

നിങ്ങള്‍ ഇഷാന്തിനെ അഭിനന്ദിച്ചേ തീരൂ. കാരണം ഒരു ബൗളര്‍ക്കു 300 വിക്കറ്റുകളെടുക്കാന്‍ ഒരുപാട് സമയം ആവശ്യമാണ്. അവസാന രണ്ടു വര്‍ഷത്തെ അദ്ദേഹത്തിന്റെ ബൗളിങ് ഉജ്ജ്വലമായിരുന്നു. ഇഷാന്തിന്റെ ബൗളിങ് ലെങ്തിനെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നത്.
എല്ലായ്‌പ്പോഴും സ്വന്തം ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നയാളാണ് ഇഷാന്ത്. സ്വന്തം ഗെയിമിന് സമയം നല്‍കുകയും ചെയ്തു. നിങ്ങള്‍ ഇതു ചെയ്യുമ്പോള്‍ ഗെയിം തിരിച്ച് പ്രതിഫലം നല്‍കുകയും ചെയ്യുമെന്നും നെഹ്‌റ വിലയിരുത്തി.

അവരോളം പ്രതിഭയില്ല

അവരോളം പ്രതിഭയില്ല

കഴിവ്, ശേഷി, പ്രതിഭ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ ഇഷാന്തിനേക്കാള്‍ മുകളിലാണ്. എന്നിട്ടും അവരുമായി പിടിച്ചുനില്‍ക്കാന്‍ കാരണം അദ്ദേഗഹത്തിന്റെ കഠിനാധ്വാനം തന്നെയാണ്. ഇഷാന്തിന്റെ ഫാസ്റ്റ് ബൗളിങിനെക്കുറിച്ചു പറയുകയാണെങ്കില്‍ 75-80 ശതമാനം പ്രകടനത്തിനും പിന്നില്‍ ഫിറ്റ്‌നസാണെന്നും നെഹ്‌റ നിരീക്ഷിച്ചു.

അനുഭവസമ്പത്ത് സഹായിച്ചു

അനുഭവസമ്പത്ത് സഹായിച്ചു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇഷാന്ത് ടെസ്റ്റില്‍ മികച്ച വിജയങ്ങള്‍ കൊയ്യാന്‍ കാരണം ബൗളിങില്‍ വരുത്തിയ ചില മാറ്റങ്ങളാണെന്നു നെഹ്‌റ ചൂണ്ടിക്കാട്ടി. അനുഭവസമ്പത്താണ് ഇതിനു സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കുറേക്കൂടി ഷോര്‍ട്ട് ലെങ്ത്തിലുള്ള ബോളുകളാണ് ഇഷാന്ത് കൂടുതലും എറിഞ്ഞിരുന്നത്. ഓരോ ബൗളറും വ്യത്യസ്തരാണ്. ജവഗല്‍ ശ്രീനാഥ്, മോര്‍നെ മോര്‍ക്കല്‍ എന്നിവരില്‍ കണ്ടിരുന്ന ലെങ്തിലാണ് ഇഷാന്ത് ബൗള്‍ ചെയ്യുന്നത്. ബൗളിങിനെ സഹായിക്കുന്ന പിച്ചുകളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. അനുഭവസമ്പത്ത് നന്നായി പ്രയോജപ്പെടുത്തിയ ഇഷാന്തിനെ പ്രശംസിക്കണമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 9, 2021, 10:38 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+