Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഫീല്‍ഡ് ചെയ്താലും തളരും, പിന്നെ ഹാര്‍ദിക്കിന് ബൗള്‍ ചെയ്താലെന്ത്? സെവാഗിന്റെ ചോദ്യം

1

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിന മല്‍സരത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്യയെ ഇന്ത്യ ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാതിരുന്നതിനെക്കുറിച്ച് ചര്‍ച്ച മുറുകുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല പല മുന്‍ താരങ്ങളും ഇതേ ചോദ്യവുമായി രംഗത്തുവന്നിട്ടുണ്ട്. നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഹാര്‍ദിക് അഞ്ചാം ബൗളറായി ബൗള്‍ ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ ഒരോവര്‍ പോലും അദ്ദേഹത്തെക്കൊണ്ട് പരീക്ഷിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തയ്യാറായില്ല.

ഹാര്‍ദിക്കിനെ ടീമിനു ആവശ്യമുണ്ടെന്നും അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ബൗള്‍ ചെയ്യിക്കാതിരുന്നതെന്നും മല്‍സരശേഷം കോലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോടു തനിക്കു യോജിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഫീല്‍ഡ് ചെയ്താല്‍ ക്ഷീണമുണ്ടാവില്ലേ?

ഫീല്‍ഡ് ചെയ്താല്‍ ക്ഷീണമുണ്ടാവില്ലേ?

ഇന്ത്യക്കു അടുത്ത കുറച്ചു മാസത്തേക്കു അന്താരാഷ്ട്ര മല്‍സരങ്ങളൊന്നുമില്ല. ഐപിഎല്ലാണ് ഇനി വരാനിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ഇന്ത്യക്കു ഏകദിന പരമ്പര നഷ്ടമായാലും കുഴപ്പമില്ലെന്നാണോ കോലി പറഞ്ഞുവരുന്നതെന്നു സെവാഗ് ചോദിക്കുന്നു.
ഹാര്‍ദിക് മുഴുവന്‍ ഓവറും ഫീല്‍ഡ് ചെയ്തിരുന്നു. ഇങ്ങനെ ചെയ്താല്‍ ക്ഷീണമുണ്ടാവില്ലേ? ഫീല്‍ഡിങിനൊപ്പം നാല്- അഞ്ച് ഓവറുകള്‍ ബൗള്‍ ചെയ്‌തെന്നു വച്ച് ജോലിഭാരത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവാന്‍ പോവുന്നില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

ലക്ഷ്മണിനും അതൃപ്തി

ലക്ഷ്മണിനും അതൃപ്തി

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണും ഹാര്‍ദിക്കിനെ ആറാം ബൗളറായി പരീക്ഷിക്കാതിരുന്നതിനെ വിമര്‍ശിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വിരാട് കോലിയുടെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചത്.
ഹാര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ബൗള്‍ ചെയ്യാതിരുന്നതെന്ന് അറിയില്ല. ടി20 പരമ്പരയില്‍ വളരെ നന്നായി അദ്ദേഹം ബൗള്‍ ചെയ്തിരുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ ആറാം ബൗളിങ് ഓപ്ഷന്‍ ഉപയോഗിക്കണമെന്നും ലക്ഷ്മണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ആരാണ് തീരുമാനിക്കുന്നത്?

ആരാണ് തീരുമാനിക്കുന്നത്?

ഹാര്‍ദിക്കിന് ജോലിഭാരം കൂടുന്നതായി ആരാണ് തീരമാനിക്കുന്നതെന്നു സെവാഗ് ചോദിക്കുന്നു. പുറംഭാഗത്തു ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഹാര്‍ദിക് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ല. ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം പുറത്തിരുന്നു. അഞ്ചു ടി20കളില്‍ കളിച്ചു. ഇവയിലെല്ലാം രണ്ടോ മൂന്നോ ഓവറുകള്‍ ബൗള്‍ ചെയ്യുകയും ചെയ്തു. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിന് അമിത ജോലിഭാരമുണ്ടായതായി പറയാന്‍ സാധിക്കില്ലെന്നും സെവാഗ് വിലയിരുത്തി.

എല്ലാ മല്‍സരങ്ങളും കളിക്കുന്നില്ല

എല്ലാ മല്‍സരങ്ങളും കളിക്കുന്നില്ല

എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുകയും ബാറ്റിങിനൊപ്പം ബൗളിങും ചെയ്യുകയാണെങ്കില്‍ ഹാര്‍ദിക്കിന് ജോലിഭാരം കൂടുതലാണെന്നു പറഞ്ഞാന്‍ എനിക്കു മനസ്സിലാവും. എന്നാല്‍ കഴിഞ്ഞ ടി20 പരമ്പരയില്‍ ഓരോ കളിയിലും മൂന്നോ, നാലോ ഓവറുകള്‍ മാത്രമേ ഹാര്‍ദിക്കിനെ കൊണ്ട് ബൗള്‍ ചെയ്യിച്ചിട്ടുള്ളൂ. ഏകദിനത്തില്‍ ഒരുപക്ഷെ ബൗളിങില്‍ തനിക്കു ബ്രേക്ക് വേണമെന്ന് ഹാര്‍ദിക് തന്നെ ടീം മാനേജ്‌മെന്റിനോടു അഭ്യര്‍ഥിച്ചതായിരിക്കാനുള്ള സാധ്യതയുണ്ട്. ഐപിഎല്ലിനു മുമ്പ് പരിക്കേല്‍ക്കാതിരിക്കാന്‍ വേണ്ടിയായിരിക്കും ഇതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 27, 2021, 12:17 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+