പല തവണ കണ്ടു, ധോണിയില്‍ നിന്ന് എല്ലായ്‌പ്പോഴും അത് പ്രതീക്ഷിക്കരുത്... സച്ചിന്‍ പറയുന്നു

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ സ്വപ്‌നതുല്യമായ കുതിപ്പ് സെമി ഫൈനലില്‍ അവസാനിച്ചതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. തീര്‍ച്ചയായും ഫൈനലിലെത്തുമെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ വിരാട് കോലിയെയും സംഘത്തെയും കഷ്ടിച്ചു സെമിയില്‍ കടന്നു കൂടിയ ന്യൂസിലാന്‍ഡ് വീഴ്ത്തുകയായിരുന്നു. ആവേശകരമായ സെമി ഫൈനലില്‍ 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രവീന്ദ്ര ജഡേജ (77), എംഎസ് ധോണി (50) എന്നിവര്‍ മാത്രമേ പൊരുതിനോക്കിയുള്ളൂ. ഇരുവരുടെയും പോരാട്ടവീര്യത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ധോണിക്ക് എല്ലായ്‌പ്പോഴുമാവില്ല
എല്ലാ മല്‍സരങ്ങളിലും ധോണി ക്രീസിലെത്തി മികച്ച ഇന്നിങ്‌സ് കളിച്ച് ഇന്ത്യയെ ജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. പല തവണ ധോണി വീണ്ടും വീണ്ടും ചെയ്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ പ്രകടനത്തെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനെയും സച്ചിന്‍ പ്രശംസിച്ചു. കിവീസ് പേപേസര്‍മാര്‍ കൂടുതലായി ഒന്നും ചെയ്തിട്ടില്ല. കൃത്യമായ ഏരിയയില്‍ പന്തെറിഞ്ഞാണ് അവര്‍ വിക്കറ്റുകളെടുത്തത്. വില്ല്യംസണിന്റെ ക്യാപ്റ്റന്‍സി ഗംഭീരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയിക്കാമായിരുന്ന സ്‌കോര്‍
ഇന്ത്യയുടെ തോല്‍വിയില്‍ നിരാശയുണ്ടെന്നു സച്ചിന്‍ പറഞ്ഞു. തീര്‍ച്ചയായും പിന്തുടര്‍ന്നു ജയിക്കാവുന്ന സ്‌കോറായിരുന്നു 240 റണ്‍സ്. വലിയൊരു ടോട്ടലായിരുന്നില്ല അത്.
എന്നാല്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ തുടക്കം സ്വപ്‌നതുല്യമായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകളെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞതാണ് നിര്‍ണായകമായതെന്നും സച്ചിന്‍ വിശദമാക്കി.

മറ്റുള്ളവരും ഉത്തരവാദിത്വം കാണിക്കണം
എല്ലാ മല്‍സരത്തിലും രോഹിത് ശര്‍മ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുമെന്നും വിരാട് കോലി മികച്ച ഇന്നിങ്‌സുമായി ടീമിന് അടിത്തറയിടുമെന്നും പ്രതീക്ഷിക്കരുത്. ടീമിലെ മറ്റു കളിക്കാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും സച്ചിന്‍ വിശദമാക്കി.
ഈ മല്‍സരത്തില്‍ രോഹിത്, ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ കോലി എന്നിവരെല്ലാം ഓരോ റണ്‍സ് വീതമെടുത്ത് പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications