IND v SL: ദ്രാവിഡ് കോച്ചാവുന്നത് സൂപ്പര്‍ ഐഡിയ, ഇന്ത്യ ലോക ക്രിക്കറ്റിനു മാതൃകയെന്ന് ഇന്‍സി

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ രണ്ടാംനിര ടീമിന്റെ കോച്ചായി മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ നിയമിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സാമുള്‍ ഹഖ്. വിരാട് കോലിക്കു കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ജൂണില്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്നതിനിലാണ് ജൂലൈയില്‍ ലങ്കയില്‍ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കായി മറ്റൊരു ടീമിനെ അയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഈ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലം നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കൊപ്പം പുതുമുഖങ്ങളും സംഘത്തിലുണ്ടാവും.
രവി ശാസ്ത്രിക്കു കീഴിലുള്ള കോച്ചിങ് സംഘം ഇംഗ്ലണ്ടിലേക്കു തിരിക്കുന്നതിനാലാണ് ലങ്കയിലേക്കു പുതിയ കോച്ചിങ് സംഘത്തെ ഇന്ത്യക്കു നിയോഗിക്കേണ്ടി വന്നിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ദ്രാവിഡായിരിക്കും കോച്ചാവുകയെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഒരു ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തിയിരുന്നു.

രസകരമായ ആശയം
രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് ഞാന്‍ നേരത്തേ പരാമര്‍ശിച്ചിരുന്നതാണ്.ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കാന്‍ ശേഷിയുള്ള താരങ്ങളെ അണ്ടര്‍ 19 തലത്തില്‍ നിന്നും കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നതില്‍ വലിയ പങ്കാണ് ദ്രാവിഡ് വഹിച്ചിട്ടുള്ളത്.
ശ്രീലങ്കയില്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമെന്ന് ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നു. ഇതു വളരെ രസകരമായ, അതിശയിപ്പിക്കുന്ന ആശയം തന്നെയാണെന്നു ഇന്‍സി തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ലോകത്തിനു മാതൃക
ലോക ക്രിക്കറ്റില്‍ തന്നെ ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഘടനയെ ശക്തിപ്പെടുത്തുന്ന രാജ്യങ്ങള്‍ക്കു മാത്രമേ ഇപ്പോള്‍ ഇന്ത്യ ചെയ്തു കൊണ്ടിരിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ.
രണ്ടു അന്താരാഷ്ട്ര ടീമുകളെ ഒരേ സമയത്ത് ഇന്ത്യ ഇറക്കാന്‍ പോവുകയാണ്. ഇന്ത്യക്കു ഇതു വിജയകരമായി പൂര്‍ത്തിക്കാനായാല്‍ ലോകത്തിലെ മറ്റു ടീമുകള്‍ക്കെല്ലാം ഇതൊരു അളവുകോല്‍ ആയിരിക്കുമെന്നും ഇന്‍സി നിരീക്ഷിച്ചു.

50 താരങ്ങള്‍ തയ്യാര്‍
ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ചുരുങ്ങിയത് 50 താരങ്ങളെങ്കിലും ഇപ്പോള്‍ തയ്യാറായി നില്‍ക്കുകയാണെന്നു ഇന്‍സി കഴിഞ്ഞ ദിവസം പുകഴ്ത്തിയിരുന്നു. ഓസീസ് വളരെ മുമ്പ് ചെയ്തു കൊണ്ടിരുന്ന കാര്യമാണിത്. ഓസ്‌ട്രേലിയക്കു പക്ഷെ ഈ പരീക്ഷണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കു പക്ഷെ ഇതില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞേക്കും.
ഇന്ത്യയിറക്കുന്ന രണ്ടു ടീമുകളും ഒരുപോലെ ശക്തരാണ്. രണ്ടാമത്തേത് രണ്ടാംനിര ടീമാണെന്നു പറയുന്നത് ശരിയല്ല. ബെഞ്ച്‌നിര അത്രമാത്രം ശക്തമായതിനാലാണ് ഇന്ത്യക്കു ഇതു സാധിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും ഇന്‍സി പ്രശംസിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications