എക്കാലത്തെയും വലിയ മെമെകളിലൊന്ന് പിറന്നിട്ട് രണ്ടു വര്‍ഷം- പ്രതികരിച്ച് പാകിസ്താന്‍ സൂപ്പര്‍ ഫാന്‍
എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയ പാകിസ്താന്‍ ആരാധകനാണ് മുഹമ്മദ് സരിം അക്തര്‍. ഈ പേര് അധികമാര്‍ക്കും അറിയണമെന്നില്ല. പക്ഷെ പാകിസ്താന്റെ മല്‍സരത്തിനിടെ ടീമിന്റെ ഭാഗത്തു നിന്നും ഒരു പിഴവ് സംഭവിച്ചപ്പോള്‍ ഇരുകൈകളും അരക്കെട്ടിനു മേല്‍ വച്ച് നില്‍ക്കുന്ന മുടിയില്ലാത്ത ആരാധകനെന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കുമറിയാം. അന്നത്തെ ഈയൊരു പ്രതികരണം കൊണ്ടു മാത്രം സമൂഹമാധ്യമങ്ങളിലെ സെന്‍സേഷനായി അദ്ദേഹം മാറിയിരുന്നു. പിന്നീട് വന്ന പല ട്രോളുകളിലെയും ഹീറോ അക്തറായിരുന്നു. ഇപ്പോഴും പല പ്രധാനപ്പെട്ട സംഭവങ്ങളിലും നമുക്ക് ഈ പാകിസ്താന്‍ ആരാധകന്റെ മുഖം കാണാന്‍ കഴിയും.
2019ല്‍ ഇംഗ്ലണ്ടിലെ ട്രോന്റണില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താനും ഓസ്‌ട്രേലിയയും തമ്മില്‍ ജൂണ്‍ 12നു നടന്ന മല്‍സരത്തിനിടെയായിരുന്നു സംഭവം. പാക് ടീം ഒരു ക്യാച്ച് കൈവിട്ടപ്പോഴായിരുന്നു അക്തറിന്റെ പ്രശസ്തമായ ഈ നില്‍പ്പ്. ഇതിന്റെ രണ്ടാം വര്‍ഷം ദിവസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയായിരുന്നു. നിരവധി ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. അവയില്‍ ഒന്നിനോടു അക്തര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

സോമര്‍സെറ്റിന്റെ ട്വീറ്റ്
എക്കാലത്തെയും മഹത്തായ ഇന്റര്‍നെറ്റ് മെമെകളിലൊന്ന് ടോന്റണില്‍ ഈ ദിവസമായിരുന്നു പിറന്നതെന്നു അക്തറിന്റെ ഫോട്ടോയൊപ്പം ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ സോമര്‍സെറ്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
നന്ദി സോമര്‍സെറ്റ്. മൂന്നു മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു ലണ്ടനില്‍ നിന്നും ട്രോന്റണിലെത്തിയത്. എന്നെ സംബന്ധിച്ച് ഇതു അവിസ്മരണീയ ദിനമായിരുന്നുവെന്നു തെളിയുകയും ചെയ്‌തെന്നായരുന്നു അക്തര്‍ ട്വീറ്റ് ചെയ്തത്.

ഐസിസിയുടെ ട്വീറ്റ്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും അക്തറിന്റെ ഈ പ്രതികരണത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 12 ജൂണ്‍ 2019, ഒരുപക്ഷെ ഈ ദിനത്തിലെ എക്കാലത്തെയും മഹത്തായത് എന്നായിരുന്നു വീഡിയോക്കൊപ്പം ഐസിസി ട്വീറ്റ് ചെയ്തത്.

എക്കാലത്തെയും വലിയ മെമെകളിലൊന്ന്
2019ല്‍ ഈ ദിവസം...
വഹാബ് റിയാസിന്റെ ബൗളിങില്‍ ഡേവിഡ് വാര്‍ണറുടെ ക്യാച്ച് ആസിഫ് അലി കൈവിട്ടു, എക്കാലത്തെയും മഹത്തായ മെമെകളില്‍ ഒന്നിന്റെ പിറവിക്കു ഇതു വഴിയൊരുക്കിയെന്നായിരുന്നു ഗ്രാസ്‌റൂട്‌സ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ വന്ന ട്വീറ്റ്.

ആസ്വദിച്ചെന്നു ആരാധകരും
ഇതേ മല്‍സരം കാണാനെത്തിയ ചില ക്രിക്കറ്റ് പ്രേമികളും അക്തറിന്റെ ഈ പ്രശസ്തമായ പ്രതികരണം ശരിക്കും ആസ്വദിച്ചതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞാനും അവിടെയുണ്ടായിരുന്നു, എന്റെ ഹോംഗ്രൗണ്ടാണ് ട്രോംറ്റെണ്‍. ഈ ദിവസം പാകിസ്താനി ആരാധകരെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ചും അക്തറിന്റെ പ്രതികരണം. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഗ്രൗണ്ടാണിത്. ഇവിടെ കളിക്കാരും ആരാധകും തമ്മില്‍ അടുത്ത് ഇടപഴകാന്‍ സാധിക്കുന്നു. അടുത്ത ഇംഗ്ലണ്ട്- പാകിസ്താന്‍ മല്‍സരത്തിനായി കാത്തിരിക്കാനാവുന്നില്ല എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications