IND vs AUS: അത് ഓസീസ് ടീമിന്റെ ഡിഎന്‍എയിലുള്ളത്! മാറില്ല- ഇന്ത്യക്കു മുന്നറിയിപ്പ്
സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യ താരം ആര്‍ അശ്വിനെ ബാറ്റ് ചെയ്യവെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ നിരന്തരം സ്ലെഡ്ജ് ചെയ്തിരുന്നു. ഇതു പിന്നീട് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. മോശം വാക്കുകളിലൂടെ അശ്വിനെ പ്രകോപിപ്പിച്ച് പുറത്താക്കുകയെന്നതായിരുന്നു പെയ്ന്‍ പയറ്റിനോക്കിയ തന്ത്രം. എന്നാല്‍ അശ്വിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ ഈ പ്രകോപനങ്ങളൊന്നും ഫലം കണ്ടില്ല. പുറത്താവാതെ നിന്ന അദ്ദേഹം ടീമിന് സമനില നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
ബ്രിസ്ബണിലെ ഗാബയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും പെയ്‌നിന്റെയും ഓസീസ് ടീമിന്റെയും ഭാഗത്തു നിന്നും സമാനമായ പെരുമാറ്റം തന്നെ പ്രതീക്ഷിക്കാമെന്നു ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍.

ഓസ്‌ട്രേലിയയുടെ ഡിഎന്‍എയിലുള്ളത്
ഈ തരത്തില്‍ എതിര്‍ ടീമിനോടു കൊമ്പുകോര്‍ക്കുകയെന്നത് ഓസ്‌ട്രേലിയയുടെ രീതിയാണെന്നും അവരുടെ ഡിഎന്‍എയില്‍ അലിഞ്ഞുചേര്‍ന്ന ഇതു ഇനി മാറാന്‍ പോവുന്നില്ലെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.
നാലാം ടെസ്റ്റിലും ഇന്ത്യന്‍ താരങ്ങളോടു'ഏറ്റുമുട്ടാന്‍' പെയ്ന്‍ ശ്രമിക്കും. ടെസ്റ്റുകള്‍ക്കിടെ അദ്ദേഹം പലതും പറയും. അതു കാര്യമാക്കേണ്ട. ഈ തരത്തില്‍ മോശമായി പെരുമാറുകയെന്നത് പെയ്‌നിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഡിഎന്‍എയിലുള്ളതാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു അതിനെ അഭിമുഖീകരിച്ചേ തീരൂവെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

വലിയ പരമ്പരകളില്‍ പതിവ്
ഇതു പോലെ രണ്ടു ടീമുകളുടെ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യ vs ഓസ്‌ട്രേലിയ പോലെയുള്ള വലിയ പരമ്പരകളുടെ ഭാഗമാണ്. മുമ്പും ഈ തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്, നാലാം ടെസ്റ്റിലും ഇതു ആവര്‍ത്തിക്കും. ഇനി ഭാവിയില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ത്താലും ഇതു തന്നെയായിരിക്കും സ്ഥിതി. ഇനി ഇതു മാറാന്‍ പോവുന്നുമില്ല, പ്രത്യേകിച്ചും രണ്ടു ടീമുകളിലൊന്ന് ഓസ്‌ട്രേലിയ ആണെങ്കില്‍ 'ഏറ്റുമുട്ടല്‍' ഉറപ്പാണ്. ഓസ്‌ട്രേലിയ കളിച്ചുപോരുന്ന രീതിയാണെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.

ജയത്തിനായി എന്തും ചെയ്യും
മുമ്പത്തെ ഓസ്‌ട്രേലിയന്‍ ടീമുകളെപ്പോലെ ഇപ്പോഴത്തെ ഓസീസ് ടീം സ്ലെഡ്ജ് ചെയ്യില്ലെന്ന ധാരണ തെറ്റാണെന്നു പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി. മല്‍സരം സ്വന്തം നാട്ടിലാണെങ്കില്‍ വിജയത്തിനു വേണ്ടി എന്തു ചെയ്യാനും ഓസീസിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസീസിനെതിരേ ഞാന്‍ ഒരുപാട് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അവരുടെ നാട്ടിലാണ് പരമ്പരയെങ്കില്‍ നിങ്ങള്‍ സ്ലെഡ്ജിങിന് ഇരയാവുമെന്ന് അംഗീകരിച്ചേ തീരൂ. ഓസീസിന് സ്വന്തം നാട്ടില്‍ ജയിക്കുകയെന്നത് മറ്റെന്തിനേക്കാളും പ്രധാനമാണ്. അതുകൊണ്ടു തന്നെ നിയമത്തിന് അകത്തു നിന്നു കൊണ്ടു അവര്‍ ഇതിനായി എന്തു ചെയ്യാനും മടിക്കില്ല. ഓസീസ് ടീമിന്റെ സ്ലെഡ്ജിങ് വ്യക്തിപരമായി ഒരിക്കലും എടുക്കാന്‍ പാടില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. പഴയ ഓസീസ് ടീമിനെപ്പോലെ ജയത്തിനായി ഇപ്പോഴത്തെ ടീം എന്തും ചെയ്യാന്‍ മടിക്കില്ലെന്നത് മണ്ടത്തരമാണെന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications