Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റിഷഭിനു പകരം ടെസ്റ്റില്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍!, അത് അസാധ്യമെന്നു ഗംഭീര്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കരിയറില്‍ രണ്ടാം തവണയും ബാറ്റിങിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ക്കു ഇരയായിക്കൊണ്ടിരിക്കുകയാണ്. നേരത്തേ കരിയറിന്റെ തുടക്കത്തിലും ഇത്തമൊരു പ്രതിസന്ധി ഘട്ടത്തിലൂടെ അദ്ദേഹത്തിനു കടന്നുപോവേണ്ടി വന്നിരുന്നു. ഒടുവില്‍ റിഷഭ് മൂന്നു ഫോര്‍മാറ്റുകളിലും ടീമിന് പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മോശം സമയം കടന്ന് ശക്തമായി തിരിച്ചുവന്ന അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുകയുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ബാറ്റിങില്‍ റിഷഭിന്റെ പ്രകടനം മോശമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ടെസ്റ്റില്‍ താരത്തിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. റിഷഭിനു പകരം പരിചയസമ്പന്നനായ വൃധിമാന്‍ സാഹയെ തിരിച്ചുവിളിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നേരത്തേ റിഷഭ് മോശം ഫോമിലായിരുന്നപ്പോള്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കെഎല്‍ രാഹുലായിരുന്നു വിക്കറ്റ് കാത്തത്. വീണ്ടും റിഷഭിനെ മാറ്റി റിഷഭിനു പകരം രാഹുലിനെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യ പരീക്ഷിക്കണമെന്നു പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനോടു പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

 അസാധ്യമെന്നു ഗംഭീര്‍

അസാധ്യമെന്നു ഗംഭീര്‍

റിഷഭ് പന്തിനു പകരം കെഎല്‍ രാഹുലിനെ ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാക്കുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഇതു അസാധ്യമായ കാര്യമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാഹുലിനെ ഓപ്പണറായി മാത്രമേ ഞാന്‍ പരിഗണിക്കുകയുള്ളൂ. വിക്കറ്റ് കീപ്പറുടെ റോള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. 150 ഓവറുകള്‍ വിക്കറ്റ് കാത്തതിനു ശേഷം ശേഷം പിന്നീട് ഇന്ത്യക്കു വേണ്ടി ഓപ്പണറായെത്തി ആദ്യ ബോള്‍ നേരിടുകയെന്നത് അസാധ്യമായ കാര്യമാണ്. ഏകദിനത്തിലും ടി20യിലുമെല്ലാം ഇതു സാധിക്കും. പക്ഷെ ടെസ്റ്റ് മല്‍സരങ്ങളില്‍ സ്ഥിരം വിക്കറ്റ് കീപ്പര്‍ തന്നെ ആവശ്യമാണേന്നു ഗംഭീര്‍ വിശദമാക്കി.

 ഓപ്പണിങും വിക്കറ്റ് കീപ്പിങും കൂടി പറ്റില്ല

ഓപ്പണിങും വിക്കറ്റ് കീപ്പിങും കൂടി പറ്റില്ല

നിങ്ങളുടെ വിക്കറ്റ് കീപ്പര്‍ക്കു ടെസ്റ്റില്‍ ഓപ്പണറുടെ റോള്‍ നല്‍കാന്‍ കഴിയില്ല. ഒരിക്കലൊക്കെ വേണമെങ്കില്‍ ഇതു പരീക്ഷിക്കാം. പക്ഷെ ദീര്‍ഘകാലത്തേക്കു പ്രായോഗികമല്ല. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കണോയെന്നു ചോദിച്ചാല്‍ ഒരിക്കലും പാടില്ലെന്നാണ് എന്റെ ഉത്തരം.
ടെസ്റ്റില്‍ ന്യുബോളിനെതിരേ രാഹുല്‍ റണ്‍സ് നേടണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ താളത്തിലേക്കു അേേദ്ദഹം എത്തിത്തുടയങ്ങിയിട്ടേയുള്ളൂവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

 റിഷഭിന്റെ പ്രകടനം

റിഷഭിന്റെ പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന്റെ പ്രകടനം നോക്കുകയാണെങ്കില്‍ അവസാനമായി കളിച്ച 14 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലെന്നു കാണാം. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കേപ്ടൗണില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ റിഷഭ് 26 റണ്‍സെടുത്ത് പുറത്തായിരുന്നു. 4, 14, 25, 37, 22, 2, 1, 9, 50, 8, 34, 17, 0 എന്നിങ്ങനെയാണ് മുമ്പത്തെ 13 ഇന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു ശേഷമാണ് ബാറ്റിങില്‍ റിഷഭിന്റെ കഷ്ടകാലം ആരംഭിച്ചത്.

 ഷോട്ട് സെലക്ഷന്‍

ഷോട്ട് സെലക്ഷന്‍

ടെസ്റ്റില് റിഷഭ് പന്തിന്റെ ഷോട്ട് സെലക്ഷനെതിരേയും ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും അവസാനമായി സൗത്താഫ്രിക്കയ്ക്കതിരേ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ പുറത്താവലിന്റെ പേരില്‍ കുറച്ചൊന്നുമല്ല റിഷഭ് പഴികേട്ടത്.
ക്രീസിലെത്തി മൂന്നാമത്തെ ബോളില്‍ തന്നെ താരം പുറത്താവുകയായിരുന്നു.
ഫിഫ്റ്റിയുമായി ക്രീസില്‍ നിലയുറപ്പിച്ച അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായ ശേഷമായിരുന്നു റിഷഭ് ക്രീസിലെത്തിയത്. മികച്ച ഇന്നിങ്‌സിലൂടെ ടീമിനെ കരകയറ്റുന്നതിനു പകരം ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച് റിഷഭ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പാണ് അനാവശ്യ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

Story first published: Wednesday, January 12, 2022, 17:12 [IST]
Other articles published on Jan 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+