WTC: ഒന്നും രണ്ടുമല്ല, കോലിയെ സോത്തി പുറത്താക്കിയത് 10 തവണ!- മുന്‍ കോച്ചിന്റെ ഉപദേശം ഇങ്ങനെ
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ഈ മാസം 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമായി കൊമ്പുകോര്‍ക്കുന്നത്. കിവീസ് പേസര്‍ ടിം സോത്തിക്കെതിരേ കോലിയുടെ റെക്കോര്‍ഡ് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇത് മറികടക്കാന്‍ ശ്രമങ്ങള്‍ വേണമെന്നും കോച്ച് ഉപദേശിക്കുന്നു.
10 തവണയാണ് കോലിയെ സോത്തി പുറത്താക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടി വരുമെന്ന് ശര്‍മ ഉപദേശിക്കുന്നു. ഇതിനുള്ള ചില കുറുക്കുവഴികളും മുന്‍ കോച്ച് ഉപദേശിച്ചിരിക്കുകയാണ്.

ബോളുകള്‍ ഒഴിവാക്കണം
സോത്തിക്കെതിരേ തനിക്കു എവിടെയാണ് പിഴവുകള്‍ സംഭവിച്ചതെന്നു കോലിക്കു അറിയില്ലെന്നത് ശരിയല്ല. എന്നിട്ടും അദ്ദേഹത്തിനു ഇതു തിരുത്താന്‍ സാധിക്കുന്നില്ല. 10 തവണയാണ് കോലിയെ സോത്തി പുറത്താക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഇതു ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇതു ഗൗരവമായി കണ്ട് ഫൈനലിനു മുമ്പ് സോത്തിക്കെതിരേ തന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്താന്‍ കോലി ശ്രമിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന കൂടുതല്‍ ബോളുകള്‍ ഒഴിവാക്കാന്‍ കോലി ശ്രദ്ധിക്കണമെന്നും ശര്‍മ ഉപദേശിക്കുന്നു.

നന്നായി സ്വിങ് ചെയ്യുന്നു
സോത്തിയുടെ ബൗളിങ് ലെങ്ത് നിങ്ങളെ ഷോട്ട് കളിക്കാന്‍ പ്രലോഭിപ്പിക്കുന്നതാണ്. ഷോട്ട് കളിക്കണോ, അതോ ലീവ് ചെയ്യണോയെന്നു നിങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. വളരെ മികച്ച രീതിയിലാണ് സോത്തി ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്, ബോള്‍ നന്നായി സ്വിങ് ചെയ്യുന്നുമുണ്ട്. വിക്കറ്റ് സ്വിങ് ബൗളിങിനു കൂടൂതല്‍ യോജിച്ചതാണെങ്കില്‍ സോത്തിയെ നേരിടുക വളരെ ബുദ്ധിമുട്ടാണെന്നും ശര്‍മ നിരീക്ഷിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം
കോലിയും സോത്തിയും തമ്മിലുള്ള പോരാട്ടത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നു ശര്‍മ ചൂണ്ടിക്കാട്ടി. അണ്ടര്‍ 19 കാലഘട്ടം മുതല്‍ തുടരുന്ന പോരാട്ടമാണിത്. അന്നു കോലി ഇന്ത്യക്കു വേണ്ടിയും സോത്തി ന്യൂസിലാന്‍ഡിനു വേണ്ടിയും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിരാട്ടിനെതിരേ വളരെ മികച്ച തന്ത്രമൊരുക്കിയാണ് സോത്തി ബൗള്‍ ചെയ്യുന്നത്. അതുകൊണ്ടു മാത്രമാണ് പത്തു തവണ അദ്ദേഹത്തിനു വിരാട്ടിനെ പുറത്താക്കാനായത്.
കവര്‍ ഡ്രൈവാണ് വിരാട്ടിന്റെ ഫേവറിറ്റ് ഷോട്ട്. അതുകൊണ്ടു തന്നെ സോത്തിക്കെതിരേ കവര്‍ ഡ്രൈവ് കളിക്കുമ്പോള്‍ സംയമനം പാലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും. കാരണം ഈ ഷോട്ടിനു ശ്രമിച്ച് കുറത്തു തവണ സ്ലിപ്പില്‍ അവന്‍ ക്യാച്ച് നല്‍കി പുറത്തായിട്ടുണ്ടെന്നും കോച്ച് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications