Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്രോളി റെഡി, പിങ്ക് ബോള്‍ ടെസ്റ്റിനുണ്ടാവും- ഇംഗ്ലണ്ട് ബാറ്റിങിനു കരുത്ത് കൂടും

ഇന്ത്യക്കെതിരേ 24 മുതല്‍ അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്നന പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍ താന്‍ ഫിറ്റാണെന്നു ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളി വ്യക്തമാക്കി. ക്രോളിയുടെ വരവ് ഓപ്പണിങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളിലും പരിക്കു കാരണം അദ്ദേഹത്തിനു കളിക്കാനായിരുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ശേഷമാണ് വഴുതി വീണ് ക്രോൡക്കു പരിക്കേറ്റത്.

1

ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 23 കാരനായ ക്രോളിക്കു തിളങ്ങായിരുന്നില്ല. നാലു ഇന്നിങ്‌സുകളില്‍ നിന്നും 35 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. കോച്ചുമാര്‍ക്കു മുന്നില്‍ ഫിറ്റ്‌നസ് തെളിയിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നു ക്രോളി വ്യക്തമാക്കി. ഇപ്പോള്‍ ഏറെ പുരോഗതിയുണ്ട്. നെറ്റ്‌സില്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു. എല്ലാം വളരെ പോസിറ്റീവായാണ് ഇപ്പോള്‍ മുന്നോട്ടു പോവുന്നതെന്നും ക്രോളി പറഞ്ഞു.

പരിശീലനത്തിനുവേണ്ടി ഗ്രൗണ്ടിലിറങ്ങിയ ആദ്യത്തെ താരങ്ങളിലൊരാള്‍ ഞാനായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സ്ലിപ്പായി വീഴുകയായിരുന്നു. കൈകുത്തി വീണതിനാല്‍ ശരീരഭാരം മുഴുവന്‍ കൈകളിലേക്കു വരികയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളും ഇതു കാരണം നഷ്ടമായതെന്നത് വലിയ നാണക്കേടാണെന്നും ക്രോളി വിശദമാക്കി.

മൂന്നാം ടെസ്റ്റില്‍ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ എത്തുമെന്നു ഉറപ്പായിട്ടുണ്ട്. ഡാന്‍ ലോറന്‍സിനു പകരം മൂന്നാം നമ്പറിലായിരിക്കും ബെയര്‍സ്‌റ്റോ ഇറങ്ങുക. റോറി ബേണ്‍സിനു പകരം ഓപ്പണറായി ക്രോളി ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ഇംഗ്ലണ്ടിനായി ടോപ്പ് ഫോറില്‍ ഞാന്‍ കളിച്ചിച്ചുണ്ട്. അതുകൊണ്ടു തന്നെ ഏതു പൊസിഷനില്‍ അവസരം ലഭിച്ചാലും അവിടെ കളിക്കാന്‍ തയ്യാറാണെന്നു ക്രോളി വ്യക്തമാക്കി. ഏതു പൊസിഷനാണ് കൂടുതല്‍ താല്‍പ്പര്യമെന്നു ചോദിച്ചാല്‍ മൂന്നാം നമ്പറെന്നായിരിക്കും ഞാന്‍ പറയുക. എന്നാല്‍ ഓപ്പണറാവാനും ഒരു കുഴപ്പവുമില്ലെന്നു അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പലതും പഠിക്കാന്‍ സഹായിച്ചു. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കാമെന്നതിനെക്കുറിച്ചു ഞാന്‍ പഠിക്കുകയാണ്. ഇനിയും പല കാര്യങ്ങളിലും മെച്ചപ്പെടാനുണ്ട്. ചില ഇന്നിങ്‌സുകളില്‍ വേഗം പുറത്തായെന്നു കരുതി ഞാന്‍ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അക്ഷര്‍ പട്ടേല്‍ ഉയര്‍ന്ന നിലവാരമുള്ള ബൗളറാണ്. അതുകൊണ്ടു തന്നെ അര്‍ഹിച്ച ബഹുമാനം അദ്ദേഹത്തിനു നല്‍കുകയും ചെയ്യുമെന്നും ക്രോളി പറഞ്ഞു.

Story first published: Sunday, February 21, 2021, 10:59 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+