Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പിന്നില്‍ നിന്ന് ഗംഭീര തിരിച്ചുവരവ്, ബംഗളൂരുവിനെ തുരത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

1

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-1ന് തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ നാലിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കണ്ടിറങ്ങിയ ബംഗളൂരു 66ാം മിനുട്ടില്‍ ക്ലീറ്റന്‍ സില്‍വയിലൂടെ മുന്നിലെത്തിയെങ്കിലും ആ ലീഡിന് വലിയ ആയുസുണ്ടായില്ല. 74ാം മിനുട്ടില്‍ ഡെഷോന്‍ ബ്രൗണാണ് വടക്ക്-കിഴക്കന്മാര്‍ക്ക് സമനില നേടിക്കൊടുത്തത്.

വിജയത്തിനായി പൊരുതിക്കളിച്ച അവസാന സ്ഥാനക്കാര്‍ 80ാം മിനുട്ടില്‍ ലാല്‍ഡന്‍മാവിയ റാല്‍ട്ടേയുടെ ഗോളിലാണ് വിജയം കുറിച്ചത്. പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബംഗളൂരുവിന് നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണത്തെ പിടിച്ചുകെട്ടാനായില്ല. 17 മത്സരത്തില്‍ നിന്ന് 23 പോയിന്റുമായി ബംഗളൂരു ആറാം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ 18 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് 10ാം സ്ഥാനത്തേക്കുയര്‍ന്നു.

1

4-3-3 ഫോര്‍മേഷനിലിറങ്ങിയ ബംഗളൂരുവിനെ 4-2-3-1 ഫോര്‍മേഷനിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നേരിട്ടത്. അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ആശ്വസിക്കാന്‍ ജയം വേണമെങ്കില്‍ ആദ്യ നാലിലേക്ക് തിരിച്ചെത്താന്‍ ബംഗളൂരു എഫ്‌സിക്കും ജയം നിര്‍ണ്ണായകമായിരുന്നു. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ ബംഗളൂരു 56 ശതമാനം മുന്നിട്ട് നിന്നെങ്കിലും ആക്രമണത്തില്‍ അഞ്ച് ഗോള്‍ശ്രമവുമായി രണ്ട് ടീമും തുല്യത പുലര്‍ത്തി. എന്നാല്‍ ഈ മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കാണാതിരുന്നതോടെ ഗോള്‍രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയില്‍ രണ്ട് ടീമും മാറ്റമില്ലാതെയാണ് ഇറങ്ങിയത്. 58ാം മിനുട്ടില്‍ നംഗ്യാല്‍ ബൂട്ടിയയെ തിരിച്ചുവിളിച്ച് അജയ് ഛേത്രിക്ക് ബംഗളൂരു അവസരം നല്‍കി. 61ാം മിനുട്ടില്‍ മുഹമ്മദ് ഇര്‍ഷാദിന് പകരം ലാല്‍ഡന്‍മാവിയ റാല്‍ട്ടേക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും അവസരം നല്‍കി. 66ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ കോട്ട ബംഗളൂരു പൊട്ടിച്ചു. ഡാനിഷ് ഫറൂഖ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ക്ലീറ്റന്‍ സില്‍വക്ക് പിഴച്ചില്ല. ബംഗളൂരു ഒരു ഗോളിന് മുന്നില്‍.

1

ഗോള്‍ വങ്ങിയതോടെ 70ാം മിനുട്ടില്‍ തുടരെ മൂന്ന് മാറ്റങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് വരുത്തി. കടന്നാക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയ നോര്‍ത്ത് ഈസ്റ്റ് ബംഗളൂരുവിനെ വിറപ്പിച്ചു. 74ാം മിനുട്ടില്‍ വടക്ക്-കിഴക്കന്മാര്‍ സമനില പിടിച്ചു. ജോ സോഹര്‍ലിയാന ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഡെഷോന്‍ ബ്രൗണാണ് വലകുലുക്കിയത്. സമനില ലഭിച്ചതോടെ ആത്മവിശ്വാസത്തോടെ കുതിച്ച നോര്‍ത്ത് ഈസ്റ്റ് 80ാം മിനുട്ടില്‍ ലീഡെടുത്തു. ലാല്‍ഡന്‍മാവിയ റാല്‍ട്ടേയാണ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗംഭീര തിരിച്ചുവരവെന്നതാണ് എടുത്തുപറയേണ്ടത്. ബംഗളൂരുവിനെ പ്രതിരോധത്തിലേക്ക് ഒതുക്കുന്ന ആക്രമണമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കാഴ്ചവെച്ചത്. ബംഗളൂരു പന്തടക്കത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോയത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന്റെ കടന്നാക്രമണത്തില്‍ തന്ത്രങ്ങളെല്ലാം പാളി. ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ തോല്‍വി ബംഗളൂരുവിന് നേരിടേണ്ടി വന്നു.

Story first published: Friday, February 18, 2022, 21:43 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+