Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: 'ബ്ലാസ്റ്റിങ് ബ്ലാസ്റ്റേഴ്‌സ്', മുംബൈയെ പൂട്ടി നാലാം സ്ഥാനത്ത്, സെമി പ്രതീക്ഷ സജീവം

1

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ കൊമ്പന്മാരുടെ ജയം. 19ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദും 45, 60 മിനുട്ടുകളില്‍ അല്‍വാരോ വാസ്‌ക്കസും ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയപ്പോള്‍ 71ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഡീഗോ മൗറീസ്യോയാണ് മുംബൈ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.

1

ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ സജീവമാക്കി. ജയത്തോടെ 19 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്കെത്തിയപ്പോള്‍ മുംബൈ സിറ്റി 19 മത്സരത്തില്‍ നിന്ന് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. എടികെ മോഹന്‍ ബഗാന്‍ 34 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില പിടിക്കാനായാല്‍ സെമിയില്‍ പ്രവേശിക്കാനാവും. ജംഷഡ്പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹന്‍ ബഗാന്‍, മുംബൈ എഫ്‌സി ടീമുകള്‍ തമ്മിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്.

സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ 11നെ ഇറക്കിയത്. സസ്പെന്‍ഷന്‍ ലഭിച്ച ഹര്‍മന്‍ജ്യോത് ഖബ്രക്ക് പകരക്കാരനായി സന്ദീപ് പ്ലേയിങ് 11ലേക്കെത്തിയപ്പോള്‍ ചെഞ്ചോക്ക് പകരക്കാരനായി സഹല്‍ അബ്ദുല്‍ സമദും ആദ്യ 11ല്‍ സ്ഥാനം പിടിച്ചു. നിര്‍ണ്ണായക പോരാട്ടത്തില്‍ 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മുംബൈ സിറ്റിയെ 4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്.

1

തുടക്കം മുതല്‍ ആക്രമണോത്സകത കാട്ടിയ ബ്ലാസ്റ്റേഴ്സ് മുംബൈയെ വിറപ്പിച്ചു. പന്തടക്കത്തില്‍ മുംബൈ ശ്രദ്ധ നല്‍കിയപ്പോള്‍ ആക്രമണത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ട് പോയത്. 19ാം മിനുട്ടില്‍ മുംബൈയുടെ ഹൃദയം തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. സഹല്‍ അബ്ദുല്‍ സമദിനെ ആദ്യ 11ലേക്കെത്തിച്ച പരിശീലകന്റെ തീരുമാനം ശരിവെക്കുന്ന ഗോളാണ് സഹല്‍ നേടിയത്. ബ്രാഡ് ഇന്‍മാനില്‍ നിന്ന് ലഭിച്ച പന്തിനെ മനോഹരമായി പിടിച്ചെടുത്ത് ഡ്രിബ്ലിങ്ങിലൂടെ മുംബൈയുടെ രണ്ട് താരങ്ങളെയും കടത്തിവെട്ടിയാണ് സഹല്‍ പന്ത് പോസ്റ്റിലെത്തിച്ചത്.

1

ലീഡെടുത്തതോടെ മാനസിക ആധിപത്യം നേടിയെടുത്ത ബ്ലാസ്റ്റേഴ്സ് ഈ മേധാവിത്തം തുടര്‍ന്നു. 45ാം മിനുട്ടില്‍ അല്‍വാരോ വാസ്‌ക്കസിനെ ബോക്സില്‍ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത വാസ്‌ക്കസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിനൊപ്പം. ആദ്യ പകുതിയില്‍ 53 ശതമാനം പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിന്നപ്പോള്‍ രണ്ടിനെതിരേ ഏഴ് ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ബ്ലാസ്റ്റേഴ്സ് കൈയടി നേടി.

1

രണ്ടാം പകുതിയില്‍ ഒരു മാറ്റത്തോടെയാണ് മുംബൈ ഇറങ്ങിയത്. മന്ദാര്‍ ദേശായിക്ക് പകരം വിക്രം സിങ്ങിന് മുംബൈ അവസരം നല്‍കി. രണ്ടാം പകുതിയിലും കുതിപ്പ് തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സ് 60ാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി. ഇത്തവണയും അല്‍വാരോ വാസ്‌ക്കസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് ഗോള്‍ ലീഡെടുത്തതോടെ ഗോള്‍മടക്കാന്‍ പകരക്കാരെ ഇറക്കി മുംബൈ കിണഞ്ഞ് പരിശ്രമിച്ചു. 71ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഡീഗോ മൗറീസ്യോ മുംബൈ സിറ്റിയുടെ അക്കൗണ്ട് തുറന്നു.

72ാം മിനുട്ടില്‍ സഹലിനെ തിരിച്ചുവിളിച്ച് കെ പി രാഹുലിന് ബ്ലാസ്റ്റേഴ്‌സ് അവസരം നല്‍കി. അവസാന സമയത്ത് പ്രതിരോധം ശക്തിപ്പെടുത്തി മുംബൈയുടെ കുതിപ്പുകളെ ബ്ലാസ്റ്റേഴ്‌സ് ശക്തമായി പ്രതിരോധിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ ജയത്തോടെ സെമി പ്രതീക്ഷ സജീവമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്.

Story first published: Wednesday, March 2, 2022, 21:43 [IST]
Other articles published on Mar 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+