Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു, രണ്ടടിച്ച് ജയിച്ച് ഹൈദരാബാദ് എഫ്‌സി, തലപ്പത്ത്

1

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദാരാബാദ് എഫ്‌സി വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഹൈദരാബാദിന്റെ ജയം. 28ാം മിനുട്ടില്‍ ബര്‍ത്തലോമു ഓഗ്‌ബെച്ചോയും 87ാം മിനുട്ടില്‍ ജാവിയര്‍ സിവേറിയോയും ഹൈദരാബാദിനായി ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറി ടൈമില്‍ വിന്‍സി ബറീട്ടോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. 18 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി തലപ്പത്ത് തുടരുമ്പോള്‍ 17 മത്സരത്തില്‍ നിന്ന് 27 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2-3-1 ഫോര്‍മേഷനിലാണ് ഹൈദരാബാദ് എഫ്‌സി നേരിട്ടത്. തുടക്കം മുതല്‍ മികച്ച പോരാട്ടമാണ് ഇരു ടീമും കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ ഹൈദരാബാദ് ആക്രമണത്തില്‍ അല്‍പ്പം മുന്നോട്ട് നിന്നു. 25ാം മിനുട്ടില്‍ ഹൈദരാബാദിന്റെ ജുവനാന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 28ാം മിനുട്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഹൈദരാബാദ് അക്കൗണ്ട് തുറന്നു. രോഹിത് ഡാനു ഗോളിന് വഴിയൊരുക്കിയപ്പോള്‍ ബര്‍ത്തലോമു ഓഗ്‌ബെച്ചെയാണ് പന്ത് വലയിലാക്കിയത്.

1

38ാം മിനുട്ടില്‍ ഹൈദരാബാദിന് ഫ്രീ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ പ്രതിരോധക്കരുത്തിനെ ഭേദിക്കാനായില്ല. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഹൈദരാബാദ് ഒരു ഗോളിന് മുന്നിട്ട് നിന്നു. 52 ശതമാനം ബ്ലാസ്‌റ്റേഴ്‌സ് പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ട് വീതം ഗോള്‍ശ്രമവുമായി രണ്ട് ടീമും തുല്യത പുലര്‍ത്തി.

രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ ഹൈദരാബാദ് ഒരു മാറ്റമാണ് വരുത്തിയത്. സൗവിക് ചക്രവര്‍ത്തിയെ തിരികെ വിളിച്ച് സഹില്‍ ടവോറയെയാണ് ഹൈദരാബാദ് കളത്തിലിറക്കിയത്. രണ്ടാം പകുതിയിലും ഹൈദരാബാദ് മുന്നേറ്റം തുടര്‍ന്നു. 50ാം മിനുട്ടില്‍ ഹൈദരാബാദിന്റെ ചെഞ്ചോ ഗെയ്ല്‍റ്റ്ഷന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 51ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി സഹല്‍ അബ്ദുല്‍ സമദ് നടത്തിയ മുന്നേറ്റവും ലക്ഷ്യത്തിലേക്കെത്തിയില്ല.

1

ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായ മുന്നേറ്റങ്ങളെയെല്ലാം കൃത്യമായി തളച്ചിടാന്‍ ഹൈദരാബാദിന് സാധിച്ചു. 65ാം മിനുട്ടില്‍ ഹൈദരാബാദ് രണ്ട് മാറ്റം വരുത്തി. യാസിര്‍ മുഹമ്മദിന് പകരം അനികിത് ജാദവിനും രോഹിത് ദാനുവിന് പകരം നിഖില്‍ പൂജാരിയും കളത്തിലിറങ്ങി. 83ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രാഹുല്‍ കെ പിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 85ാം മിനുട്ടില്‍ ഓഗ്‌ബെച്ചോവിനെ തിരിച്ചുവിളിച്ച് ഖാസ കമാറക്ക് അവസരം നല്‍കി.

1

87ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത് ഹൈദരാബാദ് രണ്ടാം വെടി പൊട്ടിച്ചു. ജാവിയര്‍ സിവേറിയോയാണ് ഹൈദരാബാദിനായി രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ആയുഷ് അധികാരിയെ മടക്കിവിളിച്ച് ഗീവ്‌സന്‍ സിങ്ങിനെ കളത്തിലിറക്കി ആശ്വാസ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ വന്‍ നാണക്കേടൊഴുവാക്കി ഒരു ഗോള്‍ നേടി. വിന്‍സി ബറീട്ടോയാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് ജയം ഹൈദരാബാദിന് സ്വന്തം.

Story first published: Wednesday, February 23, 2022, 21:39 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+