Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിശീലകനായി മുന്‍ ഇംഗ്ലണ്ട് താരം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി മുന്‍ ഇംഗ്ലണ്ട് ദേശീയതാരം പീറ്റര്‍ ടെയ്‌ലറെ നിയമിച്ചു. ടീം ജനറല്‍ മാനേജര്‍ വീരന്‍ ഡ സില്‍വയാണ് പരിശീകനെ നിയമിച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മുന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസും ട്രെവര്‍ മോര്‍ഗനും ടീമിനൊപ്പം തുടരും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബകളുടെയും ബഹ്‌റൈന്‍ ദേശീയ ടീമിന്റെയും മുന്‍ പരിശീലകന്‍ കൂടിയാണ് പീറ്റര്‍ ടെയ്‌ലര്‍. 2013ല്‍ ഇംഗ്ലണ്ട് അണ്ടര്‍20 ടീമിന്റെ പരിശീലകനായിരുന്നു. 1976ല്‍ ഇംഗ്ലണ്ടിനുവേണ്ടി നാലു മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

taylor-peter

ഇംഗ്ലീഷ് ടീമുകളായ ഹള്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, ഡാര്‍ട്ട്‌ഫോര്‍ഡ്, ബൈറ്റ്ടണ്‍, സ്റ്റീവനേജ് ബറോ, വൈക്കോമ്പ് വാന്‍ഡേഴ്‌സ്, സൗത്ത് എന്‍ഡ് യുണൈറ്റഡ്, ഡോവര്‍ അത്‌ലറ്റിക്, ലെയ്‌സസ്റ്റര്‍ സിറ്റി, ബ്രാന്‍ഡ്‌ഫോര്‍ഡ് സിറ്റി, ഗില്ലിങ്ഗാം എന്നിവയുടെ പരിശീലകനായിരുന്നു. ബഹ്‌റൈന്‍ ദേശീയ ടീമിന്റെ പരിശീലകനായതോടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയനായി.

2011ല്‍ പ്രഥമ ജി.സി.സി. ഗെയിംസില്‍ കിരീടം, അറബ് ഗെയിംസില്‍ സ്വര്‍ണം എന്നിവ ബഹ്‌റൈന് നേടിക്കൊടുത്തത് പീറ്ററിന്റെ ശിക്ഷണത്തില്‍ ആയിരുന്നു. 2012ല്‍ നടന്ന ഒരു സൗഹൃദ മത്സരത്തില്‍ യു.എ.ഇയോട് രണ്ടിനെതിരെ ആറു ഗോളിന് തോറ്റതോടെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ തന്നെ റണ്ണറപ്പുകളായ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പരിശീലകനെയും കളിക്കാരെയും ഒരുക്കി ജേതാക്കളാകാനുള്ള ഒരുക്കത്തിലാണ്.

Story first published: Saturday, May 9, 2015, 9:21 [IST]
Other articles published on May 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+