Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ കളിക്കാനാവില്ല... പ്രതിഷേധം അറിയിച്ച് അനസ് എടത്തൊടിക

ബെംഗളൂരു: മൂന്ന് മല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ എ.ഐ.എഫ്.എഫ് തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ പ്രതിരോധ താരം അനസ് എടത്തൊടിക രംഗത്ത്. വിലക്കിനെ തുടര്‍ന്ന് ഐഎസ്എല്ലിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ അനസിന് കളിക്കാനാവില്ല. ഈ സീസണിലാണ് മലയാളി താരം കൂടിയായ അനസ് ജംഷദ്പൂര്‍ എഫ്‌സിയില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുമാറിയത്.

കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയ്‌ക്കെതിരേയുള്ള സൂപ്പര്‍ കപ്പ് മല്‍സരത്തിനിടെയുണ്ടായ കയ്യാങ്കളിയെ തുടര്‍ന്നാണ് അനസ് ഉള്‍പ്പെടെയുള്ള മൂന്ന് ജംഷദ്പൂര്‍ താരങ്ങള്‍ക്ക് എ.ഐ.എഫ്.എഫ് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെതിരേ ചോദിച്ചപ്പോഴാണ് അനസ് ആഞ്ഞടിച്ചത്. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ താന്‍ കയ്യാങ്കളിക്ക് പോയിട്ടില്ലെന്നും ഗോവന്‍ പരിശീലകന്‍ ഡെറിക് പെരേര പ്രശ്‌നത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അനസ് പറഞ്ഞു.

anasedathodika

മൂന്ന് മല്‍സരത്തില്‍ നിന്നാണ് തനിക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. അന്നത്തെ പ്രശ്‌നത്തിന്റെ വീഡിയോ കണ്ടാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. പ്രശ്‌നങ്ങളില്ലാതാക്കാന്‍ താരങ്ങളെ തടയുക മാത്രമാണ് താന്‍ ചെയ്തത്. ഗോവന്‍ പരിശീലകനെതിരേ കയ്യാങ്കളിക്ക് മുതിര്‍ന്നിട്ടില്ല. ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിച്ചാല്‍ മനസ്സിലാവും. അദ്ദേഹത്തിന് കീഴില്‍ പുനെ എഫ്‌സിക്കു വേണ്ടി കളിച്ചിട്ടുണ്ട് ഞാന്‍. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും അദ്ദേഹത്തിനെതിരേ കയ്യാങ്കളിക്ക് മുതിര്‍ന്നിട്ടില്ല-അനസ് വ്യക്തമിക്കി. മൂന്ന് മല്‍സരങ്ങളില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തതയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 20, 2018, 17:15 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+