Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഒഡീഷ എഫ്‌സി, റോയ് കൃഷ്ണക്ക് റെഡ് കാര്‍ഡ്

1

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒഡീഷ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം 1-1 സമനിലയില്‍. അഞ്ചാം മിനുട്ടില്‍ റിഡീമിന്റെ ഗോളില്‍ ഒഡീഷ ലീഡെടുത്തപ്പോള്‍ എട്ടാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ജോണി കൗക്കോയാണ് മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചത്. 17 മത്സരത്തില്‍ നിന്ന് 31 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തും 19 മത്സരത്തില്‍ നിന്ന് 23 പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്തുമാണ്.

4-2-3-1 ഫോര്‍മേഷനിലാണ് മോഹന്‍ ബഗാനും ഒഡീഷ എഫ്‌സിയും കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ ആക്രമണം കണ്ട മത്സരത്തില്‍ ആദ്യം ഒഡീഷയാണ് ലീഡെടുത്തത്. അഞ്ചാം മിനുട്ടില്‍ ജെറി ഗോളിന് വഴിയൊരുക്കിയപ്പോള്‍ റിഡീമിന് പിഴച്ചില്ല. എന്നാല്‍ തുടക്കത്തിലെ ഗോള്‍ നേട്ടത്തിന്റെ സന്തോഷം ഏതാനും മിനുട്ടുകള്‍ മാത്രമാണ് നീണ്ടുനിന്നത്. എട്ടാം മിനുട്ടില്‍ എടികെ മോഹന്‍ ബഗാന്‍ ഒപ്പമെത്തി. പെനാല്‍റ്റി വലയിലാക്കി ജോണി കൗക്കോയാണ് മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചത്.

1

പിന്നീടങ്ങോട്ട് ആക്രമണത്തോടൊപ്പം പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയാണ് രണ്ട് ടീമും മുന്നോട്ട് പോയത്. 22ാം മിനുട്ടില്‍ ലീഡെടുക്കാന്‍ ഒഡീഷക്ക് ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കി. പെനാല്‍റ്റിയെടുത്ത ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ടിനെ മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് ഫലപ്രദമായി തടുത്തു. മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരമാണ് ജാവിയര്‍ പാഴാക്കിയത്.

40ാം മിനുട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിനെ തിരികെ വിളിച്ച് ഡാനിയല്‍ ലാല്‍ഹിംപുനിയക്ക് ഒഡീഷ അവസരം നല്‍കി. 45ാം മിനുട്ടില്‍ എടികെ ഡിഫന്റര്‍ സന്ദേശ് ജിങ്കാന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും 1-1 സമനിലയോടെയാണ് പിരിഞ്ഞത്. 56 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും നാലിനെതിരേ ആറ് ഗോള്‍ശ്രമം നടത്താനും മോഹന്‍ ബഗാന് സാധിച്ചു.

1

രണ്ടാം പകുതിയില്‍ നിര്‍ണ്ണായക മാറ്റത്തോടെയാണ് എടികെ ഇറങ്ങിയത്. സന്ദേശ് ജിങ്കനെ പുറത്തിരുത്തി മെഹ്തക്കാണ് എടികെ അവസരം നല്‍കിയത്. 54ാം മിനുട്ടില്‍ കാള്‍ മക്യൂവിനെ തിരിച്ചുവിളിച്ച് സൂപ്പര്‍ താരം റോയ് കൃഷ്ണയെ എടികെ കളത്തിലിറക്കി. ഗോളവസരം സൃഷ്ടിക്കാനും ഗോളടിക്കാനും മിടുക്കനായ കൃഷ്ണക്ക് 58ാം മിനുട്ടില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. 68ാം മിനുട്ടില്‍ രണ്ട് മാറ്റമാണ് എടികെ ടീമില്‍ വരുത്തിയത്.

1

82ാം മിനുട്ടില്‍ ഒഡീഷ രണ്ട് മാറ്റങ്ങള്‍ വരുത്തി ലീഡെടുക്കാന്‍ ശ്രമിച്ചെങ്കിലും എടികെയുടെ പ്രതിരോധ കോട്ട തകര്‍ക്കാനായില്ല. 88ാം മിനുട്ടില്‍ പ്രീതം കോട്ടാലിനെ പിന്‍വലിച്ച് സോസായി മിക്കേലാഡിമായിയെ എടികെ കളത്തിലിറക്കി. 90ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് എടികെയുടെ റോയ് കൃഷ്ണ പുറത്തുപോയി. 10 പേരായി ചുരുങ്ങിയെങ്കിലും എടികെയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ഒഡീഷക്ക് സാധിക്കാതെ വന്നതോടെ 1-1 സമനിലയോടം പിരിയേണ്ടി വന്നു.

Story first published: Thursday, February 24, 2022, 21:39 [IST]
Other articles published on Feb 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+