Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022: പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്, ഇഞ്ചുറി ടൈമില്‍ സമനില നേടി എടികെ മോഹന്‍ ബഗാന്‍

1

ഫറ്റോര്‍ഡ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില പൂട്ട്. കരുത്തരുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനുമായി 2-2 സമനില പങ്കിടുകയായിരുന്നു. 7, 64 മിനുട്ടുകളില്‍ അഡ്രിയാന്‍ ലൂന കേരള ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയപ്പോള്‍ എട്ടാം മിനുട്ടില്‍ ഡേവിഡ് വില്യംസ് ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ ജോമി കൗക്കോ എന്നിവരാണ് എടികെയ്ക്കായി വലകുലുക്കിയത്. നിര്‍ണ്ണായക സമനിലയോടെ എടികെ 16 മത്സരത്തില്‍ നിന്ന് 30 പോയിന്റുമായി തലപ്പത്തേക്കെത്തിയപ്പോള്‍ 16 മത്സരത്തില്‍ നിന്ന് 27 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്.

4-2-3-1 ഫോര്‍മേഷനില്‍ എടികെ മോഹന്‍ ബഗാന്‍ ഇറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. കരുത്തരുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ തുടക്കത്തിലേ തന്നെ ബ്ലാസ്റ്റേഴ്‌സ് കരുത്തുകാട്ടി. ഏഴാം മിനുട്ടില്‍ അഡ്രിയാന്‍ ലൂനയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. തൊട്ടടുത്ത മിനുട്ടില്‍ത്തന്നെ എടികെ ഗോള്‍ മടക്കി. പ്രീതം കോട്ടാലിന്റെ അസിസ്റ്റില്‍ ഡേവിഡ് വില്യംസാണ് എടികെയ്ക്കായി ഗോള്‍ മടക്കിയത്.

1

മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ ആദ്യമായി ഇറങ്ങുന്നുവെന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്. തുടക്കത്തിലേ തന്നെ രണ്ട് ടീമും ഗോള്‍ നേടിയതോടെ പോരാട്ടം കടുത്തു. പന്തടക്കത്തില്‍ എടികെ മോഹന്‍ ബഗാന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിലൂന്നിയാണ് മുന്നോട്ട് പോയത്. 35ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്കോ ലെസ്‌ക്കോവിച്ചിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. രണ്ട് ടീമും ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയതോടെ ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. 1-1 സമനിലയോടെയാണ് ആദ്യ പകുതി പിരിഞ്ഞത്.

1

രണ്ടാം പകുതിയില്‍ ഒരു മാറ്റത്തോടെയാണ് എടികെ ഇറങ്ങിയത്. ഡേവിഡ് വില്യംസിനെ പുറത്തിരുത്തിയപ്പോള്‍ ഹ്യൂഗോ ബൗമസിനെ കളത്തിലിറക്കി. 64ാം മിനുട്ടില്‍ എടികെയെ ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. അഡ്രിയാന്‍ ലൂന തന്നെയാണ് ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ലീഡെടുത്തതോടെ പ്രതിരോധം കടുപ്പിച്ച ബ്ലാസ്റ്റേഴ്‌സ് എടികെയെ വലച്ചു.

1

79ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിനെ പിന്‍വലിച്ച് കെ പ്രശാന്തിന് ബ്ലാസ്റ്റേഴ്‌സ് അവസരം നല്‍കി. ഇഞ്ചുറി െൈടമിന്റെ അവസാന മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചുതുളച്ച് എടികെ സമനില പിടിച്ചു. ഹ്യൂഗോ ബൗമസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ജോമി കൗക്കോയാണ് എടികെയ്ക്കായി സമനില ഗോള്‍ നേടി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-2 സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിന് കളം വിടേണ്ടി വന്നു.

Story first published: Saturday, February 19, 2022, 21:43 [IST]
Other articles published on Feb 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+