Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISl 2022: പിന്നില്‍ നിന്ന് ബംഗളൂരുവിന്റെ 'മാസ്' തിരിച്ചുവരവ്, ജംഷഡ്പൂരിനെതിരേ ഗംഭീര ജയം

1

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് ബംഗളൂരു എഫ്‌സി. 3-1നാണ് മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു വിജയം പിടിച്ചെടുത്തത്. ക്ലെയ്റ്റന്‍ സില്‍വയുടെ (62,90) ഇരട്ട ഗോളും സുനില്‍ ഛേത്രിയുടെ (55) ഗോളും ബംഗളൂരുവിന് കരുത്ത് പകര്‍ന്നപ്പോള്‍ ആദ്യ മിനുട്ടില്‍ ഡാനിയല്‍ ചുക്ക്‌വുവാണ് ജംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബംഗളൂരുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ജയത്തോടെ 15 മത്സരത്തില്‍ നിന്ന് 23 പോയിന്റുമായി ബംഗളൂരു മൂന്നാം സ്ഥാനത്തേക്കെത്തിയപ്പോള്‍ 13 മത്സരത്തില്‍ നിന്ന് 22 പോയിന്റുമായി ജംഷഡ്പൂര്‍ നാലാം സ്ഥാനത്തേക്കെത്തി.

4-2-3-1 ഫോര്‍മേഷനില്‍ ജംഷഡ്പൂര്‍ ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് ബംഗളൂരു ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ത്തന്നെ ബംഗളൂരുവിനെ ഞെട്ടിച്ച് ജംഷഡ്പൂര്‍ ലീഡെടുത്തു. ഡാനിയല്‍ ചുക്ക്‌വുവാണ് ജംഷഡ്പൂരിനായി വലകുലുക്കിയത്. തുടക്കത്തിലേ ലീഡെടുത്തതോടെ കൂടുതല്‍ പ്രതിരോധത്തിലേക്ക് ജംഷഡ്പൂര്‍ മാറി. ബംഗളൂരു പന്തടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ മടക്കാനായില്ല. 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബംഗളൂരു മൂന്നിനെതിരേ അഞ്ച് ഗോള്‍ശ്രമവും നടത്തി. ഓരോ ഷോട്ടുകളാണ് രണ്ട് ടീമും ആദ്യ പകുതിയില്‍ ഗോള്‍പോസ്റ്റിലേക്ക് തൊടുത്തത്. ഇതില്‍ ജംഷഡ്പൂര്‍ ലക്ഷ്യം കാണുകയും ചെയ്തു.

1

രണ്ടാം പകുതിയില്‍ ഒരു മാറ്റത്തോടെയാണ് മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു ഇറങ്ങിയത്. സുരേഷ് വാങ്ജിയാം പുറത്തായപ്പോള്‍ രോഹിത് കുമാറിനെ കളത്തിലിറക്കി. 55ാം മിനുട്ടില്‍ ജംഷഡ്പൂര്‍ പ്രതിരോധം ഭേദിച്ച് ബംഗളൂരു ഗോള്‍ മടക്കി. സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനായി വലകുലുക്കിയത്. ടൂര്‍ണമെന്റിലെ ഛേത്രിയുടെ 49ാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. ബംഗളൂരു സമനില പിടിച്ചതോടെ പോരാട്ടം മുറുകി.

1

ആക്രമണം തുടര്‍ന്ന ബംഗളൂരു 62ാം മിനുട്ടില്‍ ലീഡ് നേടി. രോഹന്‍ നെയ്‌റോമിന്റെ ഗോളില്‍ ക്ലെയ്റ്റന്‍ സില്‍വയാണ് ബംഗളൂരുവിനായി രണ്ടാം ഗോള്‍ നേടിയത്. ലീഡ് വഴങ്ങിയതോടെ ജംഷഡ്പൂര്‍ ടീമില്‍ മാറ്റം വരുത്തി. 64ാം മിനുട്ടില്‍ ഡൗങ്കലിനെ പുറത്തിരുത്തി ഇഷാന്‍ പണ്ഡിതയെ കളത്തിലിറക്കി. 67ാം മിനുട്ടില്‍ ഡാനിയല്‍ ഫറൂഖിനെ പുറത്തിരുത്തി ജയേഷ് റാണയെ ബംഗളൂരു ഇറക്കി. 77ാം മിനുട്ടില്‍ ബോറിസ് സിങ്ങിനെ പിന്‍വലിച്ച് റിത്വിക് ദാസിന് ജംഷഡ്പൂര്‍ അവസരം നല്‍കി. 84ാം മിനുട്ടിലും ജംഷഡ്പൂര്‍ ടീമില്‍ മാറ്റം വരുത്തി സമനില പിടിക്കാനുള്ള ശ്രമം തുടര്‍ന്നു.

ഇഞ്ചുറി ടൈമില്‍ മാറ്റം വരുത്തി സമയം പാഴാക്കാന്‍ ബംഗളൂരുവിന്റെ ശ്രമം. അവസാന സമയത്ത് ആക്രമണം കടുപ്പിച്ച ബംഗളൂരു മൂന്നാം ഗോളും അക്കൗണ്ടില്‍ ചേര്‍ത്തു. ക്ലെയ്റ്റന്‍ സില്‍വയാണ് ബംഗളൂരുവിനായി വീണ്ടും വലകുലുക്കിയത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ ജയം ബംഗളൂരു സ്വന്തമാക്കി.

Story first published: Saturday, February 5, 2022, 21:41 [IST]
Other articles published on Feb 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+