Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ആതിഥേയരോട് കൊമ്പുകോര്‍ക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആതിഥേയരായ എഫ്‌സി ഗോവയെ നേരിടും. സീസണില്‍ മൂന്ന് മത്സരം വീതം കളിച്ച ഇരു ടീമും ഒരു മത്സരത്തില്‍ പോലും വിജയിച്ചിട്ടില്ല. രണ്ട് സമനിലയും ഓരോ തോല്‍വിയുമാണ് ടീമുകള്‍ വഴങ്ങിയത്. നിലവില്‍ ഗോവ എട്ടാം സ്ഥാനത്തും ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തുമാണ്. പോരാട്ടം മുറുകവെ ജയിച്ച് തുടങ്ങേണ്ടത് ഇരു കൂട്ടര്‍ക്കും അത്യാവശ്യമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഹോട്ട് സ്റ്റാര്‍,ഏഷ്യാനെറ്റ് പ്ലസ് ചാനലുകളില്‍ തത്സമയം കാണാം.

ഇന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ജയിക്കണം

എല്ലാ സീസണിലേയും പോലെ തന്നെ വലിയ അവകാശവാദങ്ങളുമായെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് 1-0ന് തോറ്റ് തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി 2-2 സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍രഹിത സമനിലയും വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരേ ഇറങ്ങുന്നത്.

keralablastersvsfcgoa

കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സെര്‍ജിയോ സിഡോഞ്ചയുടെ പരിക്ക് ടീമിന് വലിയ തലവേദനയാണ്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സീസണ്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിഡോഞ്ചയെപ്പോലൊരു താരത്തിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയില്‍ ബാധിക്കുമെന്നുറപ്പാണ്. അതിനാല്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചേക്കും.

തട്ടകത്തില്‍ ഗോവയ്്ക്കും ജയിക്കണം

ആതിഥേയരായിട്ടും ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ എഫ്‌സി ഗോവയ്ക്ക് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-2 സമനിലയില്‍ തളക്കാന്‍ ഗോവയ്ക്ക് സാധിച്ചു. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-0ന് തോറ്റ ഗോവ മൂന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനില വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തുന്നത്.

മുന്നേറ്റ നിരയില്‍ ഇഗോര്‍ ആന്‍ഗുലോ തിളങ്ങുന്നുണ്ട്. എന്നാല്‍ ഇഷാന്‍ പണ്ഡിത,മകാന്‍ ചോതി എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. മധ്യനിരയില്‍ ജോര്‍ജ് മെന്‍ഡോസ,ആല്‍ബര്‍ട്ടോ നൊഗീറ,എഡു ബീഡിയ,ലെന്നി റോഡ്രിഗസ് തുടങ്ങിയവര്‍ ഗോവയ്ക്ക് കരുത്ത് പകരുന്നു. പ്രതിരോധത്തില്‍ സേവ്യര്‍ ഗാമ,സെറിട്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരും തിളങ്ങുന്നുണ്ട്.

Story first published: Saturday, December 5, 2020, 13:45 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+