Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കപിലിന് കൂട്ടായി 'സെഞ്ച്വറി ക്ലബ്ബിലേക്ക്' ഇഷാന്തും! ആരും ആഗ്രഹിക്കുന്ന നേട്ടം

ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ ഒരു വമ്പന്‍ റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ്. അഹമ്മദാബാദില്‍ ബുധനാഴ്ച ആരംഭിക്കാനിരിത്തുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നതോടെ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറും. ഇന്ത്യക്കു വേണ്ടി 100 ടെസ്റ്റുകളില്‍ കളിച്ച രണ്ടാമത്തെ മാത്രം പേസ് ബൗളറെന്ന നേട്ടമാണ് ഇഷാന്തിനെ കാത്തിരിക്കുന്നത്. മുന്‍ ഇതിഹാസനായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ് മാത്രമേ ടെസ്റ്റില്‍ സെഞ്ച്വറി ക്ലബ്ബില്‍ ഉള്ളൂ.

1

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയതോടെ ഇഷാന്ത് 99 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇനി കപിലിനൊപ്പം എലൈറ്റ് ക്ലബ്ബിലേക്കു പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചു കൊണ്ട് കയറാമെന്ന ശുഭപ്രതീക്ഷയിലായിരിക്കും അദ്ദേഹം.ടെസ്റ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറിയ ബൗളറാണ് ഇഷാന്ത്. നിശ്ചിത ഓവര്‍ ടീമുകളില്‍ സ്ഥാനം നേരത്തേ നഷ്ടമായെങ്കിലും ടെസ്റ്റില്‍ തന്റെ കസേര അദ്ദേഹം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. ന്യൂബോള്‍ കൊണ്ട് ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ മിടുക്കനായ ഇഷാന്ത് നാട്ടിലും വിദേശത്തും ഒരുപോലെ ആശ്രയിക്കാവുന്ന ബൗളറാണ്.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കവെ ഇഷാന്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ അദ്ദേഹത്തിനു കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനവും നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരകയിലൂടെയാണ് ഇഷാന്ത് ടീമില്‍ തിരിച്ചെത്തിയത്. രണ്ടു ടെസ്റ്റുകളില്‍ നിന്നായി അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം നേടുകയും ചെയ്തിരുന്നു.

2

ഇഷാന്ത് ഇന്ത്യക്കു വേണ്ടി 100 ടെസ്റ്റുകള്‍ കളിക്കുന്ന അവസാനത്തെ പേസറായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ടീമില്‍ അദ്ദേഹത്തിന്റെ മുന്‍ സഹതാരവുമായ വിജയ് ദാഹിയ നേരത്തേ പ്രവചിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ഇഷാന്തിനു ശേഷം ഇന്ത്യയുടെ മറ്റൊരു പേസറും 100 ടെസ്റ്റുകളില്‍ കളിക്കുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം അവരെല്ലാം ടെസ്റ്റിനേക്കാള്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളും ഐപിഎല്ലും കളിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ദാഹിയ ചൂണ്ടിക്കാട്ടിയിരുന്നു.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിനിടെ ഇഷാന്ത് 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. 500 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ അദ്ദേഹത്തിനു കഴിയുമെന്നായിരുന്നു ടീമംഗമായ ആര്‍ അശ്വിന്‍ ഇതിനു ശേഷം അഭിപ്രായപ്പെട്ടത്. 2007ല്‍ ബംഗ്ലാദേശിനെതിരേ കളിച്ചു കൊണ്ടായിരുന്നു ഇഷാന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 99 ടെസ്റ്റുകളില്‍ നിന്നും 3.16 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 302 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത അശ്വിന്‍ ഒരു തവണ 10 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Story first published: Monday, February 22, 2021, 18:35 [IST]
Other articles published on Feb 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+