ഇഷാന്ത് ശർമയുടെ കുടുംബത്തിലേക്ക് ഒരു അർജുന അവാർഡ്, അതും ഇഷാന്തിനല്ല.. അതാണ് സിംഗ് സിസ്റ്റേഴ്സ്!!
കായിക താരങ്ങൾക്കുള്ള പരമോന്നത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് താരം ഇഷാന്ത് ശർമയ്ക്കും സന്തോഷം. കാര്യമുണ്ട്. ഇഷാന്തിന്റെ കുടുംബത്തിലേക്കുമുണ്ട് ഇത്തണ അർജുന അവാർഡ്. ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ എന്നിവരാണ് ഇത്തവണ അർജുന നേടിയ ക്രിക്കറ്റ് താരങ്ങൾ. ഇതിലെന്താണ് ഇഷാന്ത് ശർമയ്ക്ക് സന്തോഷിക്കാൻ എന്നല്ലേ. ഉണ്ട്, ഇഷാന്തിനല്ല ഇഷാന്തിന്റെ ഭാര്യാസഹോദരിക്കാണ് ഇത്തവണ അർജുന അവാർഡ്.
ഇഷാന്തിന്റെ ഭാര്യ പ്രതിമ സിംഗിന്റെ സഹോദരിയാണ് അർജുന അവാർഡ് ജേതാവായ പ്രശാന്തി സിംഗ്. ബാസ്ക്കറ്റ് ബോളിനാണ് പുരസ്കാരം. ഇഷാന്തിന്റെ ഭാര്യയും ദേശീയ ജൂനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ബാസ്ക്കറ്റ് ബോൾ താരമാണ്. ഇന്ത്യയുടെ ബാസ്ക്കറ്റ് ബോൾ കുുടുംബം എന്ന് വിളിക്കാവുന്ന കുടുംബമാണ് പ്രശാന്തി സിംഗിന്റെത്. സിംഗ് സിസ്റ്റേഴ്സ് എന്നും ഇവർക്ക് വിളിപ്പേരുണ്ട്.
വർണ്യവും ആശങ്കയും ഇല്ലാത്ത തട്ടിക്കൂട്ടൽ അഥവാ ശുദ്ധപാഴ്.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!!

പ്രശാന്തി സിംഗ് അടക്കം ഒരു കുടുംബത്തിൽ നിന്നും നാല് പേരാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഉത്തർ പ്രദേശിൽ നിന്നും അർജുന അവാർഡ് നേടുന്ന ആദ്യത്തെ വനിതാ താരമാണ് പ്രശാന്തി. നേരത്തെ ഉത്തർപ്രദേശ് സർക്കാരിന്റെ റാണി ലക്ഷ്മി ഭായ് അവാർഡ് നേടിയിട്ടുണ്ട്. പ്രശാന്തിയുടെ സഹോദരിമാരായ ദിവ്യ, ആകാൻഷ, പ്രതിമ എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മൂത്ത സഹോദരി പ്രിയങ്ക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാസ്ക്കറ്റ് ബോൾ കോച്ചാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications