For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: ആദ്യ ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു വന്‍ തിരിച്ചടി, എറിഞ്ഞിടാന്‍ ഇഷാന്തില്ല

പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം

Ishant Sharma ruled out of the first Test Vs New Zealand | Oneindia Malayalam

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കനത്ത തിരിച്ചടിയേകി പ്രമുഖ പേസര്‍ ഇഷാന്ത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്നു പിന്മാറി. പരിക്കേറ്റു വിശ്രമിക്കുന്ന ഇഷാന്തിനു ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ പേസ് ബൗളര്‍മാരില്‍ ഏറ്റവുമധികം അനുഭവസമ്പത്തുള്ള ഇഷാന്തിന്റെ അഭാവം ആദ്യ ടെസ്റ്റില്‍ ടീമിന് ആഘാതമാവും. കഴിഞ്ഞ മാസം രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരേ ഡല്‍ഹിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന്റെ കണംകാലിനു പരിക്കേറ്റത്.

ishant

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു ടെസ്റ്റുകളും ഇഷാന്തിന് നഷ്ടമാവുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനു വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്. ആദ്യ ടെസ്റ്റിനു മുമ്പ് ഇഷാന്ത് പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പേസര്‍ക്കായിട്ടില്ലെന്നും ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വരുമെന്നുമാണ് വിവരം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. ചരിത്രം കുറിച്ച ഈ പിങ്ക് ബോള്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാന്തായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ താളം വീണ്ടെടുക്കാന്‍ പാടുപെടുന്നതിനാല്‍ ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കേണ്ടിയിരുന്നത് ഇഷാന്തായിരുന്നു. ഇഷാന്തിനു പകരം ഉമേഷ് യാദവോ, നവദീപ് സെയ്‌നിയോ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ എത്താനാണ് സാധ്യത.

Story first published: Friday, February 14, 2020, 13:34 [IST]
Other articles published on Feb 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+