Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ താരമായപ്പോള്‍ കോലിക്കു വന്ന മാറ്റമെന്ത്? മിശ്രയുടെ ആരോപണം ശരിയോ, ഇഷാന്ത് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ബാറ്ററും മുന്‍ മുന്‍ ഇതിഹാസവുമായ വിരാട് കോലിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വെറ്ററന്‍ ഫാസ്റ്റ് ബൗളറും മുന്‍ താരവുമായ ഇഷാന്ത് ശര്‍മ. നേരത്തേ കോലിക്കെതിരേ വിമര്‍ശനവുമായി മുന്‍ സ്പിന്നര്‍ അമിത് മിശ്ര രംഗത്തു വന്നിരുന്നു. താരപദവിയും ക്യാപ്റ്റന്‍സിയുമെല്ലാം ലഭിച്ചതിനു ശേഷം കോലി ആളാകെ മാറിയിരിക്കുകയാണെന്നും തനിക്കു ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു മിശ്രയുടെ ആരോപണം.

എന്നാല്‍ മിശ്രയുടെ ആരോപണം പൂര്‍ണമായും തള്ളിയിരിക്കുകയാണ് ഇഷാന്ത്. ജൂനിയര്‍ ക്രിക്കറ്റില്‍ ഒരുമിച്ചു കളിച്ചിരുന്ന കാലത്തെ അതേ വ്യക്തി തന്നെയാണ് ഇപ്പോഴും കോലിയെന്നാണ് ഇഷാന്ത് തുറന്നു പറഞ്ഞിരിക്കുന്നത്. മൈഖേലിനു (Mykhel) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

VIRAT KOHLI

കോലി മാറിയെന്നു ആരു പറഞ്ഞു?

അമിത് മിശ്രയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഇഷാന്ത് ശര്‍മ ഇതേക്കുറിച്ചു സംസാരിച്ചത്. 'വിരാട് കോലി ആളാകെ മാറിപ്പോയെന്നു പറഞ്ഞത് ആരാണെന്നു എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അവന്‍ ഒരിക്കലു മാറിയിട്ടില്ല. അണ്ടര്‍ 17 തലം മുതല്‍ ഞങ്ങള്‍ ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ 36 വയസ്സിലെത്തിയിരിക്കുകയാണ്. അവന് ഉടന്‍ 36 ആവുമെന്നും ഞാന്‍ കരുതുന്നു'.

ദീര്‍ഘകാലമായി ഞങ്ങള്‍ ഒരുമിച്ച കളിക്കുകയാണ്. എന്നെ സംബന്ധിച്ചു പറയുകയാണെങ്കില്‍ വിരാട് ഒരിക്കലും മാറിയിട്ടില്ല. അന്നും ഇന്നും അവന്‍ ഒരുപോലെ തന്നെയാണ്. ഏതു സമയത്തും ഫോണെടുത്ത് എനിക്കു വിരാടിനെ വിളിക്കാം. തിരിച്ചു അവനും എന്നെ ഏതു സമയത്തും വിളിക്കാറുമുണ്ടെന്നും ഇഷാന്‍ പറയുന്നു.

ക്യാപ്റ്റനായാല്‍ ഉത്തരവാദിത്വമുണ്ടാവും

നിങ്ങള്‍ ക്യാപ്റ്റനായി കഴിഞ്ഞാല്‍ സ്വാഭാവികമായും ചില ഉത്തരവാദിത്വങ്ങള്‍ തീര്‍ച്ചയായുമുണ്ടാവും. നിങ്ങള്‍ വിരാട് കോലിയെ ഒരു ക്യാപ്റ്റനായി കാണേണ്ടതില്ല. പകരം ഒരു വ്യക്തിയായിട്ടു മാത്രം കാണണം. വിരാട് നായകനാണെങ്കില്‍ അവനു ടീമിലുള്ള 15 കളിക്കാരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അതുകൊണ്ടു തന്നെ കളിക്കാത്ത ഒരു താരത്തിലേക്കു മാത്രം വിരാടിനു ശ്രദ്ധിക്കാനും സാധിക്കില്ല. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം അവന്‍ മാറിപ്പോയെന്നു ചിലര്‍ തെറ്റിദ്ധിരിക്കുന്നതെന്നു താന്‍ കരുതുന്നതായും ഇഷാന്ത് ശര്‍മ വ്യക്തമാക്കി.

ISHANT SHARMA

കളിപ്പിച്ചില്ലെങ്കില്‍ ചോദിക്കാറുണ്ട്

വിരാട് കോലിക്കു കീഴില്‍ നേരത്തേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ചില മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോയപ്പോള്‍ ഇതേക്കുറിച്ചു താന്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നു ഇഷാന്ത് ശര്‍മ വെളിപ്പെടുത്തുന്നു.

'വിരാട് ക്യാപ്റ്റനായിരുന്നപ്പോള്‍ ചില മല്‍സരങ്ങളില്‍ എനിക്കു പ്ലെയിങ് ഇലവനില്‍ സ്ഥാനം കിട്ടാതെ പോയിട്ടുണ്ട്. ആ സമയങ്ങളില്‍ ഞാന്‍ അവന്റെ മുറിയിലേക്കു പോവുകയും എന്തുകൊണ്ടാണ് ഞാന്‍ പ്ലെയിങ് ഇലവനില്‍ ഇല്ലാത്തതെന്നു സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇനി ഞാന്‍ കളിക്കുമ്പോഴാവട്ടെ ഞങ്ങള്‍ ഒരുമിച്ചു തന്ത്രങ്ങളും മെനയാറുണ്ട്'.

പരസ്പരമുള്ള ആശയവിനിമയമാണ് ഏറ്റവും വലുതെന്നു ഞാന്‍ കരുതുന്നു. വിരാടുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ എനിക്കായിട്ടുണ്ട്. കാരണം ഒരുപാട് കാലമായി ഒരുമിച്ചു കളിക്കുന്ന അവന്‍ എന്റെ സുഹൃത്താണെന്നു എനിക്കറിയാം. വിരാട് ഒരിക്കലും മാറിയിട്ടില്ലെന്നും ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 30, 2024, 12:51 [IST]
Other articles published on Sep 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+