Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനു വേണ്ടാത്ത ഇഷാന്തിനെ ടീം ഇന്ത്യക്കു വേണം... വിജയരഹസ്യം വെളിപ്പെടുത്തി പേസര്‍

ഇഷാന്തിനെ ടീം ഇന്ത്യക്കു വേണം | Oneindia Malayalam

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നേരിയ മുന്‍തൂക്കം സമ്മാനിച്ചതിന് കടപ്പെട്ടിരിക്കുന്നത് പേസര്‍ ഇഷാന്ത് ശര്‍മയോടാണ്. രണ്ടാമിന്നിങ്‌സില്‍ ഇഷാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ താരം ഒരു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

കരിയറില്‍ ഇഷാന്തിന്റെ എട്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഈ ടെസ്റ്റിലേത്. കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി കളിച്ചതിന്റെ അനുഭവസമ്പത്താണ് ടെസ്റ്റില്‍ തനിക്കു മുതല്‍ക്കൂട്ടായതെന്ന് ഇഷാന്ത് പറയുന്നു.

ആത്മവിശ്വാസം നല്‍കി

ആത്മവിശ്വാസം നല്‍കി

കൗണ്ടിയില്‍ സസെക്‌സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനം തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കിയതായി ഇഷാന്ത് വ്യക്തമാക്കി. കൗണ്ടിയിലെ അനുഭവസമ്പത്താണ് ഇംഗ്ലണ്ടിലെ പിച്ചില്‍ തിളങ്ങാന്‍ തന്നെ സഹായിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
കൗണ്ടി ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ഡിവിഷനില്‍ സസെക്‌സിനു വേണ്ടി നാല മല്‍സരങ്ങളില്‍ ഇഷാന്ത് കളിച്ചിരുന്നു. 15 വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഒരു അര്‍ധസെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു.

ഐപിഎല്‍ നഷ്ടമായപ്പോള്‍ നിരാശ

ഐപിഎല്‍ നഷ്ടമായപ്പോള്‍ നിരാശ

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഇഷാന്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ നിന്നും തഴയപ്പെട്ടപ്പോള്‍ നിരാശ തോന്നിയിരുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഐപിഎല്ലില്‍ ഇല്ലാതിരുന്നതു കൊണ്ടാണ് കൗണ്ടിയില്‍ കളിക്കാനായത്. സസെക്‌സിനു വേണ്ടി കളിച്ചപ്പോള്‍ ലഭിച്ച അനുഭവസമ്പത്ത് ഏറെ ആത്മവിശ്വാസം നല്‍കിയതായും ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.

ഏറെ അവസരങ്ങള്‍ ലഭിച്ചു

ഏറെ അവസരങ്ങള്‍ ലഭിച്ചു

എസെക്‌സിനു വേണ്ടി നിരവധി ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. നാലു മല്‍സരങ്ങളില്‍ സസെക്‌സിനായി കളിക്കാന്‍ കഴിഞ്ഞു. നാലു ഏകദിനങ്ങളിലും സസെക്‌സിനെ പ്രതിനിധീകരിച്ചു. ആകെ 250ഓളം ഓവറുകള്‍ ബൗള്‍ ചെയ്യാനായത് ഏറെ അനുഭവങ്ങള്‍ നല്‍കിയതായും പേസര്‍ വിശദമാക്കി.

അഭിമാനം നല്‍കുന്നു

അഭിമാനം നല്‍കുന്നു

വിദേശത്ത് സ്വന്തംര രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്. വിദേശത്ത് ഒരിന്നിങ്‌സില്‍ രാജ്യത്തിനു വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്താനായത് ആഹ്ലാദം വര്‍ധിപ്പിക്കുന്നു. ഗ്രൗണ്ടില്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്ത ബൗളറാണ് താനെന്നും ഇഷാന്ത് പറഞ്ഞു.

സാഹചര്യത്തിന് അനുസരിച്ച് ബൗളിങ്

സാഹചര്യത്തിന് അനുസരിച്ച് ബൗളിങ്

തന്നെ എന്തുകൊണ്ടാണ് ഡിഫന്‍സീവ് ബൗളറെന്ന് കരിയറിന്റെ തുടക്കം മുതല്‍ മുദ്ര കുത്തിയത് അറിയില്ലെന്ന് ഇഷാന്ത് വ്യക്തമാക്കി. ആ പേര് എങ്ങനെ വന്നുവെന്നറിയില്ല. സാഹചര്യത്തിന് അനുസരിച്ച് ബൗള്‍ ചെയ്യാനാണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ചില സമയങ്ങളില്‍ ഡിഫന്‍സീവായും മറ്റു ചിലപ്പോള്‍ അറ്റാക്ക് ചെയ്തും കളിക്കേണ്ടിവരുമെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ വിജയിക്കും

ഇന്ത്യ വിജയിക്കും

ടെസ്റ്റില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇഷാന്ത്. ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലുള്ളതിനാല്‍ ഇന്ത്യക്കു ജയിച്ചു കയറാനാവും. എല്ലായ്‌പ്പോഴും മറ്റുള്ളവരിലേക്ക് പോസിറ്റീവ് എനര്‍ജി നല്‍കുന്ന താരമാണ് കോലി. ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യവും ഇത് തന്നെയാണ്. ടീം ഇന്ത്യക്കു വേണ്ടി എപ്പോഴും എന്തെങ്കിലും നല്‍കാനാണ് കോലിയുടെ ശ്രമമെന്നും ഇഷാന്ത് വിശദമാക്കി.

Story first published: Saturday, August 4, 2018, 11:56 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+