Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിങ്ക് ബോള്‍ ടെസ്റ്റ്: ഇഷാന്തിന് അപൂര്‍വ്വ നേട്ടം, ആദ്യ ഇന്ത്യന്‍ ബൗളര്‍... തകരാത്ത റെക്കോര്‍ഡ്

കൊല്‍ക്കത്ത: ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വിക്കറ്റുമായി ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത് ഇഷാന്തായിരുന്നു. 12 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 22 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ചു പേരെ പുറത്താക്കിയത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റും ഇഷാന്തിന് (1.83) തന്നെയായിരുന്നു.

ishant

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ബൗളറെന്ന റെക്കോര്‍ഡാണ് ഇഷാന്തിനെ തേടിയെത്തിയത്. ഇനിയൊരിക്കലും ഇളക്കം തട്ടാത്ത റെക്കോര്‍ഡും കൂടിയാണിത്. മറ്റൊരു നേട്ടത്തിന് കൂടി പേസര്‍ അവകാശിയായിട്ടുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ആദ്യ വിക്കറ്റെടുത്ത താരമായും ഇഷാന്ത് മാറി. നാലു റണ്‍സെടുത്ത ഇംറുല്‍ ഖയസിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയായിരുന്നു അദ്ദേഹം ഈ നേട്ടം സ്വന്തം പേരിലേക്കു മാറ്റിയത്.

ഇഷാന്തിന്റെ ഈ അഞ്ചു വിക്കറ്റ് കൊയ്ത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വന്തം നാട്ടില്‍ വച്ച് 12 വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ നേടിയത്. നേരത്തേ ഇഷാന്തിന്റെ അഞ്ചു വിക്കറ്റ് നേട്ടങ്ങളെല്ലാം വിദേശ പിച്ചുകളിലായിരുന്നു.

Story first published: Friday, November 22, 2019, 18:03 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+