Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇനിയും കാത്തിരിക്കേണ്ട, ഇവര്‍ ഒരു ഫോര്‍മാറ്റിലെങ്കിലും വിരമിക്കണം', ആ അഞ്ച് താരങ്ങള്‍ ഇവരാണ്

പ്രതിഭാശാലികളായ യുവതാരങ്ങള്‍ കടന്നുവരുന്നതോടെ പലപ്പോഴും സീനിയര്‍ താരങ്ങള്‍ക്ക് പരിമിത ഓവറിലെ സ്ഥാനം നഷ്ടമാകാറുണ്ട്. അത് ക്രിക്കറ്റ് ടീമുകളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. കാരണം യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമെ ടീമുകള്‍ക്ക് നിലനില്‍പ്പുള്ളു. എന്നാല്‍ ടീമിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പുണ്ടായിട്ടും വിരമിക്കാതെ കാത്തിരിക്കുന്ന ചില സൂപ്പര്‍ സീനിയര്‍ താരങ്ങളുണ്ട്. ഒരു ഫോര്‍മാറ്റിലെങ്കിലും വിരമിക്കേണ്ട സമയം അതിക്രമിച്ച ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.


ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവമായുള്ളത്. 2016ന് ശേഷം അദ്ദേഹത്തിന് പരിമിത ഓവര്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇനി അവസരം ലഭിക്കാനും സാധ്യത കുറവാണ്. അതിനാല്‍ പരിമിത ഓവറില്‍ നിന്ന് ഇഷാന്ത് വിരമിക്കുന്നതാവും നല്ലത്. 80 ഏകദിനവും 14 ടി20യുമാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. 115 ഏകദിന വിക്കറ്റും 8 ടി20 വിക്കറ്റുമാണ് 32 കാരനായ ഇഷാന്തിന്റെ പേരിലുള്ളത്.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെ പരിമിത ഓവറില്‍ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരുന്നു. ടീമില്‍ സ്ഥാനം പിടിക്കാന്‍ യുവതാരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ രഹാനെ ഇനിയൊരു മടങ്ങിവരവ് നടത്താന്‍ സാധ്യത കുറവാണ്. 32കാരനായ താരം 90 ഏകദിനത്തില്‍ 35.26 ശരാശരിയില്‍ 2962 റണ്‍സാണ് നേടിയത്. 20 ടി20യില്‍ നിന്ന് 375 റണ്‍സുമാണ് അദ്ദേഹം നേടിയത്. 2016ന് ശേഷം അദ്ദേഹം പരിമിത ഓവര്‍ കളിച്ചിട്ടില്ല.

ലഹിരു തിരിമാനെ

ലഹിരു തിരിമാനെ

ശ്രീലങ്കയുടെ ലഹിരു തിരുമാനെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു. 31കാരനായ താരം 2016ന് ശേഷം അദ്ദേഹം ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. 2019ലാണ് ഏകദിനം അവസാനമായി കളിച്ചത്. ടെസ്റ്റില്‍ അദ്ദേഹം സജീവമാണ്. ശ്രീലങ്കയ്ക്കായി 26 ടി20യില്‍ നിന്ന് 291 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു അര്‍ധ സെഞ്ച്വറിപോലും നേടാനായിട്ടില്ല.

ടിം പെയ്ന്‍

ടിം പെയ്ന്‍

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ പരിമിത ഓവര്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞെന്ന് പറയാം.നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം സജീവം.36 കാരനായ താരം 35 ഏകദിനത്തില്‍ നിന്ന് 890 റണ്‍സും 12 ടി20യില്‍ നിന്ന് 82 റണ്‍സുമാണ് നേടിയത്. 2018ന് ശേഷം അദ്ദേഹം പരിമിത ഓവര്‍ കളിച്ചിട്ടില്ല. സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെയാണ് ടെസ്റ്റ് നായകനായി പെയ്ന്‍ എത്തിയത്.

ആര്‍ അശ്വിന്‍-ശിഖര്‍ ധവാന്‍

ആര്‍ അശ്വിന്‍-ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ആര്‍ അശ്വിന്‍ പരിമിത ഓവറിലും ശിഖര്‍ ധവാന്‍ ടെസ്റ്റിലും ഇനിയും അവസരത്തിനായി കാത്തിരിക്കേണ്ട. അതിനാല്‍ത്തന്നെ ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് നല്ലത്. 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റുമാണ് അശ്വിന്റെ പേരിലുള്ളത്. 2017ന് ശേഷം അശ്വിന്‍ പരിമിത ഓവര്‍ കളിച്ചിട്ടില്ല.

ആര്‍ അശ്വിന്‍-ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍ ടെസ്റ്റിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കേണ്ട. 35കാരനായ ധവലാന്‍ 34 ടെസ്റ്റില്‍ നിന്ന് 40.61ശരാശരിയില്‍ 2315 റണ്‍സാണ് നേടിയിട്ടുള്ളത്. 2018ന് ശേഷം ടെസ്റ്റ് കളിക്കാന്‍ ധവാന് അവസരം ലഭിച്ചിട്ടില്ല.

Story first published: Friday, June 4, 2021, 21:58 [IST]
Other articles published on Jun 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+