Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND v ENG: ഹാര്‍ദികും ഇഷാന്തും തിരിച്ചെത്തി, നട്ടുവും പൃഥ്വിയും പുറത്ത്- ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകസ്ഥാനത്തേക്കു വിരാട് കോലി മടങ്ങിയെത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരും ടീമില്‍ തിരിച്ചെത്തി. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ടീമിലെ സര്‍പ്രൈസ് താരം. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ഇന്ത്യ നിലനിര്‍ത്തി. എന്നാല്‍ ഓപ്പണര്‍ പൃഥ്വി ഷായെയും ടി നടരാജനെയും ടീമില്‍ നിന്നൊഴിവാക്കി.

1

പരിക്കേറ്റു വിശ്രമിക്കുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ഇന്ത്യ ആദ്യ രണ്ടു ടെസ്റ്റുകളില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സിറാജിനെ നിലനിര്‍ത്തിയ ഇന്ത്യ ശര്‍ദ്ദുല്‍ താക്കൂറിനെയും കൈവിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റ മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിയെ ഇന്ത്യ ആദ്യ രണ്ടു ടെസ്റ്റുകളിലേക്കു പരിഗണിച്ചിട്ടില്ല. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

രാഹുല്‍ ചഹര്‍, കെഎസ് ഭരത്, ഷഹബാസ് നദീം എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ ആയി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റുകള്‍ക്കുള്ള ടീമിലെത്തിയത്. അങ്കിത് രാജ്പൂത്ത്, ആവേശ് ഖാന്‍, മലയാളി താരം സന്ദീപ് വാര്യര്‍, കെ ഗൗതം, സൗരഭ് കുമാര്‍ എന്നിവരാണ് നെറ്റ് ബൗളര്‍മാര്‍. ചേതന്‍ ശര്‍മയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് 18 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്. വീഡിയോ കോണ്‍ഫറന്‍സ്‌ വഴിയായിരുന്നു സെലക്ടര്‍മാര്‍ യോഗം ചേര്‍ന്നത്.

ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 17 മുതല്‍ ഇതേ വേദിയില്‍ തന്നെ നടക്കും. അടുത്ത രണ്ടു ടെസ്റ്റുകള്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ്.

ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, വൃധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍.

Story first published: Tuesday, January 19, 2021, 19:36 [IST]
Other articles published on Jan 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+