For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് ആദ്യ പണി കൊടുത്ത് ഇഷാന്‍! ടീമിലെ സ്ഥാനം സ്വാഹ? സെലക്ടര്‍മാര്‍ ഹാപ്പി

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ സ്ഥാനത്തിനു ശക്തമായ ഭീഷണിയുയര്‍ത്തി യുവ താരം ഇഷാന്‍ കിഷന്‍ ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിച്ചുകൊണ്ട് ടീം ഇന്ത്യയിലേക്കു മടങ്ങിയെത്തുകയെന്ന ദൗത്യത്തിന് ഇഷാന്‍ തുടക്കമിട്ടിരിക്കുകയാണ്. ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായി കളിച്ചാണ് താരത്തിന്റെ തിരിച്ചുവരവ്. മധ്യപ്രദേശുമായുള്ള ആദ്യത്തെ മല്‍സരത്തില്‍ തന്നെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഇഷാന്‍ സാധിച്ചിരിക്കുകയാണ്.

മധ്യപ്രദേശുമായി തിുരുനെല്‍വേലിയില്‍ നടന്ന കളിയില്‍ വിക്കറ്റിനു പിന്നില്‍ കണ്ണഞ്ചപ്പിക്കുന്ന ക്യാച്ചുമായാണ് ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ കസറിയത്. ആഭ്യന്തര ക്രിക്കറ്റിന്റെ കഴിഞ്ഞ സീസണില്‍ കളിക്കാന്‍ ഇഷാന്‍ തയ്യാറായിരുന്നില്ല. പകരം ഐപിഎല്ലിന്റെ പുതിയ സീസണിന്‍ കളിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം ശ്രദ്ധിച്ചത്.

ISHAN KISHAN

ഇതു കാരണം വലിയ തിരിച്ചടിയും താരത്തിനു നേരിടേണ്ടതായി വന്നിരുന്നു. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ കളിക്കാതെയാണ് ഇഷാന്‍ വിട്ടുനിന്നത്. ഇതേ തുടര്‍ന്നു ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം പിന്നീട് ദേശീയ ടീമിലേക്കും പരിഗണിക്കപ്പെട്ടില്ല.

ഈ വര്‍ഷം ഇന്ത്യക്കായി ഒരു മല്‍സരം പോലും കളിക്കാന്‍ ഇഷാന് അവസരം ലഭിച്ചിട്ടില്ല. തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഇഷാന്‍ തയ്യാറായിരിക്കുന്നത്. അന്താരാഷ്ട്ര കരിയര്‍ വീണ്ടെടുക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്നു ബോധ്യമായതോടെ താരം ഫസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ ആദ്യ പടിയായിട്ടാണ് ബുച്ചി ബാബു ടൂര്‍ണമെന്റിനെ ഇഷാന്‍ കാണുന്നത്.

ഈ ചാംപ്യന്‍ഷിപ്പ് കൂടാതെ അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയിലും അദ്ദേഹം കളിക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഡി ടീമിന്റെ ഭാഗമാണ് ഇഷാന്‍. ശ്രേയസ് അയ്യരാണ് ഈ ടീമിനെ നയിക്കുക. ബുച്ചി ബാബു ടൂര്‍ണമെന്റിനൊപ്പം ദുലീപ് ട്രോഫിയിലും ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും കസറാന്‍ കഴിഞ്ഞാല്‍ അതു വീണ്ടും തനിക്കു ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

മധ്യപ്രദേശിനെതിരേ കളിയുടെ ആദ്യദിനം 74ാമത്തെ ഓവറിലാണ് ഇഷാന്റെ വണ്ടര്‍ ക്യാച്ച് കണ്ടത്. ഓഫ് സ്പിന്നര്‍ ആദിത്യ സിങിനെതിരേ ടീമിന്‍റെ ടോപ്സ്കോററായ ശുഭം കുശ്വാ കട്ട് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ബോളിന്റെ എക്‌സ്ട്രാ ബൗണ്‍സ് താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

എഡ്ജായ ബോള്‍ ഇഷാന്റെ കൈകളിലേക്കു വന്നെങ്കിലും അപ്രതീക്ഷിത ബൗണ്‍സ് കാരണം കൈയിലൊതുങ്ങിയില്ല. കൈയില്‍ തട്ടിത്തെറിച്ച ബോള്‍ ഇഷാന്‍ വലതു വശത്തേക്കു ഓടി മനോഹരമായൊരു ക്യാച്ചിലൂടെ കൈക്കലാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

ISHAN KISHAN

ഈ ക്യാച്ച് മാത്രമല്ല ആദ്യദിനത്തില്‍ മറ്റു രണ്ടു ക്യാച്ചുകള്‍ കൂടിയെടുത്ത് വിക്കറ്റിനു പിറകില്‍ വളരെ സജീവമായിരുന്നു ഇഷാന്‍. വിവേകാനന്ദ് തിവാരിയുടെ ബൗളിങില്‍ ചഞ്ചല്‍ റാത്തോഡ്, രാംവീര്‍ ഗുര്‍ജാര്‍ എന്നിവരെയാണ് അദ്ദേഹം ക്യാച്ചെടുത്ത് മടക്കിയത്. ആദ്യ ദിനത്തിലെ കളി കഴിഞ്ഞപ്പോള്‍ ജാര്‍ഖണ്ഡിനാണ് നേരിയ മുന്‍തൂക്കമുള്ളത്. ആദ്യദിനത്തിലെ കളി അവസാനിക്കുമ്പോള്‍ മധ്യപ്രദേശ് എട്ടു വിക്കറ്റിനു 224 റണ്‍സെന്ന നിലയിലാണ്.

ഇഷാന്റെ മിന്നുന്ന പ്രകടനം സഞ്ജുവിനുള്ള വലിയ തിരിച്ചടി കൂടിയാണ്. കാരണം ഇഷാന്‍ ദേശീയ ടീമിന്റെ പ്ലാനുകളുടെ ഭാഗമല്ലാത്തതിനാല്‍ ഈ വര്‍ഷം പല പരമ്പരകളിലും സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയിലും അദ്ദേഹം ടീമിലുണ്ടായിരുന്നു.

അവസാനത്തെ രണ്ടു ടി20കളിലും സഞ്ജു കളിക്കുകയും ചെയ്തിരുന്നു. പക്ഷെ രണ്ടിലും അദ്ദേഹം ഡെക്കായി ക്രീസ് വിടുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലൂടെ ഇഷാന്റെ മടങ്ങിവരവ് സഞ്ജുവിനു ക്ഷീണമാവും. കാരണം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിച്ചാല്‍ അതു ഇഷാനെ ദേശീ ടീമിലേക്കു തിരിച്ചുവിളിക്കാനും സഞ്ജു തഴയപ്പെടാനും വഴിയൊരുക്കും.

Story first published: Friday, August 16, 2024, 6:35 [IST]
Other articles published on Aug 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+