Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിസ് ഇന്ത്യ ഫൈനലിസ്റ്റ്, മോഡല്‍; ആരാണ് ഇഷാനെ ക്ലീന്‍ ബൗള്‍ഡാക്കിയ സുന്ദരി?

ഇന്ത്യന്‍ ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. എല്ലാ ഫോര്‍മാറ്റുകളിലും ഇതിനകം അരങ്ങേറിക്കഴിഞ്ഞ അദ്ദേഹം ഏകദിനത്തിലാണ് കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. റിഷഭ് പന്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയതിനു ശേഷം ബാക്കപ്പ് സ്ഥാനത്തേക്കു ഇഷാനും സഞ്ജു സാംസണും തമ്മിലായിരുന്നു പ്രധാന മല്‍സരം.

എന്നാല്‍ ഇപ്പോള്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ ഏറെക്കുറെ ഈ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം അദ്ദേഹം ടീമിലുണ്ടാവുമെന്നു ഉറപ്പായിരിക്കുകയാണ്.

ADITI HUNDIA

ഇഷാന്റെ വ്യക്തി ജീവിതത്തിലേക്കു വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും യോഗ്യനായ ബാച്ചിലര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ വൈകാതെ തന്നെ അദ്ദേഹം വിവാഹ ജീവിതത്തിലേക്കു കാലെടുത്തു വച്ചേക്കും. ഇഷാനു നിലവില്‍ ഒരു കാമുകിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവരെക്കുറിച്ച് കൂടുതലായി അറിയാം.

പ്രശസ്ത മോഡല്‍ കൂടിയായ അദിതി ഹുണ്ടിയയുമായി ഇഷാന്‍ കിഷന്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. കുറച്ചു കാലമായി ഇരുവരെയും ചേര്‍ത്ത് പല ഗോസിപ്പുകളും വന്നിരുന്നു. ഇഷാന്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുമ്പോഴെല്ലാം പലപ്പോഴും പിന്തുണയുമായി അദിതി രംഗത്തു വരാറുണ്ട്. ഇതോടെയാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലാണെന്നു അഭ്യൂഹങ്ങള്‍ വന്നത്.

അതു മാത്രമല്ല ഇഷാനും അദിതിയും പല സ്ഥലങ്ങളിലും ഒരുമിച്ച് കാണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതു ഗോസിപ്പുകള്‍ ശരിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നു നിരവധി റിപ്പോര്‍ട്ടുകള്‍ പല ദേശീയ മാധ്യമങ്ങളിലും നേരത്തേ വന്നിരുന്നു. പക്ഷെ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ഇതുവരെ ഇഷാനും അദിതിയും ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

ഫാഷന്‍ മോഡല്‍ മാത്രമല്ല മുന്‍ മിസ് ഇന്ത്യ മല്‍സരാര്‍ഥി കൂടിയാണ് അതിദി ഹുണ്ടിയ. 2017ലെ മിസ് ഇന്ത്യ മല്‍സരത്തിലെ ഫൈനലിസ്റ്റായിരുന്നു ഇവര്‍. അതു മാത്രമല്ല, 2018ല്‍ മിസ് സുപ്രനാഷണല്‍ ഇന്ത്യ മല്‍സരത്തിലെ വിജയിയായതും അദിതിയായിരുന്നു.

ISHAN ADITI

2016ലാണ് ഇവര്‍ മോഡലിങ് കരിയറിനു തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയത്തു മിസ് രാജസ്ഥാന്‍ മല്‍സരത്തിലായിരുന്നു ഇവര്‍ ആദ്യമായി മല്‍സരിക്കുന്നത്. അന്നു ഫൈനലിസ്റ്റാവാനും അദിതിക്കായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള സെലിബ്രിറ്റി കൂടിയാണ് അദിതി. ഇന്‍സ്റ്റഗ്രാമില്‍ 282k ഫോളോവേഴ്‌സ് അവര്‍ക്കുണ്ട്. ആരാധകരുമായി തന്റെ പുതിയ ഫോട്ടോസും വീഡിയോസുമെല്ലാം അദിതി ഇടയ്ക്കിടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള ഏകദിന മല്‍സരത്തില്‍ ഇഷാന്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചപ്പോള്‍ അദിതി അഭിനന്ദിച്ചിരുന്നു. ഡബിള്‍ സെഞ്ച്വറിക്കു ശേഷം ആഹ്ലാദ പ്രകടനം നടത്തുന്ന ഇഷാന്റെ ഫോട്ടോയ്‌ക്കൊപ്പം ഹൃദയത്തിന്റെ ഇമോജി നല്‍കിയായിരുന്നു അദിതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.

Story first published: Thursday, August 17, 2023, 14:40 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+