Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലീന്‍ ബൗള്‍ഡ്! ഇന്ത്യന്‍ യുവതാരങ്ങളും കാമുകിമാരും- ഇഷാന്‍ മുതല്‍ ഗില്‍ വരെ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളാവാന്‍ ശേഷിയുള്ള യുവതാരങ്ങളുടെ മിന്നുന്ന പ്രകടനത്തിന് ഐപിഎല്ലിന്റെ 13ാം സീസണ്‍ വേദിയായിരുന്നു. ഇഷാന്‍ കിഷനില്‍ തുടങ്ങി ശുഭ്മാന്‍ ഗില്ലില്‍ വരെയെത്തി നില്‍ക്കുന്ന ഈ നിര. കളിക്കളത്തിലെ പ്രകടനം പോലെ തന്നെ കളത്തിനു പുറത്തെ ക്രിക്കറ്റ് താരങ്ങളുടെ ജീവിതവും ആരാധകര്‍ക്കു എന്നും താല്‍പ്പര്യമുള്ള വിഷയമാണ്.

സമൂഹമാധ്യമങ്ങള്‍ സജീവമായ ഈ കാലത്ത് ഇവരുടെ ഓരോ പുതിയ നീക്കങ്ങളും വേഗത്തില്‍ തന്നെ ആരാധകരിലേക്കു എത്താറുമുണ്ട്. ഇന്ത്യയുടെ ചില പ്രധാനപ്പെട്ട യുവതാരങ്ങളെയും അവരുടെ കാമുകിമാരെയും പരിചയപ്പെടാം.

ഇഷാന്‍ കിഷനും അദിതി ഹുണ്ടിയയും

ഇഷാന്‍ കിഷനും അദിതി ഹുണ്ടിയയും

മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു ഇഷാന്‍ കിഷന്‍. വെടിക്കെട്ട് പ്രകടനത്തിലൂടെ ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു.
അദിഥി ഹൂണ്ടിയയെന്ന പ്രശസ്ത മോഡലുമായി ഇഷാന്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലെ മിസ് ഇന്ത്യ മല്‍സരത്തില്‍ മിസ് രാജസ്ഥാനായി അദിതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ മിസ് ദിവ, മിസ് ദിവ്‌സുപ്രനാഷനല്‍ എന്നിവയും അദിതിയെ തേടിയെത്തി. 2019ലെ ഐപിഎല്ലില്‍ മുംബൈ- സിഎസ്‌കെ ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയതോടെയാണ് അദിതിയും ഇഷാനും തമ്മിലുള്ള രഹസ്യ പ്രണയം ലോകമറിഞ്ഞത്.

പൃഥ്വി ഷായും പ്രാച്ചി സിങും

പൃഥ്വി ഷായും പ്രാച്ചി സിങും

ഇന്ത്യക്കു അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ പൃഥ്വി ഷായും ടെലിവിഷന്‍ നടിയായ പ്രാച്ചി സിങും തമ്മില്‍ പ്രണയത്തിലാണെന്നാണ് സൂചനകള്‍. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി പൃഥ്വി ചില വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രാച്ചി പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ഇവയോടെല്ലാം പൃഥ്വി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് രണ്ടു പേരും തമ്മില്‍ അടുപ്പത്തിലാണോയെന്ന് പാപ്പരാസികള്‍ സംശയം പ്രകടിപ്പിച്ചത്.
ഉഡാന്‍ എന്ന പ്രശസ്തമായ ഷോയിലൂടെയാണ് മിനിസ്‌ക്രീന്‍ നടിയായ പ്രാച്ചി ശ്രദ്ധിക്കപ്പെടുന്നത്. തങ്ങള്‍ പ്രണയത്തിലാണെന്ന് പൃഥ്വിയും പ്രാച്ചിയും ഇതുവരെയും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലെ പല പ്രതികരണങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തിന്റെ ഇമോജിയോടു കൂടി ഇന്‍സ്റ്റഗ്രാമിലൂടെ പ്രാച്ചി ആശംകള്‍ നേര്‍ന്നിരുന്നു.

ശുഭ്മാന്‍ ഗില്‍- സാറ ടെണ്ടുല്‍ക്കര്‍

ശുഭ്മാന്‍ ഗില്‍- സാറ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമാവുമെന്ന് പലരും ചൂണ്ടിക്കാട്ടുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മികച്ച പ്രകടനം ഗില്‍ കാഴ്ചവച്ചിരുന്നു. സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനെന്നാണ് താരത്തെ പ്രമുഖര്‍ പുകഴ്ത്തുന്നത്.
ഗില്ലും ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുമായ സാറ ടെണ്ടുല്‍ക്കറും തമ്മില്‍ പ്രണയത്തിലാണോയെന്നാണ് എല്ലാവരുടെയും സംശയം. രണ്ടു പേരെയും ഒരുമിച്ച് ഇതുവരെ കണ്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇരുവരുടെയും ചില കമന്റുകള്‍ സംശയത്തിന് ഇടയാക്കുന്നു. കെകെആറിനായി ഗില്ലിന്റെ മികച്ചൊരു ഫീല്‍ഡിങ് പ്രകടനത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സാറ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാക്കിയിരുന്നു.

റിഷഭ് പന്ത്- ഇഷാന്‍ നേഗി

റിഷഭ് പന്ത്- ഇഷാന്‍ നേഗി

ഇന്ത്യയുടെ യുവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ കാമുകി ഇഷാന്‍ നേഗിയാണ്. സംരംഭകയും ഇന്റീരിയര്‍ ഡെക്കോര്‍ ഡിസൈനറും കൂടിയാണ് നേഗി. ഇന്‍സ്റ്റഗ്രാം പേജിലൂടെ പന്ത് തന്നെയാണ് നേഗിയുമായി താന്‍ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. ഇതോടെ നേഗിയുടെ സമൂഹമാധ്യമങ്ങൡലെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയും ചെയ്തിരുന്നു.
പരസ്പരം അഭിനന്ദിക്കാനും ഒരുമിച്ച് സമയം പങ്കിടാനും മടി കാണിക്കാത്തവര്‍ കൂടിയാണ് ഇരുവരും. ഈ വര്‍ഷത്തെ പുതുവര്‍ഷം ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ പന്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോള്‍ അവയ്ക്കു വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Story first published: Wednesday, November 18, 2020, 19:04 [IST]
Other articles published on Nov 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+