Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്താവും; ആരൊക്കെ?

മുംബൈ: ദുലീപ് ട്രോഫിക്കായുള്ള മുന്നൊരുക്കത്തിന്റെ അവസാന ഘട്ടത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇത്തവണ നാല് ടീമുകളാണ് ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നത്. ഇത്തവണത്തെ ദുലീപ് ട്രോഫിയുടെ സവിശേഷത ഇന്ത്യയുടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും കളിക്കുന്നുണ്ടെന്നതാണ്. രോഹിത് ശര്‍മയും വിരാട് കോലിയുമൊഴികെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും ദുലീപ് ട്രോഫി നിര്‍ണ്ണായകമാണ്.

ഫോമിലേക്കെത്താനാവാതെ പോയാല്‍ ഇവരില്‍ പലരുടേയും ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കും. ഇത്തരത്തില്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങേണ്ടത് നിര്‍ണ്ണായകമായി മാറിയിരിക്കുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ഇഷാന് ദുലീപ് ട്രോഫിയില്‍ തിളങ്ങണം.

umran malik

ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഇഷാന് തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം തിരിച്ചുവരവ് കടുപ്പമാവും. നിലവില്‍ ബിസിസി ഐ കരാറിന് പുറത്തുള്ള താരമാണ് ഇഷാന്‍ കിഷന്‍. അതുകൊണ്ടുതന്നെ ഇഷാന് ഫോം കണ്ടെത്താനാവാത്ത പക്ഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താനാവില്ല. ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനമാണ് ഇഷാന്‍ സ്വപ്‌നം കാണുന്നത്. അതിലേക്കെത്താന്‍ വരുന്ന ദുലീപ് ട്രോഫി ഇഷാന് നിര്‍ണ്ണായകമാണ്.

രണ്ടാമത്തെ താരം മുകേഷ് കുമാറാണ്. ഇതിനോടകം ടി20യിലും ടെസ്റ്റിലുമെല്ലാം ശ്രദ്ധേയ പ്രകടനം നടത്താന്‍ മുകേഷ് കുമാറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പേസ് നിരയില്‍ സീറ്റുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇപ്പോഴും പകരക്കാരന്റെ റോളാണ് മുകേഷ് കുമാറിനുള്ളത്. ഇത് മാറി ടീമില്‍ സീറ്റുറപ്പിക്കാന്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങേണ്ടത് മുകേഷിനെ സംബന്ധിച്ച് അത്യാവശ്യമാണ്. മറ്റൊരു താരം ഉമ്രാന്‍ മാലിക്കാണ്.

ഇന്ത്യയുടെ സൂപ്പര്‍ പേസറായ ഉമ്രാന്‍ മാലിക് വലിയ പ്രതീക്ഷ നല്‍കിയ താരമാണ്. അതിവേഗത്തില്‍ പന്തുകളെറിയാന്‍ കഴിവുള്ള ഉമ്രാന്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് വളര്‍ന്നുവന്നത്. എന്നാല്‍ മികച്ച ലൈനും ലെങ്തും കാത്ത് സൂക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ മാലിക്ക് തഴയപ്പെട്ടു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഉമ്രാന്‍ മാലിക്കിന് തിരിച്ചുവരാന്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

പ്രസിദ്ധ് കൃഷ്ണയാണ് മറ്റൊരു താരം. വലം കൈയന്‍ പേസറായ പ്രസിദ്ധ് ഇന്ത്യന്‍ ടീമിനൊപ്പം അരങ്ങേറിയെങ്കിലും പരിക്ക് തളര്‍ത്തി. ഇതോടെ ടീമില്‍ നിന്ന് ഒതുക്കപ്പെട്ട പ്രസിദ്ധ് ഇപ്പോള്‍ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അതിന് ദുലീപ് ട്രോഫി മുതലാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. നിലവില്‍ ഇന്ത്യക്കൊപ്പം മികച്ച പേസര്‍മാരുള്ളതിനാല്‍ പ്രസിദ്ധിന് കാര്യങ്ങള്‍ എളുപ്പമല്ല. മറ്റൊരു താരം ദ്രുവ് ജുറേലാണ്. വിക്കറ്റ് കീപ്പര്‍ താരമായ ദ്രുവ് ജുറേല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവിയുള്ള താരമാണ്.

ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ജുറേലിന് കഴിവുണ്ട്. റിഷഭ് പന്തിന്റെ ബാക്കപ്പായി ജുറേല്‍ വളര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ഇതിനായി വരുന്ന ദുലീപ് ട്രോഫിയില്‍ ദ്രുവ് ജുറേല്‍ തിളങ്ങേണ്ടത് അത്യവശ്യമാണെന്ന് പറയാം. ജുറേല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റിലും തിളങ്ങാന്‍ ജുറേലിന് സാധിച്ചു.

Story first published: Thursday, August 15, 2024, 17:41 [IST]
Other articles published on Aug 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+