ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സഘര്‍ഷം സമീപകാലത്ത് ഏറെ രൂക്ഷമാവുകയും ഏറ്റുമുട്ടലിലേക്കു വരെ നീങ്ങുകയും ചെയ്ത സമയത്തു പാക് താരത്തിനൊപ്പം കളിച്ച് കുരുക്കിലായിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ഇംഗ്ലണ്ടിനെ കൗണ്ടി ക്രിക്കറ്റിലാണ് ഇഷാനും പാക് ഫാസ്റ്റ് ബൗളറായ മുഹമ്മദ് അബ്ബാസും ഒരേ ടീമിനായി കളിച്ചത്.
ഈ മല്‍സരത്തില്‍ അബ്ബാസിന്റെ ബോളില്‍ ക്യാച്ചെടുത്ത ശേഷം ഇഷാന്‍ ആഹ്ലാദ പ്രകടനം നടത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇഷാന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇഷാനെ ഇന്ത്യ വിലക്കണമെന്നും ചിലര്‍ ആഞ്ഞടിക്കുന്നു.

കൗണ്ടിയില്‍ ഇതാദ്യം
ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട റെഡ് ബോള്‍ ടൂര്‍ണമെന്റായ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് ഇഷാന്‍ കിഷന്‍ കളിക്കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവരികയെന്ന ലക്ഷ്യമാണ് കൗണ്ടിയില്‍ കളിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ആഴ്ചകള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയ ഇന്ത്യന്‍ എ ടീമില്‍ ഇഷാന്‍ കിഷനുമുണ്ടായിരുന്നു. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടു അനൗദ്യോഗിക ചെസ്റ്റുകള്‍ക്കു പിന്നാലെ അദ്ദേഹം കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമയായി കരാറൊപ്പിടകയും ചെയ്തു. സീസണില്‍ രണ്ടു മല്‍സരങ്ങളിലാണ് അവര്‍ക്കു വേണ്ടി താരം കളിക്കുക.
ട്രെന്റ് ബ്രിഡ്ജില്‍ യോര്‍ക്ക്‌ഷെയറുമായുള്ള മല്‍സരത്തിലൂടെ അരങ്ങേറിയ ഇഷാന്‍ കന്നി ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായി കസറുകയും ചെയ്തു. സ്വതസിദ്ധമായ അഗ്രസീവ് ശൈിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം 87 റണ്‍സെടുത്താണ് പുറത്തായത്. വെറും 98 ബോളുകളിലാണിത്. 12 ഫോറുകളും ഒരു സിക്‌സറും ഇതിലുള്‍പ്പെടും.
പാക് താരത്തിനൊപ്പം ആഹ്ലാദപ്രകടനം
കൗണ്ടി ക്രിക്കറ്റില്‍ കിടിലന്‍ ഫിഫ്റ്റിയുമായി അരങ്ങേറിയ അതേ മല്‍സരത്തില്‍ തന്നെയാണ് പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അബ്ബാസിനൊപ്പമുള്ള ആഘോഷപ്രകനത്തിന്റെ പേരില്‍ ഇഷാന്‍ കിഷന്‍ കുരുക്കിലായിരിക്കുന്നത്. ദീര്‍ഘകാലമായി കൗണ്ടിയില്‍ ഹംപ്‌ഷെയറിനായി കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് അബ്ബാസ്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാനോടൊപ്പം സീസണില്‍ ഡ്രസിങ് റൂം പങ്കിടേണ്ടി വരുമെന്നു അറിഞ്ഞിട്ടും അതിനു സമ്മതം മൂളിയാണ് അബ്ബാസ് നോട്ടിങ്ഹാംഷെയറിലേക്കു കൂടുമാറിയത്. മൂന്നു ഫോര്‍മാറ്റുകളിലും പാകിസ്താന്‍ ക്രിക്കറ്റ് ടീമിലേക്കു തിരിച്ചുവരികയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം കൗണ്ടിയില്‍ ഭാഗ്യപരീക്ഷണം നടത്തുന്നത്.
പാക് പേസര്‍ മുഹമ്മദ് അബ്ബാസിനൊപ്പം ആഹ്ലാദപ്രകടനം നടത്തുന്ന ഇഷാന്‍ കിഷന്‍. വീഡിയോ കാണാം
കഴിഞ്ഞ ദിവസം യോര്‍ക്ക്‌ഷെയര്‍ ഓപ്പണറായ ആദം ലിത്തിനെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കിയ ശേഷമുള്ള അബ്ബാസിന്റെയും ഇഷാന്റെയും ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നോട്ടിങ്ഹാംഷെയര്‍ ഒന്നാമിന്നിങ്‌സില്‍ 487 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങിന ഇറങ്ങിയ യോര്‍ക്ക്‌ഷെയറിന്റെ ആദ്യ വിക്കറ്റ് അബ്ബാസ് തുടക്കത്തില്‍ തന്നെ വീഴ്ത്തുകയും ചെയ്തു.

screenshot
റൗണ്ട് ദി വിക്കറ്റായി ഒരു ലെങ്ത്ത് ബോളാണ് പാക് പേസര്‍ പരീക്ഷിച്ചത്. ക്രീസിലുള്ള ആദം ലിത്തിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഇഷാന്റെ കൈകളിലെത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു. ടീമംഗങ്ങള്‍ക്കൊപ്പം ഇരുവരുടെയും ആഹ്ലാദപ്രകടനം.
ചരിത്രത്തില്‍ ഇതു ഏഴാം തവണ മാത്രമാണ് കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്താന്‍ താരങ്ങള്‍ ഒരേ ടീമിനായി കളിക്കുന്നത്. 1970ല്‍ ബിഷന്‍ സിങ് ബേദിയും പാക് താരങ്ങളായ മുഷ്താഖ് മുഹമ്മദും സര്‍ഫ്രസാസ് നവാസുമാണ് ആദ്യമായി ഒരേ ടീമില്‍ കളിച്ചിട്ടുള്ളത്. അവസാനമായി 2022ല്‍ ചേതേശ്വര്‍ പുജാരയും മുഹമ്മദ് റിസ്വാനും ഒരേ ടീമിന്റെ ഭാഗമാവുകയും ചെയ്തു.
ഇഷാന് രൂക്ഷ വിമര്‍ശനം
പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അബ്ബാസിനൊപ്പം ഒരേ ടീമില്‍ കളിക്കുന്നതിനൊപ്പം ഒരുമിച്ച് ആഹ്ലാദപ്രകടനംന നടത്തുകയും ചെയ്തത് ഇന്ത്യന്‍ ആരാധകര്‍ക്കു രസിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനവുമായി അവര്‍ രംഗത്തിറങ്ങുകയും ചെയ്തു.
ഇഷാന്‍ കിഷനെ ഇന്ത്യ വിലക്കണം. പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇന്ത്യ ഇത്രയും ശക്തമായ നിലപാടെടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇഷാന്റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ സാധിക്കില്ലെന്നു ആരാധകര്‍ കുറിക്കുന്നു.
ഇഷാന്‍ കിഷനെ ഇന്ത്യന്‍ ആരാധകര്‍ ബഹിഷ്‌കരിക്കണം. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം ഇത്രയും വഷളായ സാഹചര്യത്തില്‍ അവരുടെ ഒരു താരത്തോടൊപ്പം ഇഷാന്‍ കളിച്ചത് വലിയ തെറ്റാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.