Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

92ല്‍ നില്‍ക്കെ 6, 6!! ആകെ 10 സിക്‌സ്, ഇഷാന്‍ വെടിക്കെട്ട്, സഞ്ജു കാണുന്നില്ലേ?

ഇന്ത്യന്‍ ടീമിലേക്കു ഗംഭീര തിരിച്ചുവരവിനായി താന്‍ പൂര്‍ണ സജ്ജനാണെന്നു തീപ്പൊരി സെഞ്ച്വറിയുമായി തെളിയിച്ചിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിലാണ് ഇഷാന്‍ കത്തിക്കയറിയത്. മധ്യപ്രദേശുമായുള്ള കളിയിലാണ് ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ ഇടിവെട്ട് സെഞ്ച്വറി കുറിച്ചത്. 107 ബോളില്‍ 10 സിക്‌സറും അഞ്ചു ഫോറുമടക്കം 114 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

സെഞ്ച്വറിയിലെത്താന്‍ വെറും 86 ബോളുകള്‍ മാത്രമേ ഇഷാന് വേണ്ടി വന്നുള്ളൂ. വ്യക്തിഗത സ്‌കോര്‍ 92ല്‍ നില്‍ക്കെ സിംഗിളും ഡബിളുമെടുത്ത് സെഞ്ച്വറി നേട്ടം കുറിക്കാനല്ല അദ്ദേഹം ശ്രമിച്ചത്. അതിനു പകരം അടുത്ത രണ്ടു ബോളിലും തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തിയാണ് ഇഷാന്‍ മൂന്നക്കത്തിലെത്തിയത്. ഈ ഇന്നിങ്‌സോടെ ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ISHAN KISHAN

നേരത്തേ മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നയാളാണ് ഇഷാന്‍. ഈ വര്‍ഷമാദ്യമായിരുന്നു ഇത്. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കാതെ മാറിനിന്ന അദ്ദേഹം പകരം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലിന്റെ പുതിയ സീസണിനു വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ഇതു ബിസിസിഐയെ ചൊടിപ്പിക്കുകയും ചെയ്തു.

ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാനെ പുറത്താക്കിയാണ് ഇതിനോടു അവര്‍ പ്രതികരിച്ചത്. മാത്രമല്ല ഇന്ത്യന്‍ ടീമിലേക്കു താരത്തെ പിന്നീട് പരിഗണിക്കുകയും ചെയ്തില്ല. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും ഇഷാന്‍ കളിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അഫ്ഗാനിസ്താന്‍, സിംബാബ്‌വെ, ശ്രീലങ്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹത്തിനു ടി20 ലോകകപ്പിനുള്ള ടീമിലും സ്ഥാനം ലഭിച്ചില്ല.

ISHAN KISHAN

ഇഷാന്റെ അന്താരാഷ്ട്ര കരിയര്‍ തന്നെ അവസാനിച്ചുവെന്നു ഇതോടെ ആരാധകരും ഭയപ്പെട്ടിരുന്നു. എന്നാര്‍ കരിയര്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ ഇഷാന്‍ തയ്യാറായത്. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇഷാന്‍ മിന്നിക്കുകയും ചെയ്തിരിക്കുകയാണ്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ മാത്രമല്ല അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്‍റിലും അദ്ദേഹം കളിക്കുന്നുണ്ട്.

ഈ ടൂര്‍ണമെന്റിലും കസറിയാല്‍ ബംഗ്ലാദേശുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ്, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും ഇഷാന്‍ തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം കാരണം പണി കിട്ടിയത് മലയാളി താരം സഞ്ജു സാംസണിനാണ്. സഞ്ജുവിനെ പിന്തള്ളി ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇഷാന്‍ ടീമില്‍ ഇടം നേടിയേക്കും.

Story first published: Friday, August 16, 2024, 17:17 [IST]
Other articles published on Aug 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+