For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു നോക്കിയിരുന്നോ, 5ല്‍ 4ലും സെഞ്ച്വറി!! ഇഷാനെ ഇന്ത്യ ഇനി എങ്ങനെ തഴയും? വിളിയുടന്‍

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്തു വന്നിരിക്കുകയാണ്. ചാംപ്യന്‍സ് ട്രോഫിക്കുള്ള പ്രധാന സെലക്ഷന്‍ ട്രയല്‍സിലൊന്നായ വിജയ് ഹസാരെ ട്രോഫിയിലാണ് നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത ചിലര്‍ കസറുന്നത്. ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കു പിന്നാലെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഇഷാന്‍ കിഷനും ബാറ്റിങില്‍ കസറിയിരിക്കുകയാണ്.

മണിപ്പൂരുമായുള്ള കളിയില്‍ ജാര്‍ഖണ്ഡിനു വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം സെഞ്ച്വറിയോടെ ഹീറോയായി മാറിയത്. റണ്‍ചേസില്‍ ടീം മിന്നുന്ന വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇഷാന് തന്നെയായിരുന്നു. ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് അദ്ദേഹം.

ISHAN KISHAN

ഇഷാന്റെ പ്രകടനം

ജയ്പൂരില്‍ നടന്ന രണ്ടാം റൗണ്ട് മല്‍സരത്തിലാണ് ജാര്‍ഖണ്ഡിനായി ഇഷാന്‍ കിഷന്‍ കത്തിക്കയറിയത്. മണിപ്പൂരിനെതിരേ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ 134 റണ്‍സുമായി അദ്ദേഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ വെറും 78 ബോളിലാണ് 134 റണ്‍സ് വാരിക്കൂട്ടിയത്. 16 ഫോറുകളും ആറു സിക്‌സറുമടക്കമായിരുന്നു ഇത്. 171.79 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇഷാന്‍ കൊടുങ്കാറ്റായി മാറിയപ്പോള്‍ 254 റണ്‍സെന്ന വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വെറും 28.3 ഓവറില്‍ ജാര്‍ഖണ്ഡ് ടീം മറികടക്കുകയും ചെയ്തു. ഇഷാന്റെ ഓപ്പണിങ് പങ്കാളിയായ ഉത്കര്‍ഷ് സിങ് 68 റണ്‍സും നേടി. ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍- ഉത്കര്‍ഷ് ജോടി 196 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ ജാര്‍ഖണ്ഡ് വിജയമുറപ്പാക്കിയിരുന്നു.

നാലാം സെഞ്ച്വറി

ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ശേഷം ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ തിരിച്ചുവരവിനുള്ള കഠിന പ്രയത്‌നത്തിലാണ് ഇഷാന്‍ കിഷന്‍. ദേശീയ ടീമിനായി ഈ വര്‍ഷം ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ വിവിധ ടൂര്‍ണമെന്റുകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

കഴിഞ്ഞ ഐപിഎല്ലിനു ശേഷമുള്ള വിവിധ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഇഷാന്‍ കളിച്ചിരുന്നു. ഇതില്‍ സയ്ദ് മുഷാതാഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലൊഴികെ മറ്റുള്ളവയിലെല്ലാം സെഞ്ച്വറി നേടാനും അദ്ദേഹത്തിനായിട്ടുണ്ട്. ബുച്ചി ബാബു ടൂര്‍ണമെന്റിലാണ് ഇഷാന്‍ ആദ്യം കളിച്ചത്. ഇതില്‍ സെഞ്ച്വറിയോടെ കസറി. ഇതിനു ശേഷം ദുലീപ് ട്രോഫിയിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി.

പിന്നീട് രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി ഇറങ്ങിയപ്പോഴും ഇഷാന്‍ മോശമാക്കിയില്ല. അവിടെയും സെഞ്ച്വറിയോടെ അദ്ദേഹം സാന്നിധ്യമറിയിച്ചു. പക്ഷെ മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി കുറിക്കാന്‍ ഇഷാന് കഴിഞ്ഞില്ല. എന്നാല്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളിയില്‍ തന്നെ ഇടിവെട്ട് സെഞ്ച്വറിയോടെ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തിരിക്കുകയാണ്.

SANJU SAMSON

സഞ്ജു ഭയക്കണം

ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഫോം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. കാരണം വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം കേരളത്തിനായി കളിക്കുന്നില്ല. വയനാട്ടില്‍ നടന്ന ടീമിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കാതിരുന്നത് കാരണമാണ് അദ്ദേഹത്തെ കേരളാ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് കെസിഎ അറിയിച്ചത്. എന്നാല്‍ പരിക്കു കാരണമാണ് സഞ്ജു വിട്ടുനിന്നതെന്നും സൂചനകളുണ്ട്.

ഇന്ത്യന്‍ ടി20 ടീമില്‍ ഏറെക്കുറെ സ്ഥാനമുറപ്പാക്കി കഴിഞ്ഞെങ്കിലും ഏകദിനത്തില്‍ സഞ്ജു സ്ഥിരാംഗമല്ല. അതിനിടെയാണ് ഇഷാന്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി കസറുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ ഫോം അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും ഇഷാന് വഴി തുറന്നേക്കും. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതിനാല്‍ സഞ്ജു തഴയപ്പെട്ടേക്കുകയും ചെയ്യും.

Story first published: Tuesday, December 24, 2024, 6:25 [IST]
Other articles published on Dec 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+