'അന്ന് ഇഷാന്റെ പ്രകടനം കണ്ട് ധോണി പറഞ്ഞു', ഇപ്പോള്‍ അത് സത്യമായി! വെളിപ്പെടുത്തി കോച്ച്

മുംബൈ: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെ ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ താരമായിരിക്കുകയാണ്. പരിക്കേറ്റ രോഹിത് ശര്‍മക്ക് പകരം ഓപ്പണറായി എത്തിയ ഇഷാന്‍ 131 പന്തില്‍ 210 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും ഇഷാന്‍ സ്വന്തം പേരിലാക്കി. ഇന്ത്യന്‍ ടീമിലേക്ക് ടി20, ഏകദിന അരങ്ങേറ്റം ഫിഫ്റ്റിയോടെ ആഘോഷിച്ച ഇഷാന്‍ പിന്നീടങ്ങോട്ട് നിരാശപ്പെടുത്തി.
ഇടവേളക്ക് ശേഷമാണ് ഇഷാന്‍ വെടിക്കെട്ട് പ്രകടനത്തോടെ തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിലേക്കുള്ള മത്സരം കടുപ്പിച്ചാണ് ഇഷാന്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചത്. ഒട്ടുമിക്ക പ്രമുഖരും ഇഷാന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഇഷാനെക്കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്റെ പരിശീലകനായ ഉത്തം മജുംദാര്‍.

ധോണി അന്നേ പ്രശംസിച്ചു
ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ എത്തുന്നതിന് മുമ്പ് തന്നെ ധോണി ഇഷാനെ പ്രശംസിച്ചിരുന്നു. ഇത്രയും പ്രതിഭയുള്ള താരം രാജ്യത്തിനായി ദീര്‍ഘനാള്‍ കളിച്ചില്ലെങ്കില്‍ സ്വയം ചെയ്യുന്ന അനീതിയായിരിക്കും അതെന്നാണ് ധോണി പറഞ്ഞത്. ഇഷാന്റെ മൂത്ത സഹോദരന്‍ രാജ് കിഷനും ക്രിക്കറ്റില്‍ പ്രതിഭയുള്ള താരമാണ്. എന്നാല്‍ കുടുംബം ഒരു മകനെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചതോടെ രാജ് തന്റെ ക്രിക്കറ്റ് മോഹം അവസാനിപ്പിക്കുകയും മെഡിക്കല്‍ ബിരുദം എടുക്കുകയുമാണ് ചെയ്തത്'-ഇഷാന്റെ കോച്ച് പറഞ്ഞു.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ആദ്യ ബാറ്റിങ്ങുകൊണ്ട് തന്നെ വിസ്മയിപ്പിച്ചു
പരിശീലനത്തിനെത്തിയ ആദ്യ ദിവസം ഇഷാന്‍ വളരെ ചെറുതായിരുന്നു. അവന് മികച്ച പ്രകടനം നടത്താനാവുമോയെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ മികച്ച കവര്‍ഡ്രൈവുകളുമായി അവന്‍ ഞെട്ടിച്ചു. ആറുവയസുകാരന്റെ കവര്‍ഡ്രൈവുകള്‍ കണ്ടപ്പോള്‍ ഇഷാന്റെ പിതാവായ പ്രണവ് ജീയോട് ഞാന്‍ പറഞ്ഞു നിങ്ങളുടെ മകന്‍ സവിശേഷമായ താരമാണ്. ഇന്ത്യക്കായി ഇവന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് നിര്‍ഭാഗ്യം മാത്രമായിരിക്കും-ഉത്തം മജുംദാര്‍ പറഞ്ഞു.

360 ഡിഗ്രി താരം
ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെപ്പോലെ തന്നെ കളിക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ട്. ഏത് ബാറ്റിങ് പൊസിഷനിലും കളിച്ച് മികവ് കാട്ടാന്‍ ഇഷാന് സാധിക്കും. എന്നാല്‍ പലപ്പോഴും ഇന്ത്യ ആവിശ്യത്തിന് പിന്തുണ ഇഷാന് നല്‍കുന്നില്ല. റിഷഭ് പന്തിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ താരങ്ങളിലൊരാളാണ് ഇഷാന്‍ കിഷന്‍. ഓപ്പണറായും മധ്യനിരയിലും ഇന്ത്യക്ക് പരീക്ഷിക്കാവുന്ന താരം കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.

ഇരട്ട സെഞ്ച്വറി പ്രകടനം ഗംഭീരം
ഇഷാന്‍ നേടിയ 10 സിക്‌സുകള്‍ നോക്കുക. എത്രത്തോളം പവറാണ് ഓരോ ഷോട്ടിലുമുള്ളത്. ഇത് ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ല. മാസങ്ങളുടെ കഠിനധ്വാനംകൊണ്ടാണ് ഇത് നേടിയത്. ദിവസവും രണ്ട് സെക്ഷനുകളിലായി 500-600 പന്തുകള്‍ അവന്‍ നേരിട്ടു. ഇതിലെ 200 പന്തുകളും വലിയ ഷോട്ടുകളായിരുന്നു. അവന് വലിയ ഷോട്ടുകള്‍ കളിക്കാന്‍ അസാധ്യ കഴിവുണ്ട്. 24 വയസ് മാത്രമാണ് പ്രായം. ചില ഉയര്‍ച്ച താഴ്ച്ചകള്‍ അവനുണ്ടായിട്ടുണ്ട്. എന്നാല്‍ മാനസികമായി വളരെ ശക്തനാണവന്‍. കഴിഞ്ഞത് ചരിത്രം മാത്രമാണെന്ന് ഞാന്‍ അവനോട് പറയാറുണ്ട്. എന്നെ സംബന്ധിച്ചത് കഴിഞ്ഞുപോയത് വിഷയമേയല്ല. അതാണ് ഞാന്‍ അവനോട് പറയുന്നതും-മജുംദാര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs BAN Test: രാഹുല്‍-ഗില്‍ ഓപ്പണിങ്, റിഷഭ് ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

2023ലെ ലോകകപ്പ് കളിക്കുമോ?
2023ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ഇഷാന്‍ സ്ഥാനം പിടിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ശിഖര്‍ ധവാന് പകരം ഇഷാന്‍ എത്തിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇനിയുള്ള മത്സരങ്ങളിലും ഇഷാന് സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. ടി20 ഫോര്‍മാറ്റിലും ടീമിന് വലിയ ഉപകാരിയാവുന്ന താരമാണ് ഇഷാന്‍. എന്നാല്‍ വേണ്ടത്ര അവസരം നല്‍കേണ്ടതായുണ്ട്. ഇരട്ട സെഞ്ച്വറി പ്രകടനം ഇഷാന്റെ കരിയര്‍ മാറ്റിമറിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications