Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ടെസ്റ്റില്‍' ഏകദിനം കളിച്ച് ഇഷാന്‍, 247 ബോളില്‍ 173!! സഞ്ജുവടക്കം പേടിക്കണം, ഗംഭീര്‍ വിളിക്കുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും സെലക്ടര്‍മാരുമെല്ലാം മറന്നു പോയ പേരുകളിലൊന്നാണ് വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്റേത്. ഒരു സമയത്തു ടി20യിലെ ഫസ്ഫ്‌റ് ചോയ്‌സ് കീപ്പറും ഏകദിനത്തിലെ ബാക്കപ്പുമായിരുന്നു അദ്ദേഹം. ടെസ്റ്റിലും 27 കാരാനായ താരം കളിച്ചു കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ ഇഷാന്‍ ടീമിനു ഏഴയലത്തു പോലുമില്ല.

എന്നാലിതാ തന്നെ അങ്ങനെ മറക്കാന്‍ വരട്ടെയെന്നും ദേശീയ ടീമിലേക്കു ഇനിയുമൊരു മടങ്ങിവരവ് സാധ്യമാണെന്നും അദ്ദേഹം ഗംഭീര ഇന്നിങ്‌സുമായി തെളിയിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ ജാര്‍ഖണ്ഡിനു വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ 170 പ്ലസ് റണ്‍സ് വാരിക്കൂട്ടിയത്.

ISHAN KISHAN

ക്യാപ്റ്റന്റെ കളി

കോയമ്പത്തൂരില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് എയിലെ മല്‍സരത്തില്‍ മുന്‍ ചാംരപ്യന്മാരായ തമിഴ്‌നാടുമായാണ് ഇഷാന്‍ കിഷന്റെ ജാര്‍ഖണ്ഡ് ഏറ്റുമുട്ടിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി അദ്ദേഹം (173) മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ജാര്‍ഖണ്ഡ് ഒന്നാമിന്നിങ്‌സില്‍ 419 റണ്‍സും സ്്‌കോര്‍ ചെയ്തു.

ടീമിന്റെ പകുതിയോളം റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. റെഡ് ബോള്‍ മാച്ചില്‍ ഏകദിന ശൈലിയിലുള്ള വളരെ അഗ്രസീവായ ബാറ്റിങാണ് താരം കാഴ്ചവച്ചത്. വെറും 247 ബോളിലാണ് ഇഷാന്‍ 173 റണ്‍സ് സ്‌കോര്‍ ചെയ്തത്. 15 ഫോറുകളും ആറു സിക്‌സറുകളും ഇതിലുള്‍പ്പെടും.

സെലക്ടര്‍മാരെ ഇതു കാണൂ

സൗത്താഫ്രിക്കയുമായി അടുത്ത മാസം നാട്ടില്‍ ഇന്ത്യ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കാനിരിക്കെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ആകര്‍ഷിക്കുന്ന പ്രകടനമാണ് ഇഷാന്‍ കിഷന്‍ കാഴ്ചവച്ചിരിക്കുന്നത്. ടെസ്റ്റിലെ ഫസ്റ്റ് ചോയ്‌സ് കീപ്പറായ റിഷഭ് പന്ത് ഇപ്പോള്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ടീമിലേക്കു മടങ്ങിയാന്‍ ഇഷാന് ഇതു സുവര്‍ണാവസരം തന്നെയായിരിക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പര നഷ്ടമായ റിഷഭ് ഇനി സൗത്താഫ്രിക്കയുമായും കളിക്കുമോയെന്ന കാര്യം സംശയമാണ്. ധ്രുവ് ജുറേലും പുതുമുഖമായ എന്‍ ജഗദീശനുമായിരുന്നു കഴിഞ്ഞ പരമ്പരയില്‍ ടീമിന്റെ കീപ്പര്‍മാര്‍.

രഞ്ജി ട്രോഫിയില്‍ ഇനിയുള്ള ഇന്നിങ്‌സുകളിലും മികച്ച ഫോം തുടര്‍ന്നാല്‍ സൗത്താഫ്രക്കയ്‌ക്കെതിരേ ജഗദീശനു പകരം ഇഷാനെ ടെസ്റ്റ് ടീമിലേക്കു വിളിക്കാനിടയുണ്ട്. ഇക്കാര്യം മുഖ്യ സെലക്ടര്‍ അഗാര്‍ക്കറും കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ISHAN KISHAN

ഫിറ്റല്ലാത്തതിനാലാണ് ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റില്‍ റിഷഭിനു പകരം ഇഷാനെ ഉള്‍പ്പെടുത്താതിരുന്നത്. അവന്‍ വളരെ മികച്ച താരമാണെന്നു നമുക്കെല്ലാം അറിയാം. കുറച്ചു കൂടി കളിക്കണമെന്നും നല്ല പ്രകടനങ്ങള്‍ ഇഷാന്‍ നടത്തണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നുമാണ് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും ഇഷാനു പ്രതീക്ഷിക്കാന്‍ വക നല്‍കുന്നതാണ്.

പ്രായവും ഇടംകൈയന്‍ ബാറ്ററാണെന്നതുമെല്ലാം അദ്ദേഹത്തിനു പ്ലസ് പോയിന്റാവുന്ന കാര്യങ്ങളാണ്. മാത്രമല്ല കോച്ച് ഗൗതം ഗംഭീര്‍ പിന്തുടരുന്ന അഗ്രസീവ് ശൈലിയിലുള്ള ക്രിക്കറ്റിന്റെ വക്താവുമാണ് ഇഷാന്‍.

ഒരു സമയത്തു ദേശീയ ടീമില്‍ നിന്നും പൂര്‍ണമായി പുറത്തായ ശേഷം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി ഇപ്പോള്‍ ഏകദിനത്തില്‍ വൈസ് ക്യാപ്റ്റന്‍സിയില്‍ വരെ എത്തി നില്‍ത്തുക്കുന്ന ശ്രേയസ് അയ്യര്‍ അദ്ദേഹത്തിനു മുന്നിലുണ്ട്.

അതുകൊണ്ടു തന്നെ ഇഷാന് ഇപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ വിവിധ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി കളിക്കുന്നതിനൊപ്പം വലിയ ഇന്നിങ്‌സുകളും കളിക്കാനായാല്‍ അദ്ദേഹത്തിനു സെലക്ടര്‍മാരുടെ വിളിയെത്തുമെന്നുറപ്പാണ്. ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ടി20യിലുമെല്ലാം ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന അഗ്രസീവ് ബാറ്ററാണ് അദ്ദേഹം.

Story first published: Thursday, October 16, 2025, 17:34 [IST]
Other articles published on Oct 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+