For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്‍ മടങ്ങിവരുന്നു! തിരിച്ചുവരവ് ഈ ടീമിനോടൊപ്പം, ഇനി കളി മാറും; ലക്ഷ്യം ടി20 ലോകകപ്പ് ടിക്കറ്റ്

ക്രിക്കറ്റില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷനായ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ചെറിയൊരു ബ്രേക്കിനു ശേഷം ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുന്നു. ഇഷാന്റെ കാര്യത്തില്‍ കഴിഞ്ഞ ഒന്ന്- രണ്ടു മാസങ്ങളായി പല അവ്യക്തതകളുമുണ്ടായിരുന്നു. ദേശീയ ടീമില്‍ നിന്നും പിന്‍മാറിയ താരം രഞ്ജി ട്രോഫിയില്‍ നിന്നും വിട്ടുനിന്നത് ദുരൂഹത വര്‍ധിപ്പിച്ചു. ഇഷാന് എന്തു പറ്റിയെന്ന തരത്തില്‍ ആരാധകര്‍ വലിയ ആശങ്കയും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഇപ്പോഴിതാ എല്ലാ അനിശ്ചിതത്വങ്ങളും അവസാനിപ്പിച്ചു കൊണ്ട് ഇഷാന്‍ മടങ്ങിവരികയാണ്. പക്ഷെ രഞ്ജിയില്‍ ജാര്‍ഖണ്ഡ് ടീമിനോടൊപ്പമല്ല, മറിച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചുകൊണ്ടാണ് ഇഷാന്റെ തിരിച്ചുവരവ്. മുംബൈയുടെ പുതിയ ക്യാപ്റ്റനായി അടുത്തിടെ ചുമതലയേറ്റ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ പരിശീലനവും ആരംഭിച്ചിരിക്കുകയാണ്.

ISHAN KISHAN

ഹാര്‍ദിക്കിനും സഹോദരനായ ക്രുനാല്‍ പാണ്ഡ്യക്കുമൊപ്പം ഇഷാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബറോഡയിലെ കിരണ്‍ മോറെ അക്കാദമിയിലാണ് താരത്തിന്റെ പരിശീലനം. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണില്‍ മുംബൈയ്‌ക്കൊപ്പം മിന്നിക്കാന്‍ തന്നെയാണ് ഇഷാന്റെ പടയൊരുക്കം.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്നതായിരിക്കും ഇഷാന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് ഇത്ര നേരത്തേ തന്നെ അദ്ദേഹം പരിശീലനവും തുടങ്ങിയിരിക്കുന്നത്. ഇതോടെ ലോകകപ്പ് ടീമിലേക്കു വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ത്രികോണ പോരാട്ടം തന്നെയായിരിക്കും നടക്കുകയെന്നുറപ്പായിരിക്കുകയാണ്. നിലവില്‍ ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു ജിതേഷ് ശര്‍മയാണ് ഫേവറിറ്റ്.

ഇഷാന്റെ അസാന്നിധ്യം മലയാളി താരം സഞ്ജു സാംസണിന്റെയും സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരേ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ജിതേഷും സഞ്ജുവുമായിരുന്നു വിക്കറ്റ് കീപ്പര്‍മാര്‍. അവസാന കളിയില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു.

ഇതോടെ ലോകകകപ്പിലും ഇടം ലഭിക്കുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷകളും വര്‍ധിച്ചു. എന്നാല്‍ സഞ്ജുവിനെ പിന്തള്ളി വീണ്ടും ടീം മാനേജ്‌മെന്റിന്റെ പ്രീതി പിടിച്ചുപറ്റി ടീമിലേക്കു മടങ്ങിയെത്താനാണ് ഇഷാന്റെ ശ്രമം. ഇതിനായി ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം അദ്ദേഹത്തിനു കസറിയേ തീരൂ.

ISHAN KISHAN

കഴിഞ്ഞ ഡിസംബറില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. പക്ഷെ ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് തനിക്കു മാനസികമായി ഒരു ബ്രേക്ക് എടുക്കേണ്ട സാഹചര്യം വന്നിരിക്കുകയാണെന്നും ടീം വിടാന്‍ അനുവദിക്കണമെനന്നും അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഇഷാന്‍ ടീം വിടുകയും ചെയ്തു. ഒരു ബ്രേക്കെടുത്ത് താരം രഞ്ജിയില്‍ കളിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തുമെണ് കരുതിയതെങ്കിലും അതുണ്ടായില്ല.

മാത്രമല്ല ഇഷാന്‍ എവിടെയാണെന്നു പോലും ആര്‍ക്കും കൃത്യമായ ധാരണയുമില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് അഫ്ഗാനുമായുള്ള ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം തഴയപ്പെടുന്നത്. ഇതോടെ ടീം മാനേജ്‌മെന്‍റിനു ഇഷാന്റെ ഈ ഒളിച്ചുകളിയില്‍ അതൃപ്തിയുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇഷാനെ തിരികെ വിളിക്കുമെന്നു കരുതപ്പെട്ടെങ്കിലും അതുമുണ്ടായില്ല.

കെഎസ് ഭരത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായപ്പോള്‍ ഇഷാനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പുതുമുഖമായ ധ്രുവ് ജുറേലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ശേഷിച്ച മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവയിലും ഇഷാനെ പരിഗണിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലിലൂടെ തന്നെയാവും താരത്തിന്റെ മടങ്ങിവരവെന്നു ഉറപ്പിക്കാം.

Story first published: Wednesday, February 7, 2024, 22:46 [IST]
Other articles published on Feb 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+