For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടോസ് മുതല്‍ ടീം ബസ് വരെ, എവിടെയും കൂവല്‍! ഹാര്‍ദിക് തളര്‍ന്നോ? ഇഷാന്റെ വെളിപ്പെടുത്തല്‍

ഐപിഎല്‍ കാലത്തു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരിക്കെ ഹാര്‍ദിക് പാണ്ഡ്യ കടന്നുപോയ മോശം അവസ്ഥയെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് ടീമംഗവും അടുത്ത സുഹൃത്തുമായ ഇഷാന്‍ കിഷന്‍. ഐപിഎല്ലിനിടെ മുംബൈയിലെ വാംഖഡെയില്‍ തന്നെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ക്രിക്കറ്റ് പ്രേമികളുടെ കൈയടിയാണ് ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഹാര്‍ദിക് സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു സാധിച്ചിരുന്നു.

വിമര്‍ശകരെ കൊണ്ടു തന്നെ കൈയടിപ്പിച്ച് ഹാര്‍ദിക് ശക്തമായ തിരിച്ചുവരവ് നടത്തിയതില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്നു ഇഷാന്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ അത്ര മാത്രം അധിക്ഷേപങ്ങളാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നതെന്നും പക്ഷെ ഒരിക്കല്‍പ്പോലും മനസ്സ് തളര്‍ന്ന് അദ്ദേഹത്തെ താന്‍ കണ്ടിട്ടില്ലെന്നും ഇഷാന്‍ വെളിപ്പെടുത്തുന്നു. ലോകകപ്പില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനു കഴിഞ്ഞു. 151.57 സ്‌ട്രൈക്ക് റേറ്റോടെ 144 റണ്‍സെടുത്ത അദ്ദേഹം 11 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

HARDIK PANDYA- ISHAN KISHAN

2023ലെ ഐപിഎല്ലിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് പഴയ തട്ടകമായ മുംബൈയിലേക്കു മടങ്ങിയെത്തുകയും രോഹിത് ശര്‍മയില്‍ നിന്നും നായകസ്ഥാനമേറ്റെടുക്കുകയും ചെയ്ത ശേഷം ആരാധകരുടെ മനസ്സിലെ വില്ലനായി ഹാര്‍ദിക് മാറിയിരുന്നു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മാത്രമല്ല മറ്റു വേദികളില്‍ ടീമിനെ നയിക്കാനിറങ്ങിയപ്പോഴും വലിയ കൂവലാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്.

ഇതു ഹാര്‍ദിക്കിന്റെ പ്രകടനത്തെയും മോശമായി ബാധിച്ചിരുന്നു. ബാറ്റിങിലും ബൗളിങിലും അദ്ദേഹം ഒരുപോലെ ഫ്‌ളോപ്പായി മാറി. കൂടാതെ പോയിന്റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

ടി20 ലോകകപ്പ് കിരീടവുമായി ഹാര്‍ദിക് വാംഖഡെ സ്‌റ്റേഡിയത്തിലേക്കു ഇറങ്ങിയ ശേഷം ആരാധകര്‍ മുഴുവന്‍ ആര്‍പ്പുവിളിക്കുന്നത് കണ്ടപ്പോള്‍ താന്‍ വളരെയധികം വികാരധീനനായെന്നു ഇഷാന്‍ വെളിപ്പെടുത്തി. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു കടംവീട്ടല്‍ കൂടിയായിരുന്നുവെന്നും വിക്കറ്റ് കീപ്പര്‍ ചൂണ്ടിക്കാട്ടി.

ഹാര്‍ദിക് കടന്നുപോയ കഴിഞ്ഞ ആറു മാസത്തെക്കുറിച്ചു വാക്കുകള്‍ കൊണ്ട് വിവരിക്കുക പ്രയാസമാണ്. അവനെപ്പെറ്റി പല തരത്തിലുള്ള കാര്യങ്ങള്‍ ആളുകള്‍ പറയുകയും എഴുതുകയും ചെയ്തു. പക്ഷെ ഹാര്‍ദിക് ഒരിക്കലും തന്റെ ശാന്തത കൈവിട്ടില്ല. ഭൂരിഭാഗം സമയത്തും ഞാന്‍ അദ്ദേഹത്തിനൊപ്പം തന്നെയുണ്ടായിരുന്നു. വഡോദരയിലെ പരിശീലനമായാലും ഐപിഎല്ലിനിടെയായാലും ഞങ്ങള്‍ പലപ്പോഴും ഒരുമിച്ചുണ്ടായിരുന്നു.

HARDIK PANDYA

എന്തു കൊണ്ടാണ് തനിക്കു ഇത്തരം കാര്യങ്ങള്‍ നേരിടേണ്ടി വരുന്നതെന്നു ഒരിക്കല്‍പ്പോലും ഹാര്‍ദിക് പറഞ്ഞിട്ടില്ല. എല്ലാ പ്രശ്‌നങ്ങളെയും അദ്ദേഹം വളരെ കൂളായി തന്നെ നേരിട്ടു. അവയെ എല്ലാം ഒരു കളിയുടെ സ്പിരിറ്റില്‍ മാത്രം എടുക്കുകയും സ്വന്തം ഗെയിമില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്തതായും ഇഷാന്‍ വിശദമാക്കി.

ഐപിഎല്ലിനിടെ എവിടെയെല്ലാം കളിക്കാന്‍ പോയോ, അവിടെയെല്ലാം അധിക്ഷേപമാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നത്. ടോസില്‍ തുടങ്ങി ടീം ബസിലേക്കു കയറുമ്പോഴും വിമാനത്താവളത്തിലെത്തിയപ്പോഴുമെല്ലാം വലിയ കൂവലും പരിഹാസവും അദ്ദേഹമേറ്റു വാങ്ങിയിരുന്നു. പക്ഷെ ഇവയെ ഒന്നും ഹാര്‍ദിക് വ്യക്തിപരമായി എടുത്തില്ല.

സാധാരണയായി ഈ തരത്തില്‍ വളരെ മോശമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ ആളുകള്‍ മനസ്സ് തകര്‍ന്ന് കരയുക പോലും ചെയ്യാറുണ്ട്. പക്ഷെ ഹാര്‍ദിക് അതു ചെയ്തില്ല. വളരെ മികച്ചൊരു അത്‌ലറ്റായാണ് അദ്ദേഹത്തെ ഞാന്‍ പരിഗണിക്കുന്നത്. കാരണം സ്റ്റേഡിയം മുഴുവന്‍ കൂവി വിളിച്ച് കളിയാക്കിയപ്പോഴും ഹാര്‍ദിക് മുഖമുയര്‍ത്തി തന്നെ തന്റെ ജോലി നിര്‍വഹിച്ചുവെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, July 7, 2024, 13:33 [IST]
Other articles published on Jul 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+