For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ദിനം എണ്ണപ്പെട്ടുകഴിഞ്ഞു!! കാര്‍ത്തിക്, സാഹ... ദാ ഇപ്പോള്‍ ഇഷാനും, വീഡിയോ കാണാം

മുംബൈയില്‍ നടന്ന പ്രദര്‍ശന മല്‍സരത്തിലാണ് ഇഷാന്‍ മിന്നിയത്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മുന്‍ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം അത്ര സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കി മറ്റൊരു താരത്തിന്റെ കൂടി മിന്നല്‍ പ്രകടനം. നിദാഹാസ് ട്രോഫി ഫൈനലിലെ മാസ്മരിക ഇന്നിങ്‌സിലൂടെ ദിനേഷ് കാര്‍ത്തികാണ് ധോണിയുടെ സ്ഥാനത്തിന് ആദ്യം അവകാശമുന്നയിച്ചത്. കഴിഞ്ഞ ദിവസം ബംഗാള്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും 20 പന്തില്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു യുവ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും സെഞ്ച്വറി കണ്ടെത്തിയത്. മുംബൈയില്‍ നടന്ന ഒരു പ്രദര്‍ശന മല്‍സരത്തില്‍ പുറത്താവാതെ 49 പന്തില്‍ 124 റണ്‍സാണ് ഇഷാന്‍ വാരിക്കൂട്ടിയത്.

1

വാംഖഡെ സ്റ്റേഡിയത്തില്‍ റോഡ് സേഫ്റ്റി ഇലവനും നോ ഹോങ്കിങ് ഇലവനും തമ്മിലുള്ള പ്രദര്‍ശന ട്വന്റി20 മല്‍സരത്തിലാണ് ഇഷാന്‍ കത്തിക്കയറിയത്. ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, യുവരാജ് സിങ്, ഹര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന എന്നിവരടക്കമുള്ള മുന്‍നിര താരങ്ങള്‍ ഈ മല്‍സരത്തില്‍ കളിച്ചിരുന്നു. ഇവരയെല്ലാം നിഷ്പ്രഭരാക്കിയാണ് ഇഷാന്‍ താരമായത്. ഓപ്പണറായി ഇറങ്ങിയ ഇഷാന്റെ മികവില്‍ യുവരാജ് നയിച്ച നോ ഹോങ്കിങ് ഇലവനെ റെയ്‌നയ്ക്കു കീഴിലിറങ്ങിയ റോഡ് സേഫ്റ്റി ഇലവന്‍ പത്തു വിക്കറ്റിന് തകര്‍ത്തുവിടുകയും ചെയ്തു.

2

19 കാരനായ ഇഷാന്റെ ഇന്നിങ്‌സില്‍ 12 സിക്‌സറുകളും ഒമ്പതു ബൗണ്ടറികളുമുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുവിയുടെ ടീം ഒമ്പതു വിക്കറ്റിന് 202 റണ്‍സാണ് നേടിയത്. എന്നാല്‍ ഇഷാനും തന്റെ ഓപ്പണിങ് പങ്കാളിയായ ധവാനും (68*) തകര്‍ത്തടിച്ചപ്പോള്‍ വെറും 14 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ റെയ്‌നയുടെ ടീം ലക്ഷ്യത്തിലെത്തി.

ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് ഇഷാന്‍ കളിക്കുക. ഇത്തവണത്തെ ലേലത്തില്‍ 6.2 കോടി രൂപയ്ക്കാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. ധോണിയുടെ നാട്ടുകാരന്‍ കൂടിയാണ് ഇഷാന്‍.

Story first published: Monday, March 26, 2018, 12:25 [IST]
Other articles published on Mar 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+