For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കിനു പിന്നാലെ ഇഷാനും ഫ്‌ളോപ്പ്! ടീമും നാണംകെട്ടു, മുംബൈയ്ക്ക് ചങ്കിടിപ്പ്

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു വിവാദ നായകനായ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ഫ്‌ളോപ്പായി മാറി. ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ കളിച്ചാണ് അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തിയത്. പക്ഷെ വിക്കറ്റ് കീപ്പിങിലോ, ബാറ്റിങിലോ കാര്യമായൊന്നും ചെയ്യാന്‍ ഇഷാനു സാധിച്ചില്ല. മാത്രമല്ല മല്‍സരത്തില്‍ താരത്തിന്റെ ടീം വന്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പരിക്കു ഭേദമായ ശേഷം ഈ ടൂര്‍ണമെന്റിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ബൗളിങില്‍ രണ്ടു വിക്കറ്റെടുത്തെങ്കിലും ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായിരുന്നില്ല. ഐപിഎല്ലിന്റെ 17ാാം സീസണ്‍ അടുത്ത മാസം 22ന് ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് ടീമിനെയാണ് ഇരുവരുടെയും ഫ്‌ളോപ്പ് ഷോ ആശങ്കയിലാക്കിയിരിക്കുന്നത്. മുംബൈയുടെ പുതിയ ക്യാപ്റ്റനും കൂടിയാണ് ഹാര്‍ദിക്.

ISHAN KISHAN

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടീമിനു വേണ്ടിയാണ് ഇഷാന്‍ കളിക്കാനിറങ്ങിയത്. പക്ഷെ മുംബൈയില്‍ നടന്ന കളിയില്‍ റൂട്ട് മൊബൈല്‍ ലിമിറ്റഡ് ടീമിനോടു ആര്‍ബിഐ 89 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പിങില്‍ ഒരേയൊരു പുറത്താക്കല്‍ മാത്രമാണ് മല്‍സരത്തില്‍ ഇഷാന് നടത്താനായത്. സയാന്‍ മൊണ്ടലിന്റെ ബൗളിങില്‍ സുമിത് ദെക്കാലെയെ ഇഷാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ബാറ്റിങില്‍ ഒരു ഇടിവെട്ട് ഇന്നിങ്‌സ് ഇഷാനില്‍ നിന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മോശമല്ലാതെ തുടങ്ങിയെങ്കിലും 19 റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. 12 ബോളില്‍ നിന്നും രണ്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ഇഷാന്റെ ഇന്നിങ്‌സ്. ഒരു അഗ്രസീവ് ഷോട്ടിനു ശ്രമിച്ചാണ് ഫീല്‍ഡര്‍ക്ക് ക്യാച്ച് സമ്മാനിച്ച് അദ്ദേഹം മടങ്ങിയത്.

മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റൂട്ട് ടീം നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിനു 192 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 31 ബോളില്‍ 54 റണ്‍സെടുത്ത ആയുഷ് വര്‍ത്താനാണ് അവരെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. മറുപടിയില്‍ ഇഷാന്റെ ആര്‍ബിഐ ടീം ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 16.3 ഓവറില്‍ വെറും 103 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. 20 റണ്‍സിനു അഞ്ചു വിക്കറ്റകളെടുത്ത ബദ്രെ ആലമാണ് ആര്‍ബിഐയെ തകര്‍ത്തത്.

നേരത്തേ റിലയന്‍സ് 1 ടീമിനു വേണ്ടിയായിരുന്നു ഹാര്‍ദിക് കളിക്കാനിറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിനു ശേഷം അദ്ദേഹം കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ശേഷം ഹാര്‍ദിക് മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലിനു തൊട്ടുമുമ്പാണ് തന്റെ ഫിറ്റ്‌നസും ഫോമും തെളിയിക്കാന്‍ ഡിവൈ പാട്ടീല്‍ കപ്പ് കളിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

ബൗളിങില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത ഹാര്‍ദിക് ബാറ്റിങില്‍ പക്ഷെ പത്താം നമ്പറിലേക്കു മാറിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ടീം രണ്ടു വിക്കറ്റിനു ജയിച്ച കളിയില്‍ ഹാര്‍ദിക് നാലു ബോളില്‍ നിന്നും പുറത്താവാതെ മൂന്നു റണ്‍സാണ് നേടിയത്.

ISHAN - ROHIT

അതേസമയം, കഴിഞ്ഞ നവംര്‍ 28നു ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അതിനു ശേഷമുള്ള സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയാണ് മാനസികമായി തനിക്കൊരു ബ്രേക്ക് ആവശ്യമാണെന്നു പറഞ്ഞ് താരം ടീം വിടുകയായിരുന്നു.

ബ്രേക്കിനു ശേഷം രഞ്ജി ട്രോഫിയില്‍ കളിച്ച് ഇഷാന്‍ മടങ്ങിയെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ രഞ്ജിയില്‍ കളിക്കാതിരിക്കുക മാത്രമല്ല ഇഷാന്‍ എവിടെയാണെന്നു പോലും കുറച്ചു നാളത്തേക്കു ആര്‍ക്കും അറിയില്ലായിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കേണ്ടത് നിര്‍ബന്ധമാണെന്നു ഇഷാന്റെ പേരെടുത്തു പറയാതെ ബിസിസിഐ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നു ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ഇതേ അഭിപ്രായം തന്നെ തുറന്നു പറയുകയും ചെയ്തു.

പക്ഷെ ഇതൊന്നും ഇഷാന്‍ കാര്യമായെടുക്കുകയോ രഞ്ജിയില്‍ കളിക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. താരത്തിന്റെ ധിക്കാരപരമായ നടപടിയില്‍ ബിസിസിഐയ്ക്കും ടീം മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. മാത്രമല്ല ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാനെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

Story first published: Wednesday, February 28, 2024, 6:09 [IST]
Other articles published on Feb 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+