Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന് 'ബുദ്ധി' വന്നു, ടീം ഇന്ത്യയിലേക്കു തിരിച്ചുവരവ് ഉടന്‍! സഞ്ജു പെട്ടു, ഇനി ടീമിലെത്തില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ശക്തമായ തിരിച്ചുവരവിനു തയ്യാറെുക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍. ബിസിസിഐയുടെയും മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും അപ്രീതി പിടിച്ചുപറ്റുകയും ഇതു കാരണം ടീമില്‍ നിന്നും പുറത്താവുകയും ചെയ്ത അദ്ദേഹത്തിനു ഒടുവില്‍ 'ബുദ്ധി' വന്നിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിന്റെ പുതിയ സീസണില്‍ ജാര്‍ഖണ്ഡിനായി കളിച്ചുകൊണ്ട് ദേശീയ ടീമിലേക്കു മടങ്ങിയെത്താനാണ് ഇഷാന്റെ നീക്കം.

നേരത്തേ ഇഷാന്‍ ബിസിസിഐയുടെ കണ്ണിലെ കരടായി മാറിയത് ആഭ്യന്തര ക്രിക്കറ്റിനെ വില കുറച്ച് കണ്ടതു കാരണമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് ബ്രേക്ക് ആവശ്യപ്പെട്ട് ഇഷാന്‍ ടീം വിട്ടത്. തുടര്‍ന്നു ചില സുഹത്തുക്കളോടൊപ്പം വിദേശത്തു സമയം ചെലവഴിച്ച ശേഷം താരം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

ISHAN KISHAN

ഈ സമയത്തു ഇന്ത്യയില്‍ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ചെറിയൊരു ബ്രേക്കിനു ശേഷം ജാര്‍ഖണ്ഡിനായി ഇഷാന്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിനു വേണ്ടി ജാര്‍ഖണ്ഡ് ടീം മാനേജ്‌മെന്റ് ഇഷാനെ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം എവിടെയാണെന്നു പോലും ഈ സയത്തു വ്യക്തതയും ഇല്ലായിരുന്നു. ഇതു ഇന്ത്യന്‍ കോച്ച് ദ്രാവിഡിനെയും ബിസിസിഐയെയുമെല്ലാം ചൊടിപ്പിക്കുകയും ചെയ്തു.

ബിസിസിഐയുമായി മുഖ്യ കരാറുള്ള കളിക്കാര്‍ ദേശീയ ടീമിന്റെ ഭാഗമല്ലാതിരിക്കുന്ന സമയങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നതു നിര്‍ബന്ധമായിരുന്നു. ഇഷാന്‍ 'അപ്രത്യക്ഷനായതിനെ' തുടര്‍ന്ന് ഒടുവില്‍ ദ്രാവിഡ് പരസ്യമായി രംഗത്തു വരികയും ചെയ്തു. സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിര്‍ബന്ധമായും കളിക്കണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പിന്നാസെ ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.

ഈ സമയങ്ങളിലെല്ലാം ഇഷാന്‍ എവിടെയാണെന്നു പോലും ആര്‍ക്കും അറിയില്ലായിരുന്നു. ദ്രാവിഡും ജയ് ഷായും വരെ പരസ്യമായി പറഞ്ഞിട്ടും ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നു ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാനെ പുറത്താക്കുകയും ചെയ്തു. മാത്രമല്ല ടി20 ലോകകപ്പ്, കഴിഞ്ഞ സിംബാബ്‌വെ, ശ്രീലങ്ക ടി20 പരമ്പരകളിലേക്കും താരം പരിഗണിക്കപ്പെട്ടില്ല. ഈ വര്‍ഷം ഒരു മല്‍സരം പോലും ഇന്ത്യക്കായി ഇഷാന്‍ കളിച്ചിട്ടുമില്ല.

SANJU SAMSON

അന്താരാഷ്ട്ര കരിയര്‍ വലിയ അനിശ്ചിതത്വത്തില്‍ നില്‍ക്കവെയാണ് ഇഷാന് ഒടുവില്‍ മനംമാറ്റം വന്നിരിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ തന്നെയാണ് താരം തീരുമാനിച്ചിരിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനായും ഇഷാനെ നിയമിച്ചേക്കുമെന്നു സൂചനയനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്താല്‍ അതു വീണ്ടും അദ്ദേഹത്തെ ബിസിസിഐയുടെ നല്ല സര്‍ട്ടിഫിക്കറ്റ് നേടാന്‍ സഹായിക്കും.

ജാര്‍ഖണ്ഡിനായി തിളങ്ങിയാല്‍ അതു ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരാനും ഒപ്പം ബിസിസിഐയുടെ കരാറില്‍ ഇടം പിടിക്കാനും ഇഷാനെ സഹായിക്കുകയും ചെയ്യും. അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തിയാല്‍ ഏറ്റലും വലിയ തിരിച്ചടിയുണ്ടാവുക മലയാളി താരം സഞ്ജു സാംസണിനായിരിക്കും.

നിലവില്‍ ടി20യില്‍ ബാക്ക്അപ്പ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തു സഞ്ജുവാണുള്ളത്. പക്ഷെ ഇഷാന്‍ മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിനു ഈ റോള്‍ നഷ്ടമാവാന്‍ സാധ്യതയുണ്ട്. നേരത്തേ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായിരുന്നപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇഷാനായിരുന്നു. ശ്രദ്ധേയമായ പ്രകടനം താരം നടത്തുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ സഞ്ജുവിനേക്കാള്‍ മുന്‍തൂക്കം ലഭിക്കുക ഇഷാന് തന്നെയായിരിക്കും.

Story first published: Sunday, August 4, 2024, 9:46 [IST]
Other articles published on Aug 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+